സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട: അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി

കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ആരോപണ വിധേയനായ അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. അഭിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കിയ വിവരം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്‌ജീവ് പുറത്തുവിട്ടു. ഇന്നലെ ചേർന്ന യൂണിറ്റ് സമ്മേളനത്തിലാണ് അഭിരാജിനെ പുറത്താക്കാനുള്ള തീരുമാനം എസ്എഫ്ഐ സ്വീകരിച്ചത്. കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവ് അഭിരാജ് അടക്കം മൂന്ന് വിദ്യാർഥികളാണ് കേസിൽ അറസ്റ്റിലായത്. അഭിരാജ്, ആലപ്പുഴ സ്വദേശി ആദിത്യൻ, കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. […]
Read more

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; എലിസബത്തിനും അമൃതയ്ക്കുമെതിരേ പരാതി നല്‍കി ബാല

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന് കാണിച്ച് നടൻ ബാല മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കി. ഭാര്യ കോകിലയ്‌ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്. തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാണിച്ചാണ് ബാല പരാതി നൽകിയിരിക്കുന്നത്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങിയില്ല, അതിനു പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടരുകയാണെന്നും പരാതിയിൽ […]
Read more

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണൻ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് സമീപത്തെ വനത്തിനുള്ളിൽ വിറക് ശേഖരിയ്ക്കാൻ പോയ നാരായണന് ആനയുടെ തുമ്പി കൈകൊണ്ട് പരുക്കേൽക്കുകയായിരുന്നു. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു ഇയാൾ വനത്തിനുള്ളിൽ എത്തിയത്. നാരായണന്റെ പുറത്തും കാലിനുമാണ് പരുക്കേറ്റത്. ഇയാളെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാൻ എത്തിയെങ്കിലും സമീപത്തുള്ള ആളുകൾ ബഹളം കൂട്ടിയതിനാൽ ആന […]
Read more

ഗുരുവായൂര്‍ മേല്‍ശാന്തിയായി കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി(52) തിരഞ്ഞെടുക്കപ്പെട്ടു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ( മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) മകന്‍: കൃഷ്ണദത്ത്.
Read more

‘ടെയ്ക്ക് എവേ കൗണ്ടർ’; റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണവുമായി കുടുംബശ്രീ വനിതകൾ

നല്ല നാടൻരുചിയുള്ള ഭക്ഷണവുമായി കുടുംബശ്രീ വനിതകളുടെ ‘ടെയ്ക്ക് എവേ കൗണ്ടർ’ റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തുന്നു. ട്രെയിൻയാത്രയ്ക്കിടെ പലപ്പോഴും നല്ല ഭക്ഷണമില്ല എന്ന പരാതിയ്ക്ക് പരിഹാരമായാണ് പാഴ്സൽ കൗണ്ടർ തുറക്കുന്നത്. പ്ലാറ്റ്ഫോമിൽ കൗണ്ടർ തുടങ്ങാൻ റെയിൽവേയുടെ അനുമതിക്കായി കുടുംബശ്രീ മിഷൻ ശ്രമം തുടങ്ങി. അനുമതി ലഭിക്കാത്തയിടങ്ങളിൽ സ്റ്റേഷനു പുറത്തുള്ള കെട്ടിടങ്ങളിൽ ഒരുക്കും. അല്ലെങ്കിൽ വാഹനത്തിൽനിന്നു വിതരണം ചെയ്യുന്ന ഫുഡ് ട്രക്ക് സംവിധാനമൊരുക്കും. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ ഓരോ കൗണ്ടർ വീതമാണു തുടങ്ങുക. ആദ്യം കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്. ഇവ സ്റ്റേഷനുകൾക്കു […]
Read more

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ 570 പേര്‍ പ്രതികളാണ്. 3568 റെയ്ഡുകളും 33709 വാഹന പരിശോധനയും നടന്നു. പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേര്‍ന്നുള്ള 50 സംയുക്ത പരിശോധനകളും നടന്നു. സംയുക്ത പരിശോധനയിൽ 555 പേരെ പിടികൂടുകയും മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചെടുത്തു. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. പരിശോധനയില്‍ […]
Read more

കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

കൊച്ചി: കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂർവ്വ വിദ്യാർത്ഥിയെയാണ് പൊലീസ് പിടികൂടിയത്. ആഷിക് എന്ന പൂർവ്വ വിദ്യാർത്ഥിയെയാണ് പൊലീസ് കസ്റ്റഡ‍ിയിലെടുത്തത്. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂർവ്വ വിദ്യാർത്ഥിക്കെതിരായ തെളിവുകള്‍ ലഭിച്ചത്.
Read more

സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
Read more

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ബത്തേരി: കാറില്‍ എംഡിഎംഎയും കഞ്ചാവും കടത്തുന്നതിനിടെ പത്തനംതിട്ട സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി.മുല്ലശ്ശേരി സ്വദേശി ഹരികൃഷ്ണന്‍ (31) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. വെളളിയാഴ്ച മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഹരികൃഷ്ണന്‍ കുടുങ്ങിയത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കാര്‍ പൊലീസ് തടയുകയായിരുന്നു.ഇയാളുടെ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് 0.46 ഗ്രാം എംഡിഎംഎയും 2.38 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
Read more

അന്താരാഷ്ട്ര വിപണിയിൽ 3,000 ഡോളർ കടന്ന് സ്വർണ്ണവില

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിലെത്തി. ആദ്യമായി സ്വർണ വില 3,000 ഡോളർ കടന്നത്. ഇന്ന് രാവിലെ അന്താരാഷ്ട്ര സ്വർണ്ണവില 2,990 ഡോളറിൽ ആയിരുന്നു. സംസ്ഥാനത്തും സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ ആയിരുന്നു. പവന് ചരിത്രത്തിൽ ആദ്യമായി 65,000 കടന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതോടെ നാളെ സംസ്ഥാനത്ത് സ്വർണവിലയേയും ഇത് ബാധിക്കും. അന്താരാഷ്ട്ര വില ഉയർന്നതോടെ നാളെ സംസ്ഥാന വില 66000 കടന്നേക്കും. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.