സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കണ്ണൂര്‍ CPM ല്‍ മിന്നുന്നതെല്ലാം പൊന്നല്ല

മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും ജില്ലാ നേതാവുമായിരുന്ന സി പി എം യുവനേതാവ് ഉയര്‍ത്തിവിട്ട തീപ്പന്തം കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒരു തീഗോളമായി മാറുകയാണ്. പാര്‍ട്ടിയില്‍ ആശാസ്യമല്ലാത്ത നിരവധി സാമ്പത്തിക ഇടപാടുകളും അധോലോക മാഫിയകളുമായുള്ള ബന്ധവും നിലനില്‍ക്കുന്നുവെന്ന മുന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍ പലര്‍ക്കും പൊള്ളലേല്‍ക്കുന്നതാണ്. മനു തോമസ് എന്ന മുന്‍ നേതാവ് പാര്‍ട്ടിക്ക് കൊടുത്ത കത്ത് പുറത്തുവന്നതോടെയാണ് കണ്ണൂരിലെ പാര്‍ട്ടിയിലെ പലരുടേയും നിറം വികൃതമാക്കുന്നത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി അനുഭാവികളായ ആകാശ് […]
Read more

സ്പീക്കറും പ്രതിപക്ഷവും തമ്മിലെ ഭിന്നത രൂക്ഷം

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷവും തമ്മിലെ ഭിന്നത രൂക്ഷമാകുന്നു. ടിപി കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഉള്ള നീക്കത്തിലെ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് അനൗചിത്യം ആണെന്ന് കാണിച്ചു പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തു നൽകി. എന്നാൽ, നോട്ടിസ് തള്ളിയതിനെ ന്യായീകരിച്ചു സ്പീക്കരുടെ ഓഫീസ് വിശദീകരണം ഇറക്കിയിരുന്നു. സർക്കാർ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആണ്‌ നീക്കം ഇല്ലെന്ന് വിലയിരുത്തിയത് എന്നാണ് സ്പീക്കറുടെ നിലപാട്. ശിക്ഷ […]
Read more

ശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് പലയിടത്തും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. ശക്തമായ മഴ തുടരുന്നതിനാൽ 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിലാണ് കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
Read more

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി പ്രൊഫ.കെ.വി തോമസ്

ദില്ലി:സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ജിഎസ് ടി മന്ത്രിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ട കാര്യങ്ങളും കേരള സർക്കാർ ഉന്നയിച്ചിട്ടുളള കാര്യങ്ങളുമാണ് ചർച്ച ചെയ്തത്. കടമെടുപ്പ് പരിധി ഉയർത്തുന്നതും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകേണ്ട സാമ്പത്തിക സഹായം, കേന്ദ്ര സർക്കാരിന്‍റെ വിവിധ സ്കീമുകൾ കേരള സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കുന്ന കാര്യം എന്നിവ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം പരിശോധിച്ചതിന് […]
Read more

വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

മംഗളൂരു: കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാൾ മുഡൂര്‍ കുത്താറുമദനി നഗറിലെ കെ. യാസീന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്. ഉറങ്ങുന്നതിനിടെയാണ് അപകടം. ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് സമീപത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. മതിലിനൊപ്പം വൃക്ഷങ്ങളും വീടിനു മുകളിൽ പതിച്ചത് അപകടം വർധിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവസ്ഥലം സന്ദർശിച്ച ജില്ലാ ഡെപ്യൂട്ടി കമീഷണർ കുടുംബത്തിന് […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ രണ്ടു പേർ റിമാൻഡിൽ

പാറ്റ്ന: നീറ്റ്-യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ കേസിൽ രണ്ടു പേരെ പാറ്റ്ന സി.ബി.ഐ പ്രത്യേക കോടതി റിമാൻഡ് ചെയ്തു. ചിന്തു എന്ന ബൽദേവ് കുമാർ, മുകേഷ് കുമാർ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ആവശ്യപ്രകാരമാണ് കോടതി നടപടി. പ്രതികൾക്കെതിരായ എഫ്.ഐ.ആർ സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതികളെ ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എഫ്.ഐ.ആർ പ്രകാരം കേസിൽ എട്ടു പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. സഞ്ജീവ് മുഖിയ, സിക്കന്ദർ യാദവേന്ദു, അമിത് […]
Read more

60 കോടി രൂപയപടെ വാണിജ്യ സമുച്ചയം സ്വന്തമാക്കി അമിതാഭ് ബച്ചൻ.

മുംബെെ അന്ധേരിയിലെ ഓഷിവാരയിലെ 60 കോടി രൂപയപടെ വാണിജ്യ സമുച്ചയം സ്വന്തമാക്കി അമിതാഭ് ബച്ചൻ.കെട്ടിടത്തിന്റെ 27, 28, 29 നിലകളിലായി 8,429 ചതുരശ്ര അടി12,000 ചതുരശ്ര അടിയുള്ള നാല് ഓഫീസുകള്‍ ബച്ചന് വേറെയുമുണ്ട്. അതിലെ ഒരു നില വാര്‍ണര്‍ മ്യൂസിക് ഇന്ത്യക്ക് ദീര്‍ഘകാല കരാറില്‍ വാടകക്ക് നല്‍കിയിരിക്കുകായാണ്. ബച്ചനെ കൂടാതെ കാജോള്‍, കാര്‍ത്തിക ആര്യന്‍, സാറാ അലിഖാന്‍ എന്നിവര്‍ക്കും അന്ധേരിയില്‍ വാണിജ്യ സമുച്ചയങ്ങളുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 3.57 കോടി രൂപയാണ് ബച്ചന്‍ അടച്ചത്.12,000 ചതുരശ്ര അടിയുള്ള […]
Read more

അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നാളെയും കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. […]
Read more

അല്ലു സിരീഷിനെ കണ്ടാൽ ടോം ക്രൂസിനെപ്പോലെ തോന്നി; അജ്മൽ

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും തെലുങ്കിലെ ജനപ്രിയനായ യുവതാരവുമാണ് അല്ലു സിരീഷ്. ബഡ്ഡി എന്ന ചിത്രമാണ് സിരീഷിന്റേതായി വരാനിരിക്കുന്നത്. മലയാളീ താരം അജ്മൽ അമീറിന്റെ ഉപമയിൽ ഞെട്ടി ആരാധകലോകം. തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും തെലുങ്കിലെ ജനപ്രിയനായ യുവതാരവുമായ അല്ലു സിരീഷിനെ ഹോളിവുഡ് താരം ടോം ക്രുസിനോടാണ് അജ്മൽ ഉപമിച്ചത് .ബഡ്ഡി എന്ന ചിത്രമാണ് സിരീഷിന്റേതായി വരാനിരിക്കുന്നത്. മലയാളി താരം അജ്മൽ അമീറാണ് ബഡ്ഡിയിലെ വില്ലൻവേഷത്തിലെത്തുന്നത്. ബഡ്ഡിയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് സിരീഷിനെഅജ്മൽ ഹോളിവുഡ് […]
Read more

വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍

തിരുവനന്തപുരം: വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍.അനില്‍ നിയമസഭയില്‍. വിലക്കയറ്റം ഏറെ ബാധിക്കുന്നത് കേരളത്തെയാണ്. സംസ്ഥാന സർക്കാരിന്‍റെ വിപണി ഇടപെടൽ വഴി വിലക്കയറ്റത്തിന്‍റെ തോത് ഇവിടെ കുറവാണ്. ശക്തമായ വിപണി ഇടപെടൽ നടത്തി.വിലക്കയറ്റം പിടിച്ച് നിർത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങൾക്ക് വില കയറാൻ കാരണമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന് മാത്രം വിലക്കയറ്റം മനസിലാകുന്നില്ലെന്ന് വിഷയം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.