സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

തകര്‍ക്കുകയാണ് മഴ ; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : മഴ കനക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്. തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര […]
Read more

ഗവർണർ ഇന്ന് രാജ്യ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും കനക്കുന്നതിനിടെ ഗവർണർ ഇന്ന് രാജ്യ തലസ്ഥാനത്തേക്ക്. ഡൽഹിയിൽ എത്തുന്ന ഗവർണർ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതിനിധികളെ വിവരം അറിയിക്കും. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുവെന്ന പരാമർശം സംബന്ധിച്ചുള്ള റിപ്പോർട്ട് രാഷ്ട്രപതിക്ക് ഇ-മെയിൽ വഴിയാകും അയക്കുക. ഈ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് രാജ്ഭവൻ അറിയിച്ചു. ചീഫ് സെക്രട്ടറിക്കും, ഡി.ജി.പിക്കും രാജ്ഭവനിൽ വിലക്ക് ഏർപ്പെടുത്തിയ ഗവർണർ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം […]
Read more

മാസപ്പടി കേസ് ; മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്ത് SFIO

ചെന്നൈ : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് SFIO. ഏജൻസി കേസ് ചെന്നൈയിൽ വെച്ചാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മാസപ്പടി കേസിൽ അന്വേഷണം പൂർത്തിയായെന്നാണ് സൂചന. വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ പുറത്ത് വന്നതിന് പിന്നാലെയാണ് വീണയുടെ പിന്നാലെയുള്ള സംശയങ്ങള്‍ നീളുന്നത്. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. 2017ൽ […]
Read more

കോഴിക്കോട് ട്രയിനില്‍ നിന്ന് വീണുമരിച്ചയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിനിൽനിന്ന് കോഴിക്കോട് വെച്ച് വീണുമരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ശരവണനെ തള്ളിയിട്ടതാണെന്ന സംശയത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വാതിലിൽ ഇരുന്ന സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്തപ്പോൾ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. മൃതദേഹം […]
Read more

മാധ്യമങ്ങള്‍ക്കും പൊലീസിനും എതിരെ പരാതി നൽകി നടൻ സിദ്ദീഖ്

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന നടിയുടെ പരാതിയില്‍ ബലാത്സംഗ ആരോപണം നേരിടുന്ന നടന്‍ സിദ്ദിഖ് മാധ്യമങ്ങള്‍ക്കും പൊലീസിനും എതിരായി പരാതി നല്‍കി. തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നു എന്നാണ് സിദ്ദീഖിന്‍റെ പരാതി. തന്‍റെ നീക്കങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതായും സിദ്ദീഖ് പരാതിയിൽ പറയുന്നു. പരാതി ഡി.ജി.പി കൊച്ചി സിറ്റി പൊലീസിന് കൈമാറി. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദിഖിനെ ​അന്വേഷണ സംഘം വിട്ടയക്കുകയായിരുന്നു. ബലാത്സംഗക്കേസിൽ സിദ്ദിഖ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം […]
Read more

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. കേസില്‍ രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഇന്നും സിദ്ധിഖ് ഹാജരായില്ല. 2016ന് ശേഷം പരാതിക്കാരിയുമായി നിരന്തരമായി ഫോണ്‍ വിളിയോ ചാറ്റോ ഉണ്ടായിമുന്നില്ലെന്ന് സിദ്ദിഖ് പറഞ്ഞു. തിയറ്ററില്‍ വച്ച് കണ്ടതല്ലാതെ ഹോട്ടലിലേക്ക് വിളിച്ചിട്ടില്ല. ഹോട്ടലില്‍ വച്ച് പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന മൊഴി ആവര്‍ത്തിച്ചു. 2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ , ഐ പാഡ്,ഫോണ്‍ എന്നിവ കൈവശ […]
Read more

മേയറുകുട്ടീ….വിട്ടോട്ടാ….

മാസങ്ങള്‍ക്ക് മുന്‍പുള്ള കഥയാണിത്… കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍മാസം 27-ന്. തിരുവനന്തപുരം നഗരത്തിന്റെ സ്വന്തം മേയറൂട്ടിക്കും കണവനും പറ്റിയൊരു വലിയ അക്കിടിയും ശേഷമുള്ള കഥകളും നാട്ടില്‍ പാട്ടാണല്ലോ. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുമായുള്ള പോരാട്ടവും അധികാരത്തിന്റെ അഹന്തയില്‍ ഒരു രാത്രിയില്‍ കാണിച്ചുകൂട്ടിയ പേക്കൂത്തുകളുമൊന്നും കേരളക്കര മറന്നു കാണില്ല. മേയറെയും സി പി എമ്മിനേയും വെല്ലുവിളിച്ചുകൊണ്ട് നിയമ പോരാട്ടത്തിനിറങ്ങിയ യദു എന്ന ബസ് ഡ്രൈവറായിരുന്നു ഏപ്രില്‍ മാസത്തിലെ വാര്‍ത്താ താരം. യദുവിനെ പൂട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം […]
Read more

ചര്‍ച്ചകളില്‍ ഇടംനേടി രജനിയുടെ വേട്ടയ്യന്‍റെ ആദ്യ ദിന കളക്ഷന്‍

ടി.ജി. ജ്ഞാനവേലിന്‍റെ സംവിധാനത്തില്‍ എത്തിയ വേട്ടയ്യൻ തിയേറ്ററുകളില്‍ ആടിത്തിമിര്‍ക്കുകയാണ്. വേട്ടയ്യന്‍റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ് ആണ് ചിത്രത്തിനും ലഭിച്ചിരിക്കുന്നത്. സാക്നിൽക് റിപ്പോർട്ടനുസരിച്ച് 30 കോടിയാണ് ആദ്യ ദിനം വേട്ടയ്യൻ സ്വന്തമാക്കിയിരിക്കുന്നത്. തമിഴിൽ 26 കോടിക്ക് മുകളിൽ കളക്ട് ചെയ്ത ചിത്രം കന്നട ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ബാക്കി കളക്ഷൻ നേടുന്നത്. രജനിയുടെ മുൻ റിലീസായ ജയിലറുമായി ചിത്രത്തെ താരതമ്യപ്പെടുത്തുമ്പോൾ വേട്ടയ്യന് പ്രതീക്ഷിച്ച കളക്ഷൻ ബോക്സ് ഓഫീസിൽ ഉണ്ടാക്കാൻ […]
Read more

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്‍റെ വില വര്‍ധിക്കുന്നു

വാഷിങ്ടൺ : മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തമായതോടെ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്‍റെ വില വര്‍ധിക്കുന്നു. നാല് ശതമാനംവരെയാമ് വില ഉയര്‍ന്നിരിക്കുന്നത്. ചുഴലിക്കാറ്റിന് മുന്‍പുണ്ടായ എണ്ണ ഉപഭോഗത്തിലെ വര്‍ധനയാണ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില കൂടുന്നതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകൾ 2.82 ഡോളറാണ് ഉയർന്നത്. 3.7 ശതമാനം ഉയർച്ചയാണ് ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. 79.40 ഡോളറായാണ് ബാരലിന് എണ്ണവില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 3.6 ശതമാനം […]
Read more

വ്യാജ കറന്‍സി റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച തടിപ്പ് സംഘം പിടിയില്‍

ബെംഗളൂരു: വ്യാജ കറന്‍സി അച്ചടിച്ച് റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച തട്ടിപ്പുസംഘം അറസ്റ്റില്‍. മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെയാണ്അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍,മുഹമ്മദ് അഫ്നാസ്, പ്രസീത്, നൂറുദ്ദീന്‍ അന്‍വര്‍, പ്രിയേഷ് എന്നിവരാണ് അറസ്റ്റിലായത്. 25 ലക്ഷത്തിന്റെ 2000 രൂപയുടെ വ്യാജ കറന്‍സികള്‍ ആര്‍ബിഐയില്‍ ഏല്‍പ്പിച്ച് മാറ്റിയെടുക്കാന്‍ പ്രതികളില്‍ ഒരാള്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പുസംഘത്തിന് പിടിവീണത്. വ്യാജ നോട്ടുമായി അബ്ദുല്‍ ബാങ്കിലെത്തുകയും നോട്ടെണ്ണി തുടങ്ങിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി അബ്ദുളിനെ കസ്റ്റഡിയിലെടുത്തു. അബ്ദുളിനെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.