മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു
ഇടുക്കി : കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുക്കുന്നില്‍ ഓമനയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ജോലിഴിഞ്ഞ് മടങ്ങവെയാണ് ഇരുവരും ഒഴുക്കില്‍പ്പെടുന്നത്. ഭര്‍ത്താവ് ദിവാകരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോവുന്നതിനിടയിലുള്ള നീര്‍ച്ചാലു മുറിച്ചു കടക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. രക്ഷപെട്ടെത്തിയ ദിവാകരന്‍ കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
Read more

