Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ലണ്ടനിലെ ഭരതനാട്യ അരങ്ങേറ്റം കാരുണ്യപ്രവർത്തനത്തിന്; കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കായി ഈവ മരിയ

ന്യൂഡൽഹി: ലണ്ടനിലെ ഭരതനാട്യ അരങ്ങേറ്റം കാരുണ്യപ്രവർത്തനത്തിനായി മാറ്റിവെച്ച് യുവനർത്തകി ഈവ മരിയ കുര്യാക്കോസ്. കോട്ടയം മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകുന്ന നവജീവൻ ട്രസ്റ്റിനായി ഫണ്ട് സമാഹരിക്കുകയാണ് ഈവയുടെ ലക്ഷ്യം. കോട്ടയം മെഡിക്കൽ കോളേജിലെ പൂർവവിദ്യാർഥികളായ ഡോ. ജോജി കുര്യാക്കോസിന്റെയും ഡോ. ദീപ ജേക്കബ്ബിന്റെയും മകളാണ് ഈവ. ലണ്ടനിൽ നടക്കുന്ന അരങ്ങേറ്റത്തിലൂടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴി ഇതുവരെ അഞ്ചുലക്ഷത്തോളം രൂപ സമാഹരിച്ചു. ഫണ്ട് സമാഹരണം സെപ്റ്റംബർ 30ന് അവസാനിക്കും. തുടർന്ന് തുക നവജീവൻ ട്രസ്റ്റിന് […]
Read more

ഷൈൻ ടോം ചാക്കോ പിസ്റ്റളുമായി; ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തൊപ്പിയും ധരിച്ച് മുഖം കുനിച്ച്, പിസ്റ്റളുമായി നിൽക്കുന്ന ഷൈൻ ടോം ചാക്കോ. ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡാൻസാഫി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. പുത്തൻ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പ്രമേയവുമായാണ് ഹരിദാസ് ‘ഡാൻസാഫ്’ അവതരിപ്പിക്കുന്നത്. ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപീകരിച്ച വിഭാഗമാണ് ഡാൻസാഫ്. ഈ സംഘത്തിന്റെ ടീം ക്യാപ്റ്റനായാണ് ഷൈൻ […]
Read more

സസ്പെൻസും ദുരൂഹതയും നിറച്ച് ‘ആരം’; സെപ്റ്റംബർ 25ന് തിയേറ്ററുകളിലേക്ക്

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങളും ദുരൂഹതകളും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ […]
Read more

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ജീവനക്കാർ ഓടി രക്ഷപെട്ടു

ആലപ്പുഴ : ചുങ്കം കന്നിട്ടജെട്ടിക്ക് തെക്ക് പള്ളാത്തുരുത്തിയാറ്റിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു. ജീവനക്കാർ മാത്രമാണ് ബോട്ടിലുണ്ടായിരുന്നത്. തീ പടർന്നതോടെ ഇവർ കരയിലേക്ക് ചാടി രക്ഷപ്പെട്ടു. പാറ്റയെ കൊല്ലാൻ കത്തിച്ചുവച്ചിരുന്ന തിരിയിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 8.45ഓടെയാണ് ചുങ്കം–പള്ളാത്തുരുത്തി റോഡിൽ വട്ടപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം പമ്പാ നദിയുടെ പടിഞ്ഞാറേക്കരയിൽ അപകടമുണ്ടായത്. യാത്രക്കാരെ ഇറക്കിയ ശേഷം വൈകിട്ട് അഞ്ചരയോടെയാണ് ഹൗസ് ബോട്ട് ഇവിടെ കെട്ടിയിട്ടത്. തീ ഉയർന്നതോടെ നാട്ടുകാരും സമീപത്തെ ഹൗസ് ബോട്ടുകളിലെ ജീവനക്കാരും […]
Read more

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ദുബായ് മീഡിയ ഓഫീസാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. വിയോഗത്തെ തുടർന്ന് ദുബായിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവിൽ എമിറേറ്റിലുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പതാകകൾ പകുതി താഴ്ത്തി കെട്ടും. സഹോദരന്റെ വിയോഗത്തിൽ […]
Read more

നടി അംബികയ്ക്കെതിരെ സഹോദരിയുടെ ചെക്ക് തട്ടിപ്പ് പരാതി

ചെന്നൈ: നടി അംബികയ്ക്കും സഹോദരൻ അർജുനുമെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തന്റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് ഇരുവരും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധയുടെ പരാതി. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയാണ് രാധ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
Read more

ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്‍റെ തീരുമാനം; മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭ സംഘടിപ്പിക്കേണ്ടതില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും ഇതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ നിലവിലെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെയാണ് ഔദ്യോഗിക സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയ രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക കേരളസഭയുടെ ആറാം എഡിഷനായി സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ലോക കേരളസഭ സെക്രട്ടേറിയറ്റിന് […]
Read more

റേഞ്ച് റോവർ വിവാദം; കെ.എം. ഷാജിയെ പിന്തുണച്ച് സണ്ണി ജോസഫ്

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ മന്ത്രി കെ.എം. ഷാജി ഉപയോഗിച്ച സംഭവത്തിൽ ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ വാഹനം ഉപയോഗിച്ചാൽ ഡീസൽ, അറ്റകുറ്റപ്പണി, ടയർ മാറ്റൽ, ഡ്രൈവർക്കുള്ള ചെലവ് തുടങ്ങിയവ സർക്കാരിന് വഹിക്കേണ്ടിവരുമെന്നും, സ്വകാര്യ വാഹനം ഉപയോഗിച്ചതിലൂടെ ഒരർഥത്തിൽ സർക്കാർ പണം ലാഭിക്കുകയായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. റേഞ്ച് റോവർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.എം. ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയിരുന്നു. മന്ത്രിയായ ശേഷമല്ല താൻ ഈ വാഹനം ഉപയോഗിക്കാൻ […]
Read more

ചിറയിൻകീഴിൽ വീടിന് നേരെ ബോംബാക്രമണം; ആർക്കും പരിക്കുകളില്ല

തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിന് നേരെ ബോംബാക്രമണം. പുതുക്കരി വയലിൽ വീട് വിജയന്റെ ഉടമസ്ഥതയിലുള്ള വീടിന് നേരെയാണ് അർധരാത്രിയിൽ ആക്രമണമുണ്ടായത്. രാത്രി 12.45ഓടെയായിരുന്നു സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീടിന് നേരെ നാല് ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ മൂന്ന് ബോംബുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന ഒരു ബോംബും പിന്നീട് കണ്ടെത്തി നിർവീര്യമാക്കി. സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണ വിവരം അറിയുന്നത്. സംഭവസമയത്ത് വിജയൻ, ഭാര്യ ഗിരിജ, മക്കൾ, മരുമക്കൾ എന്നിവരടക്കം ഒൻപത് […]
Read more

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം; നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സാരി വിതരണം സംഘടിപ്പിക്കും. രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ സാരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്കുമാണ് സാരി വിതരണം ചെയ്യുന്നത്. ‘പ്രിയദർശിനി’ പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix