സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം

തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് അവതരിപ്പിക്കേണ്ട സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം. ബില്ലിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുമതി നൽകിയില്ല. അതേസമയം സ്വകാര്യ സർവകലാശാല ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകിയിട്ടുണ്ട്. കുസാറ്റ്, കെ ടി യു, മലയാളം സർവകലാശാല ഭേദഗതി ബില്ലിൽ ആണ് അനിശ്ചിതത്വം തുടരുന്നത്.സ്പീക്കറുടെ റൂളിംഗ് ഉണ്ടെങ്കിൽ സർക്കാരിന് ബിൽ അവതരിപ്പിക്കാം. ചാൻസിലറുടെ അധികാരം കുറക്കുന്ന ഭേദഗതിയിൽ ആണ് രാജ് ഭവൻ തീരുമാനം നീട്ടുന്നത്. സർവകലാശാല ഭേദഗതി ബിൽ മലയാളത്തിൽ ആയത് കൊണ്ടാണ് മുൻകൂർ […]
Read more

ഓച്ചിറയില്‍ മീൻ തൊണ്ടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയില്‍ കുളംവറ്റിച്ച് മീൻ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശ്(26) ആണ് മരിച്ചത്. പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളത്തിലെ വെള്ളംവറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. കൈയില്‍കിട്ടിയ കരട്ടി എന്ന മീനിനെ വായില്‍ കടിച്ചുപിടിച്ച് മറ്റൊരു മീനിനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെ വായിലിരുന്ന മീന്‍ തൊണ്ടയിലേക്കിറങ്ങിയാണ് അപകടമുണ്ടായത്.യുവാവിനെ ഉടൻതന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദർശിന്‍റെ മൃതദേഹം കായംകുളം […]
Read more

വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്നതാപനില മുന്നറിയിപ്പ്. മാർച്ച് 01, 02 തീയതികളിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയു എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ/ഇടത്തരം മഴയ്ക്കും […]
Read more

ഷഹബാസിന്റെ കൊലപാതകം: മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷന്‍ ബന്ധം

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പിതാവിന്റെ ക്വട്ടേഷന്‍ ബന്ധങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. മുഖ്യപ്രതിയുടെ പിതാവ് ടി.പി. വധക്കേസിലെ പ്രതി ടി.കെ. രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. ഷഹബാസിനെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുന്ന സമയത്ത് ഇയാള്‍ സ്ഥലത്തുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്.
Read more

പാലാരിവട്ടത്ത് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. കൊല്ലം സ്വദേശിനി ആർഷ (20) ആണ് മരിച്ചത്. അഞ്ചുമന റോഡിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ ക്യാബിൻ ക്രൂ കോഴ്സ് പഠിക്കുകയായിരുന്നു ആർഷ. പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്തേക്ക് പൊലീസ് എത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read more

ഷഹബാസ് കൊലപാതകം; തലയ്ക്കടിച്ച നഞ്ചക്ക് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ നിർണായക തെളിവായ നഞ്ചക്ക് കണ്ടെത്തി.കേസിലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നഞ്ചക്ക് കണ്ടെത്തിയത്. പ്രതിയുടെ വീട്ടിൽ നിന്നും 4 മൊബൈൽ ഫോണുകളും ലാപ്ടോപ്പും കണ്ടെത്തി. കൃത്യത്തിൽ പങ്കെടുത്ത 5 വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. എന്നാൽ പ്രതികൾക്ക് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതാനാകും. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ […]
Read more

ജോർദാനിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ജോർദാൻ അതി‍ർത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. എംബസിയിൽ നിന്ന് ഇ മെയിൽ സന്ദേശം വഴി മരണവിവരം കുടുംബത്തെ അറിയിച്ചു. ഫെബ്രുവരി 10-നാണ് ഗബ്രിയേല്‍ വെടിയേറ്റ് മരിച്ചത്. ​ഗബ്രിയേലിന് ഒപ്പമുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസനും വെടിയേറ്റു. പരിക്കുകളോടെ ഇയാൾ നാട്ടിൽ തിരിച്ചെത്തി. വിസിറ്റിങ് വിസയിലാണ് ​ഗബ്രിയേലും എഡിസനും ജോർദാനിൽ എത്തിയത്. ഫെബ്രുവരി പത്തിന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. […]
Read more

കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ഇന്ന് രാവിലെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. അപകടം ഉണ്ടായതിനു പിന്നാലെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രദേശത്ത് ഇതിനു മുൻപും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കൃഷിയുടെ ആവശ്യത്തിനായി പോയ ശ്രീധരൻ ഇവിടെവെച്ച് ആക്രമണത്തിന് ഇരയാവുകയായിരുന്നു. ദേഹമാസകലം ദുരുതരമായി പരുക്കേറ്റ് ചോരയില്‍ കുളിച്ചനിലയിലാണ് ശ്രീധരനെ കണ്ടെത്തിയത്.
Read more

സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ; റമദാന്‍ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അനുഗ്രഹീതമായ റംസാൻ മാസം ആരംഭിക്കുമ്പോൾ, അത് സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. ഈ പുണ്യമാസം കൃതജ്ഞത ഭക്തി എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും കൂടാതെ അനുകമ്പ, ദയ, സേവനം എന്നിവയുടെ മൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുവെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച തന്നെ റംസാന്‍ വ്രതം ആരംഭിച്ചു. റംസാന്‍ മാസം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്‍റേയും ത്യാഗത്തിന്‍റേയും നാളുകളാണ്.
Read more

ഓസ്കർ അവാ‍ർഡുകൾ നാളെ പ്രഖ്യാപിക്കും

97-ാമത് ഓസ്കർ അവാ‍ർഡുകൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിയോടെ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ ചടങ്ങുകൾ ആരംഭിക്കും. ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ഓസ്കർ ആണ് ഇത്തവണത്തേത്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. ഇന്തോ- അമേരിക്കൻ സംരംഭമായ നെറ്റ്ഫ്ലിക്സ് ചിത്രം അനുജ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയാണ്. ഡൽഹിയുടെ പശ്ചാത്തലത്തിൽ ഒരു 9 വയസ്സുകാരിയുടെ ജീവിതം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.