Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സെപ്റ്റംബറിൽ യുപിഐ ഇടപാടുകളിൽ നേരിയ ഇടിവ്; പ്രതിദിന ഇടപാടുകൾ 80 കോടി കടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ നേരിയ ഇടിവ്. എന്നാൽ, ഒരു ദിവസം നടക്കുന്ന യുപിഐ ഇടപാടുകളുടെ എണ്ണം ചരിത്രത്തിലാദ്യമായി 80 കോടി കടന്നത് സെപ്റ്റംബറിലെ പ്രധാന നേട്ടമായി. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സെപ്റ്റംബറിൽ ആകെ യുപിഐ ഇടപാടുകളുടെ എണ്ണം 1.8 ശതമാനം കുറഞ്ഞ് 2,407 കോടിയായി. ഓഗസ്റ്റിൽ ഇത് 2,451 കോടിയായിരുന്നു. ഇടപാടുകളിലൂടെ കൈമാറ്റം ചെയ്ത തുകയിലും 1.5 ശതമാനം കുറവുണ്ടായി. ഓഗസ്റ്റിലെ 29.82 ലക്ഷം കോടി രൂപയിൽ നിന്ന് സെപ്റ്റംബറിൽ ഇത് 29.37 ലക്ഷം കോടി രൂപയായി കുറഞ്ഞു.

എന്നാൽ പ്രതിദിന ശരാശരി കണക്കിലെടുക്കുമ്പോൾ സെപ്റ്റംബറിൽ ഇന്ത്യക്കാർ ഒരു ദിവസം നടത്തിയത് ശരാശരി 80.2 കോടി യുപിഐ ഇടപാടുകളാണ്. ഇടപാടുകളുടെ ശരാശരി മൂല്യം 97,913 കോടി രൂപയായിരുന്നു. പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും രേഖപ്പെടുത്തിയ ഉയർന്ന നിരക്കാണിത്.

ഉത്സവ സീസൺ ആരംഭിച്ചതാണ് യുപിഐ ഇടപാടുകളിലെ ഈ മുന്നേറ്റത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ പ്രതിദിന ഇടപാടുകളുടെ ശരാശരി ഏകദേശം 96,000 കോടി രൂപയായിരുന്നു. ഈ കാലയളവിൽ ചെറിയ തുകകളുടെ ഇടപാടുകളാണ് കൂടുതലായിരുന്നത്. എന്നാൽ സെപ്റ്റംബർ പകുതിയോടെ ഗണേശ ചതുർഥി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ എത്തിയതോടെ യുപിഐ വഴിയുള്ള ഉയർന്ന തുകയുടെ ഇടപാടുകളും വർധിച്ചു.

അതേസമയം, ഒക്ടോബർ 15 മുതൽ ചില യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കവും ശ്രദ്ധേയമാണ്. കഴിഞ്ഞ ആറ് വർഷമായി യുപിഐ ഇടപാടുകൾ പൊതുവെ സൗജന്യമായിരുന്നു. പുതിയ ഫീസ് സംവിധാനം വ്യാപാരികൾക്കിടയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix