Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മുഖ്യമന്ത്രി മലപ്പുറത്ത്; ചാർട്ടേഡ് വിമാനം യാത്രയ്ക്കായി സജ്ജമാക്കിയത് സ്വകാര്യ വ്യക്തി

മലപ്പുറം: മഴക്കെടുതി ബാധിത സ്ഥലം സന്ദർശനത്തിനായി മുഖ്യമന്ത്രി വി ഡി സതീശൻ മലപ്പുറത്തെത്തി. ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരെത്തിയാണ് മലപ്പുറത്തേക്ക് മുഖ്യമന്ത്രിയെത്തിയത്. യാത്ര വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രം​ഗത്തെത്തിയിരുന്നു. സർക്കാർ തുക ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയെന്നും, ഒരു സ്വകാര്യ വ്യക്തിയാണ് യാത്രയ്ക്കായി വിമാനം സജ്ജമാക്കിയതെന്നുമാണ് ഓഫീസിന്റെ വിശദീകരണം. എന്നാൽ വിമാനം സജ്ജമാക്കിയ ആ സ്വകാര്യ വ്യക്തി ആരാണ് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പത്ത് സീറ്റുകളുള്ള […]
Read more

സെപ്റ്റംബർ 25ന് സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് തുടക്കം

കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് സെപ്റ്റംബർ 25ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയും തൃശൂർ മാജിക് എഫ്.സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം. നിരവധി മാറ്റങ്ങളോടെയാണ് പുതിയ സീസൺ എത്തുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് സൂപ്പർ ലീഗ് കേരള ഷീൽഡ് ലഭിക്കും. മത്സരങ്ങളുടെ എണ്ണം 33ൽ നിന്ന് 35 ആയി ഉയർത്തിയിട്ടുണ്ട്. സെമിഫൈനൽ മത്സരങ്ങൾ ഹോം, എവേ ഫോർമാറ്റിലായിരിക്കും. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ […]
Read more

പ്രിയദർശിനി നൂറാം ദിനാഘോഷം; സാരി വിതരണം വ്യാജപ്രചാരണമെന്ന് KSRTC ചെയർമാൻ

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകളിൽ വനിതകൾക്ക് സാരി വിതരണം ചെയ്യുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി ചെയർമാൻ ഡോ. പി. എസ്. പ്രമോദ് ശങ്കർ അറിയിച്ചു. നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് ഗതാഗത മന്ത്രി സി. പി. ജോൺ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ സന്ദർശിക്കും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും. വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി ബജറ്റ് […]
Read more

വനിതാ ടിടിഇയുടെ ഫോൺ മോഷ്ടിച്ചു; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

പാലക്കാട്: ജോലി തിരക്കിനിടെ വനിതാ ടിടിഇയുടെ മൊബൈൽ ഫോൺ തന്ത്രപൂർവം മോഷ്ടിച്ച പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായി. മാറാട് റഷീദ് എന്നറിയപ്പെടുന്ന റഷീദിനെയാണ് ഷൊർണൂരിൽ നിന്ന് റെയിൽവേ പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധന പൂർത്തിയാക്കി കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കാൻ എത്തിയ കൊല്ലം സ്വദേശിയായ ടിടിഇ സിന്ധുവിന്റെ മൊബൈൽ ഫോണാണ് മോഷണം പോയത്. സിന്ധുവിന്റെ അടുത്തെത്തിയ പ്രതി 1,000 […]
Read more

മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ; രണ്ട് വീടുകൾ അപകടഭീഷണിയിൽ

കോഴിക്കോട്: ദേശീയപാതയിലെ മുക്കാളിയിൽ സംരക്ഷണഭിത്തി നിർമാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ വർഷം തന്നെ ഇതേ സ്ഥലത്ത് രണ്ടുതവണ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേത്തുടർന്ന് സംരക്ഷണഭിത്തി നിർമാണം ഊർജിതമായി നടക്കുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഭിത്തിയുടെ അടിത്തറയ്ക്കായി കുഴിയെടുത്തതിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. അതിനാൽ വലിയ ദുരന്തം ഒഴിവായി. നിരവധി തൊഴിലാളികളാണ് ഇവിടെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ രണ്ട് വീടുകൾ പൂർണമായും അപകടഭീഷണിയിലായി. കൈതോക്കുന്നുമ്മൽ ദേവരാജിന്റെയും […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. മധ്യ തമിഴ്നാടിന് സമീപം ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ […]
Read more

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

വലിയ പ്രേഷക പ്രശംസ നേടിയ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ റിലീസ് കഴിഞ്ഞ രണ്ടാഴ്ച്ച പിന്നിടുമ്പോൾ 25 കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തിറങ്ങി. സെപ്റ്റംബർ 25നാണ് തമിഴ് റിലീസ്. കേരളത്തിൽ ചിത്രം നേടിയ വിജയമാണ് തമിഴിൽ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിർമാതാക്കളെ പ്രേരിപ്പിച്ചത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമിച്ചത്. പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തി ഷഹദ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. സംവിധാനവും തിരക്കഥയും സംഗീതവും […]
Read more

മുസ്‌ലിം ലീഗും ബിജെപിയും തമ്മിൽ വ്യത്യാസമില്ലെന്ന് കെ.ടി. ജലീൽ

കൽപ്പറ്റ: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി. ജലീൽ. മുസ്‌ലിം ലീഗ് ‘മുസ്‌ലിം ബിജെപി’യാണെന്നായിരുന്നു ജലീലിന്റെ പരാമർശം. കൽപ്പറ്റയിൽ കെഎസ്ടിഎ ജില്ലാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആർഎസ്എസും ക്ഷേത്രങ്ങളെ രാഷ്ട്രീയ സ്വാധീനത്തിലാക്കാൻ ശ്രമിക്കുന്നതുപോലെ, മുസ്‌ലിം ലീഗ് പള്ളി, മഹല്ല്, മദ്രസ കമ്മിറ്റികളിൽ സ്വാധീനം സ്ഥാപിച്ച് മുസ്‌ലിം സമുദായത്തിന്മേൽ ആധിപത്യം നേടാൻ ശ്രമിക്കുകയാണെന്ന് ജലീൽ ആരോപിച്ചു. ബിജെപിയെ എതിർക്കേണ്ടതുപോലെ മുസ്‌ലിം ലീഗിനെയും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പിന്തുണയ്ക്കുന്ന […]
Read more

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; തീരുമാനം പിൻവലിക്കില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനെ മാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തീരുമാനം പ്രവർത്തനപരമായ പ്രശ്നങ്ങൾ പരിഹരിക്കാനാണെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി എക്സിലൂടെ നിലപാട് വ്യക്തമാക്കിയത്. മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ പൂർണമായും നിലനിർത്താനുള്ള തീരുമാനം പിൻവലിക്കില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. നിലവിൽ മംഗളൂരു റെയിൽവേ മേഖല മൂന്ന് […]
Read more

വടക്കൻ പറവൂരിൽ ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ ബസിന്റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിൻറുമോൾ ആണ് മരിച്ചത്. ലാബ് ടെക്നീഷ്യൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix