സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഡിജിപി പട്ടികയിൽ എം.ആർ അജിത് കുമാറും; ആറുപേരുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് അയച്ചു

തിരുവനന്തപുരം: എം.ആർ അജിത് കുമാർ ഉൾപ്പെടെ ആറുപേർ ഡിജിപി പട്ടികയിൽ. ആഭ്യന്തര വകുപ്പ് പട്ടിക കേന്ദ്രത്തിന് അയച്ചു. നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയൻ എഡിജിപി എം.ആർ അജിത് കുമാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാളാണ് പട്ടികയിലെ സീനിയർ. ഇന്റലിജൻസ് ബ്യൂറോ അഡീഷ‌ണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്‌ണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്. നിലവിലെ സംസ്ഥാന […]
Read more

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം : ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി മരത്താണിയിൽ വെച്ച് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വഴിക്കടവ് സ്വദേശിയാണ് മരിച്ച ജുനൈദ്
Read more

കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

ഒട്ടാവ: കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. ഇന്ത്യൻ വംശജരായ കമൽ ഖേരയും അനിത ആനന്ദും മന്ത്രിസഭയിൽ ഉണ്ടെന്നാണ് വിവരം. ഈ ആഴ്ച‌ ആദ്യമാണ് കാർണിയെ ലിബറൽ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുത്തത്. സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമാണ് അദ്ദേഹം. യുഎസുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാർണി അധികാരമേൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ട്രംപ് കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് നിയന്ത്രണങ്ങൾ മറികടക്കുകയെന്നതാണ് മുന്നിലുള്ള വെല്ലുവിളി […]
Read more

പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എല്‍ദോ പോള്‍ ആണ് വിജിലൻസിന്‍റെ പിടിയിലായത്. ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച്‌ വരാപ്പുഴ സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എല്‍ദോ പോള്‍ പിടിയിലായത്. നേരത്തെ വഴിവിട്ട ഇടപാടുകളെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എല്‍ദോ പോളെന്ന് വിജിലൻസ് വ്യക്തമാക്കി.
Read more

എ. പത്മകുമാറിനെതിരെ നടപടി ഉറപ്പ്; പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത് തെറ്റെന്ന്; എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തില്‍ നിന്ന് പിണങ്ങിപ്പോയ എ. പത്മകുമാറിനെതിരേ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയുന്നത് തെറ്റാണെന്നും ഗോവിന്ദൻ പറഞ്ഞു.മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. ബോധ്യപ്പെടാത്തവർക്ക് ബോധ്യപ്പെടുത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരാള്‍ എത്രവവർഷം പ്രവർത്തിച്ചു എന്നതല്ല മാനദണ്ഡം. പഴയതും പുതിയതുമായ നേതാക്കള്‍ ചേർന്ന കൂട്ടായ നേതൃത്വം ആണ് പാർട്ടിയില്‍ വേണ്ടത്. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. പി ജയരാജനെ എന്ത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്തില്ല […]
Read more

ബൈക്ക് രണ്ട് ബസുകള്‍ക്കിടയില്‍പ്പെട്ട് കൊച്ചിയിൽ യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം മേനക ജംഗ്‌ഷനിൽ രണ്ട് ബസുകള്‍ക്കിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശി സനിത(36)യാണ് മരിച്ചത്. ബൈക്കില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മേനക ബസ് സ്‌റ്റോപ്പില്‍ ആളുകളെ ഇറക്കാന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ബസിനെ മറ്റൊരു ബസ് അതിവേഗത്തില്‍ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഭര്‍ത്താവ് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് അടിയിലേക്കും യുവതി അമിതവേഗതയിലെത്തിയ ബസിനിടയിലേക്കും വീണു. യുവതിയേയും വലിച്ചുകൊണ്ട് ബസ് 100 മീറ്ററോളം മുന്നോട്ടുപോയി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ്‌ ഇവരെ പുറത്തെടുത്തത്. ഗുരുതരമായ പരിക്കേറ്റ ഭര്‍ത്താവിനെ […]
Read more

5990 കോടി കടമെടുക്കാന്‍ കേരളം; അനുമതി നൽകി കേന്ദ്രം

അധിക കടമെടുക്കാന്‍ ഒരുങ്ങി കേരളം. 5990 കോടി രൂപയാണ് കേരളം കടം എടുക്കാൻ തയ്യാറെടുക്കുന്നത്. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കേന്ദ്രത്തോട് 12,000 കോടി രൂപയുടെ അനുമതിയാണ് തേടിയത്. ഡല്‍ഹിയിലെ കേരളഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, കേരള ഗവര്‍ണർ രാജേന്ദ്ര അർലേക്കർ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് കേരളം അധിക കടമെടുക്കുന്നത്.
Read more

പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് കേസ്; പ്രതികളായ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസിൽ പ്രതികളായ മൂന്ന് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കും. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിൽ ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉൾപ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഇന്നലെരാത്രി മുതൽ ഹോസ്റ്റലിൽ ആരംഭിച്ച റെയ്ഡിലാണ് രണ്ട് കിലോയോളം വരുന്ന കഞ്ചാവ് […]
Read more

കെ എസ് യുവിൽ കൂട്ടനടപടി; 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

തിരുവനന്തപുരം: സംസ്ഥാന കെ എസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിലായി 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാത്തതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 19 ന് മുൻപ് മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവ്യർ വിശദീകരിച്ചു.
Read more

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. ഇന്നലെരാത്രി മുതൽ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ വരെ നീണ്ടുനിന്നു. അന്വേഷണത്തിൽ കണ്ടെത്തിയത് 10 കിലോ കഞ്ചാവാണ്. ബോയ്സ് ഹോസ്റ്റലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. നിലവിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോയെ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.