കെഎസ്ആര്‍ടിസിയിലെ ബ്രത്ത് അനലൈസര്‍ പരിശോധന;പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്ത്
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ എല്ലാ പുരുഷ ജീവനക്കാര്‍ക്കിടയില്‍ ബ്രത്ത്അനലൈസര്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന തീരുമാനത്തിനെതിരെ തൊഴിലാളിസംഘടനകള്‍ രംഗത്ത്.ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസി എപ്ലോയീസ് അസോസിയേഷന്‍ സിഐടിയു ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്‍ പ്രതികരണവുമായി രംഗത്തെത്തി. ജീവനക്കാര്‍ മദ്യപിച്ച് ജോലിക്കെത്തുന്നത് തടയുന്നതിന്റെ ഭാഗമായെടുത്ത തീരുമാനമാണിത്. എന്നാല്‍ എല്ലാവരെയും പരിശോധിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കും.എല്ലാ ജീവനക്കാരിലും പരിശോധന നടത്തണമെന്ന നിര്‍ദേശത്തിനെതിരെയാണ് തൊഴിലാളി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.സംശയം തോന്നുന്നവരെ മാത്രം പരിശോധിക്കുന്ന പഴയ രീതി തന്നെ തുടരണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ […]
Read more

