Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഡിജിറ്റൽ അറസ്റ്റ് ഭീഷണി; 80കാരനിൽ നിന്ന് 1.19 കോടി രൂപ തട്ടിയ പ്രതി പിടിയിൽ

കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്തിനെയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ കാസർകോട് സൈബർ പോലീസ് പിടികൂടിയത്. 2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയാണ് തട്ടിപ്പ് നടന്നത്. നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. മണി ലോണ്ടറിങ് കേസിൽ ഡോക്ടർക്ക് പങ്കുണ്ടെന്നും ‘ഡിജിറ്റൽ […]
Read more

ഇന്ത്യ-ജപ്പാൻ ചരിത്ര ടി20 പോരാട്ടം നാളെ; അവസരം കാത്ത് കൗമാരതാരം വൈഭവ് സൂര്യവംശി

ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടി20 മത്സരത്തിന് നാളെ തുടക്കമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന മത്സരം സുഡോകി കപ്പിന്റെ ഭാഗമാണ്. ഏഷ്യൻ ഗെയിംസിനുള്ള ഇരു ടീമുകളുടെയും ഒരുക്കങ്ങൾക്കും മത്സരം നിർണായകമാകും. ജപ്പാനിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ആരംഭിക്കുക. മത്സരത്തിൽ ഇന്ത്യയുടെ 15കാരനായ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. അഫ്ഗാനിസ്ഥാനെതിരായ ടി20 […]
Read more

ഏഴ് മാസമായി ഭീതിയിലാക്കിയ ഭീമൻ മുതല പിടിയിൽ

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ തിരുപ്പറപ്പിന് സമീപം കോതയാറിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല ഒടുവിൽ പിടിയിലായി. ഏകദേശം 300 കിലോ ഭാരമുള്ള മുതലയെയാണ് വനംവകുപ്പിന്റെ പ്രത്യേക സംഘം പിടികൂടിയത്. വനംവകുപ്പ് സ്ഥാപിച്ച പ്രത്യേക വലയിലാണ് മുതല കുടുങ്ങിയത്. ഏഴ് മാസം മുമ്പാണ് കോതയാറിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മുതലയുടെ ദൃശ്യങ്ങളും അന്ന് പകർത്തിയിരുന്നു. തുടർന്ന് മുതലയെ പിടികൂടുന്നതിനായി വനംവകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു. കോഴിയെയും […]
Read more

മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനം; കുവൈത്തിൽ 15 പേരുടെ ശിക്ഷ തുടരും

കുവൈത്ത് സിറ്റി: കുവൈത്തിൽ മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ 15 പ്രതികൾക്ക് നേരത്തെ വിധിച്ച ജയിൽശിക്ഷ അപ്പീൽ കോടതി ശരിവച്ചു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുവൈത്ത് പൗരന് ഏഴ് വർഷം തടവും 7,000 കുവൈത്ത് ദിനാർ പിഴയുമാണ് ശിക്ഷ. 13 പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവും മറ്റൊരു പ്രതിക്ക് രണ്ട് വർഷം തടവുമാണ് നേരത്തെ വിധിച്ചിരുന്നത്. ശിക്ഷയ്ക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ കുവൈത്ത് അപ്പീൽ കോടതിയുടെ ഒന്നാം സർക്യൂട്ട് തള്ളി. ഇതോടെ […]
Read more

നോയിഡയിൽ വാഹനാപകടം; ഇൻഡിഗോ ക്യാബിൻ ക്രൂ അംഗത്തിന് ദാരുണാന്ത്യം

ന്യൂഡൽഹി: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തിൽ മരിച്ചു. നോയിഡയിൽ പുലർച്ചെയുണ്ടായ അപകടത്തിലാണ് 32കാരിയായ കൈനൂർ മിസ്രി മരിച്ചത്. ജോലി കഴിഞ്ഞ് കമ്പനിയുടെ ഔദ്യോഗിക ക്യാബിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ കൈനൂർ മിസ്രി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. മോഡലായും നർത്തകിയായും ട്രാവൽ വ്ലോഗറായും ശ്രദ്ധേയയായിരുന്നു കൈനൂർ മിസ്രി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

തൂഫാൻ നടപ്പിലാക്കാൻ ഭൂട്ടാൻ സർക്കാരും; രമേശ് ചെന്നിത്തലയെ ബന്ധപ്പെട്ടു

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ കേരള സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി രാജ്യാതിർത്തി കടക്കുന്നു. പദ്ധതിയെക്കുറിച്ച് അറിയാൻ ഭൂട്ടാൻ സർക്കാർ കേരളവുമായി ബന്ധപ്പെട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഭൂട്ടാൻ ആഭ്യന്തര മന്ത്രി ലുംഗ്ദെൻ ദോർജി തന്നെ ഫോണിൽ വിളിച്ച് ഓപ്പറേഷൻ തൂഫാനെ അഭിനന്ദിക്കുകയും പദ്ധതിയുടെ വിശദാംശങ്ങൾ അന്വേഷിക്കുകയും ചെയ്തതായി ചെന്നിത്തല പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഇതുവരെ 12,111 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 11,241 […]
Read more

രാജസ്ഥാനിൽ 18 കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി

ജയ്പുർ: രാജസ്ഥാനിലെ തിജാര മുൻസിപ്പൽ കൗൺസിലിലെ 18 സ്വതന്ത്ര കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച നടക്കുന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംഭവം. കൗൺസിലർമാർ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്നവരാണെന്നും കോൺഗ്രസ് ആരോപിച്ചു. ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് തടയാനാണ് കൗൺസിലർമാരെ കസ്റ്റഡിയിലെടുത്തതെന്നും കോൺഗ്രസ് നേതാവ് പ്രദീപ് ചൗധരി ആരോപിച്ചു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പിഞ്ചോർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കൗൺസിലർമാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, കോൺഗ്രസിന്റെ ആരോപണം ഹരിയാണ പൊലീസ് നിഷേധിച്ചു. സംഭവവുമായി […]
Read more

സ്വർണവില വീണ്ടും ഇടിഞ്ഞു; കുറഞ്ഞത് ​ഗ്രാമിന് 100 രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില രണ്ടാമതും ഇടിഞ്ഞു. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,710 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. ഒരു പവന് ഇപ്പോൾ വില 1,13,360 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് 11,645 രൂപയായും പവന് 93,160 രൂപയായുമായിട്ടാണ് വില കുറഞ്ഞത്. ഇന്ന് രാവിലെ സ്വര്‍ണത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായിരുന്നു. പവന് 15 […]
Read more

കേരളത്തിൽ അപ്രതീക്ഷിത മഴ; മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ അനുഭവപ്പെട്ട അപ്രതീക്ഷിത ശക്തമായ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും കാരണം മേഘവിസ്ഫോടനമല്ലെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നിത കെ. ഗോപാൽ വ്യക്തമാക്കി. ചെറിയ പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിച്ചതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും അവർ അറിയിച്ചു. മേഘവിസ്ഫോടനമായി വർഗീകരിക്കാവുന്ന അളവിൽ മഴ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ പരിമിതമായ പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിൽ മഴ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ഇപ്പോൾ പതിവായി മാറുകയാണെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതും […]
Read more

പാലക്കാട് പത്ര ഏജന്റിനെ കരടി പിന്തുടർന്നു; നെന്മാറയിൽ ജാഗ്രത നിർദേശം

പാലക്കാട്: നെന്മാറയിൽ പുലർച്ചെ പത്രമെടുക്കാൻ ബൈക്കിൽ പോകുകയായിരുന്ന പത്ര ഏജന്റിനെ കരടി പിന്തുടർന്നു. ചേരുംകാട് ഭാഗത്ത് പുലർച്ചെ 4.30ഓടെയാണ് സംഭവം. മാതൃഭൂമി മുടപ്പലൂർ അഴിക്കുളങ്ങര ഏജന്റും അയർപള്ളം സ്വദേശിയുമായ കലാധരനാണ് കരടിയുടെ മുന്നിൽപ്പെട്ടത്. അളുവശ്ശേരി നെല്ലിച്ചോട് കനാൽ റോഡിലൂടെ നെന്മാറയിലേക്ക് പോകുന്നതിനിടെയാണ് ചേരുംകാട് ഭാഗത്ത് കരടിയെ കണ്ടത്. കരടി ഏകദേശം 100 മീറ്ററോളം ബൈക്കിന് പിന്നാലെ ഓടിയശേഷം തിരികെ പോയതായി കലാധരൻ പറഞ്ഞു. തുടർന്ന് ഇതുവഴി എത്തിയ ഓട്ടോറിക്ഷ ഡ്രൈവറോട് പ്രദേശത്ത് കരടിയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix