സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്; കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം

ബംഗളൂരു: കടുത്ത ജലക്ഷാമത്തെ തുടർന്ന് കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ബംഗളൂരു. ഇത് സംബന്ധിച്ച് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് ഉത്തരവ് പുറത്തിറക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കും വാഹനം കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഇനി മുതൽ കർശനമായി വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.
Read more

വയനാട് പുനരധിവാസം: ടൗൺഷിപ്പിനായി ആദ്യം ഏറ്റെടുക്കുന്നത് എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ടൗൺഷിപ്പിനായി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രമെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായിരിക്കും ഏറ്റെടുക്കുന്നത്. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും വേഗം അന്തിമമാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പുനരധിവാസം വേഗത്തിലാക്കുന്നതിനുവേണ്ടിയാണ് തീരുമാനം. വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല സർക്കാർ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറിയിരുന്നു. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും. ടൗൺഷിപ്പിനുള്ള സ്ഥലമേറ്റെടുക്കൽ […]
Read more

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയരുത്; രൺവീർ അലബാദിയക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: അശ്ലീല പരാമര്‍ശത്തില്‍ രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അപലപനീയമായ പെരുമാറ്റമാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു. മാതാപിതാക്കളെ അപമാനിച്ചു. മനസ്സിലെ വൃത്തികേടാണ് പുറത്തുവന്നത്. എന്തിനാണ് അനുകൂല നിലപാട് എടുക്കേണ്ടതെന്നും കോടതി ചോദിച്ചു. ജനപ്രീതി ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയരുത്. സമൂഹത്തെ നിസ്സാരമായി കാണരുതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമൂഹത്തിൽ നാണംകെട്ടു. വധഭീഷണിയുണ്ടെന്നും രൺവീർ അലബാദിയ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ പരാതി നൽകൂ […]
Read more

ഗവർണറുമായി കൂടിക്കാഴ്ച നടത്തി​ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാരോഹണത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി ​ഗവർണറെ നിയുക്ത കാതോലിക്ക ക്ഷണിച്ചു. കേരള ​ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി മലങ്കര മെത്രാപ്പൊലീത്തകൂടിയായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിന്റെ ആദ്യ കൂടിക്കാഴ്ച ആയിരുന്നു ഇത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ മൊത്രാപ്പൊലീത്തമാരായ ഐസക് മാർ ഒസ്താത്തിയോസും മാത്യൂസ് മാർ അന്തിമോസും പങ്കെടുത്തു. ജോസഫ് […]
Read more

ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം: മരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. രണ്ടര പവന്റെ മാലയും രണ്ടു കമ്മലുമാണ് നഷ്ടപ്പെട്ടത്. ഇവരുടെ കൈകളിലിട്ട മൂന്ന് വള ആശുപത്രിയധികൃതർ ബന്ധുക്കൾക്ക് തിരിച്ചുനൽകിയിട്ടുണ്ട്. നഷ്ടപെട്ട സ്വർണാഭരണങ്ങൾ സംബന്ധിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച അപകടം നടന്നപ്പോൾ സംഭവസ്ഥലത്തുനിന്ന് ലീലയെ ആശുപത്രിയിലെത്തിച്ചത് മകൻ ലിഗേഷും ബന്ധുക്കളും കൂടിയായിരുന്നു. ആ സമയത്തൊക്കെ ശരീരത്തിൽ ആഭരണങ്ങളുണ്ടായിരുന്നതായി ലീലയുടെ സഹോദരൻ ശിവദാസൻ പറഞ്ഞു. എന്നാൽ, മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് […]
Read more

കാട്ടു പന്നി ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരിക്ക്

മണ്ണാർക്കാട്: തച്ചമ്പാറയില്‍ ആറു വയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു.മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്ബാടം സന്തോഷിന്റെയും ബിന്‍സിയുടെയും മകള്‍ പ്രാര്‍ഥന (6) നാണ് പരിക്കേറ്റത്.മൂത്ത കുട്ടിയായ കീര്‍ത്തനയെ സ്‌കൂള്‍ ബസിലേക്ക് കയറ്റി തിരികെ ബിന്‍സിയും പ്രാര്‍ത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ രാവിലെ 8.30 ഓടെയാണ് ഉഴുന്നുപറമ്ബില്‍ വെച്ച്‌ പന്നിയുടെ ആക്രമണം ഉണ്ടായത്. പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് ബിന്‍സിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു വീണു. വീണ കുട്ടിയെ പന്നി ആക്രമിക്കുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്ബാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]
Read more

ചോദ്യക്കടലാസുകൾ ചോർന്നിട്ടില്ലെന്ന് സി.ബി.എസ്.ഇ

ന്യൂഡൽഹി: ഇപ്പോൾ നടക്കുന്ന ബോർഡ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ അകപ്പെടരുതെന്നും സി.ബി.എസ്.ഇ. 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ നടക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സി.ബി.എസ്.ഇ. അറിയിച്ചു. ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ സ്വീകരിക്കാവൂവെന്നും അധികൃതർ വ്യക്തമാക്കി.
Read more

കാര്യവട്ടം സർക്കാർ കോളജിലും അതിക്രൂര റാഗിങ്

തിരുവനന്തപുരം: കാര്യവട്ടം ഗവണ്മെൻ്റ് കോളജിൽ റാഗിങ് നടന്നതായി പരാതി. ബയോ ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് ആണ് ഇക്കാര്യത്തിൽ കോളജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിനും പരാതിനൽകിയത്. അഭിഷേക് എന്ന് മറ്റൊരു വിദ്യാർത്ഥിയും റാഗിങ് പരാതിനൽകിയെന്ന് സൂചനയുണ്ട്. സംഭവത്തിന് പിന്നാലെ ആൻ്റി റാഗിങ് കമ്മറ്റി നടത്തിയ അന്വേഷണത്തിൽ റാഗിങ് നടന്നതായി സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കണ്ടെത്തൽ.ഏഴ് മൂന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്കെതിരെയാണ് പരാതി. കഴിഞ്ഞ മാസം 11ന് കോളജിൽ സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ […]
Read more

പൂക്കോട് കോളജിലെ റാഗിംഗ് ഭീകരത: സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഒരാണ്ട്

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. കോളേജിൽ ക്രൂര റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സിദ്ധര്‍ത്ഥന്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. സിദ്ധാര്‍ത്ഥന്റെ മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും നീതി അകലെയെന്നാണ് മാതാവ് രക്ഷകർത്താകൾക്ക് പറയാനുള്ളത്. 2024 ഫെബ്രുവരി 18 നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ തടകിടം മറിച്ച് സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്. കോളേജില്‍ […]
Read more

സിപിഎം പരിപാടി ഫ്ലാഗ് ഓഫ് ചെയ്ത് കണ്ണൂർ കളക്ടർ; വിമർശനവുമായി കോൺഗ്രസ്

കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുളള എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടർ പങ്കെടുത്തതിനെതിരെ വിമർശനവുമായി കോൺഗ്രസ്. അന്താരാഷ്ട്ര പഠന കോൺഗ്രസിനോട് അനുബന്ധിച്ച് നടത്തിയ മോർണിങ് വാക്ക് പരിപാടി കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൾപ്പെടെയുളള സിപിഎം നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമെന്നാണ് കോൺഗ്രസ് ആരോപണം. സിപിഎമ്മിന്റെ പരിപാടിയ്ക്ക് കളക്ടർ ഔദ്യോഗിക സ്വഭാവം നൽകിയെന്നും ഇതിനെതിരെ ചീഫ് സെക്രട്ടറിക്ക് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.