സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കോണ്‍ഗ്രസ് ചത്തകുതിര, പാലക്കാട് ത്രികോണ മത്സരം ; വെള്ളാപ്പള്ളി

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ മിടുമിടുക്കനെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സരിനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ; പി പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും കോണ്‍ഗ്രസ് ചത്തകുതിരയാണെന്നും പാര്‍ട്ടി ആരെയും ഉള്‍ക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്ന് പേര്‍ തമ്മില്‍ പോരാണ്. കോണ്‍ഗ്രസുമായി താന്‍ അകല്‍ച്ചയിലാണെന്നും വി ഡി സതീശനെ പോലുള്ളവര്‍ […]
Read more

പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ; പി പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും

എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി സിപിഐഎം നേതാവ് പി പി ദിവ്യയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ സമ്മര്‍ദം ഉണ്ടെന്നാണ് വിവരം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി കോടതി ചൊവ്വാഴ്ചയാണ് വിധി പറയുന്നത്. എന്നാല്‍ അതുവരെ കാത്തിരിക്കുന്നത് ഉചിതമാകില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ അത് ഉപതെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
Read more

“ദി പെറ്റ് ഡിക്ടറ്റീവ് “പൂർത്തിയായി

ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന “ദി പെറ്റ് ഡിക്ടറ്റീവ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നടൻ ഷറഫുദ്ദീൻ ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയാണ് “ദി പെറ്റ് ഡിക്ടറ്റീവ് “. തിരക്കഥ പ്രനീഷ് വിജയൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്-അഭിനവ് സുന്ദർ നായ്ക്, സംഗീതം-രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ-ദിനോ ശങ്കർ,ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ജയ് വിഷ്ണു,കോസ്റ്റ്യുംസ്- ഗായത്രി കിഷോർ, […]
Read more

‘ദളിത് ഗ്രാമം ഒന്നാകെ ചുട്ടെരിച്ചു’; 98 പേർക്ക് ജീവപര്യന്തം

പത്തു വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കുറ്റകൃത്യവും ഇപ്പോൾ ഉണ്ടായ അതിലെ ശിക്ഷാവിധിയും ആണ് ഏറെ ചർച്ചയാകുന്നത്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ മരകുമ്പി ഗ്രാമത്തിൽ ദലിതുകൾക്കുനേരെ അതിക്രമം നടത്തുകയും കുടിലുകൾ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തിലാണ് 98 പേർക്ക് ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പത്ത് വർഷം മുമ്പ് നടന്ന അതിക്രമത്തിലാണ് വിധി. കേസിൽ കുറ്റക്കാരായ 101 പേരുടെ ശിക്ഷയാണ് ഇന്ന് കൊപ്പൽ ജില്ലാ കോടതി പ്രസ്താവിച്ചത്. മേഖലയിൽ ദലിതുകൾ മേൽജാതിക്കാരിൽനിന്ന് നേരിട്ടുവരുന്ന അതിക്രമങ്ങളിൽ ആദ്യമായാണ് […]
Read more

‘അൻപോട് കൺമണി’യിലെ ‘വടക്ക് ദിക്കിലൊരു’ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി

അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ഫീൽ-ഗുഡ് എന്റർടെയിനർ ‘അൻപോട് കൺമണി’യിലെ ‘വടക്ക് ദിക്കിലൊരു’ വിൻ്റെ ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങി. വിവാഹാഘോഷങ്ങൾ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനത്തിന് മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയിരുന്നു. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം 2024 നവംബർ എട്ടിന് തിയേറ്ററുകളിലെത്തും.
Read more

പാലാ ഉപജില്ലാ കലോത്സവം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

പാലാ ഉപജില്ലാ കലോത്സവം വിളക്കുമാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് അദ്ദേഹം സംസാരിച്ചു.
Read more

വീണ്ടും മുന്നോട്ട് ; സ്വർണവില പവന് 80 രൂപ കൂടി

കൊച്ചി : വേഗതയേറിയ ഓട്ടത്തിൽ ഇന്നലെ ഒന്നു തിരിഞ്ഞുനിന്ന സ്വർണവില ഇന്ന് വീണ്ടും മുന്നോട്ടേയ്ക്ക് കുതിക്കുകയാണ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 58,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7295 രൂപയായി. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു. യു.എസ് ട്രഷറി വരുമാനം ഉയർന്നതാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ഇന്ത്യയിൽ ദീപാവലി ആഘോഷത്തിന് മുന്നോടിയായി സ്വർണത്തിന്റെ വില ഉയരുമെന്ന് റിപ്പോർട്ടുകളുണ്ട്. ആഘോഷകാലത്ത് സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നത് വില […]
Read more

എഡിഎമ്മിന്റെ മരണം ; കണ്ണൂർ സിപിഎമ്മിൽ ഭിന്നത രൂക്ഷം

പി.പി ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. പാർട്ടി സമ്മേളനം നടക്കുന്ന സമയത്ത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലേയ്ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ തള്ളിവിട്ടതെന്നും, വിവാദം സംസ്ഥാനത്തു തന്നെ പാർട്ടിയെ വലിയ പ്രതിരോധത്തിലേക്കു എത്തിച്ചിരിക്കുന്നു എന്നുമാണ് സംസ്ഥാന നേതാക്കളും വിലയിരുത്തുന്നത്. പി.പി ദിവ്യയെ പാർട്ടി ഇപ്പോഴും സംരക്ഷിക്കുന്നതിനെതിരെയും പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. പി.പി ദിവ്യയുടെ ഭാഗത്തു നിന്നും ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടും പാർട്ടി നടപടി വൈകുന്നതും ഒരു വിഭാഗം നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. […]
Read more

കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കൊല്ലം അഞ്ചലില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികളെ തമ്പാനൂരില്‍ നിന്നുംകണ്ടെത്തുകയായിരുന്നു. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇവര്‍ ക്ലാസിലെത്തിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്ത് വരുന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.
Read more

അനധികൃത ഇരുമ്പയിര് കടത്തുകേസ് ; കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ

ബംഗളൂരു : കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ. അനധികൃത ഇരുമ്പയിര് കടത്തുകേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനുപിന്നാലെ സി.ബി.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്. ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലിൽ സജീവമായി രംഗത്തുണ്ടായിരുന്ന സ്ഥലം എം.എൽ.എ ആയിരുന്നു സതീഷ് കൃഷ്ണ സെയിൽ. കാർവാർ ബെലകെരി തുറമുഖംവഴി 11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സതീഷ് കൃഷ്ണ സെയിൽ അടക്കം ഏഴുപേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കെതിരായ കേസ് കൈകാര്യംചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെ വിധിച്ചതിന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.