നായ്ക്കളെ പറമ്പിൽ ഉപേക്ഷിക്കാൻ ശ്രമം; നാട്ടുകാർ പിടികൂടി
കൊല്ലം: കൊട്ടാരക്കരയിൽ ലോറി നിറയെ കൊണ്ടു വന്ന നായ്ക്കളെ റോഡിൽ ഉപേക്ഷിക്കാൻ ശ്രമം.ഇടുങ്ങിയ റോഡിൽ ലോറി മുന്നോട്ടു പോകാത്തതിനാൽ പെട്ടി ഓട്ടോയിൽ കയറ്റി കുറെ നായ്ക്കളെ പറമ്പിൽ കൊണ്ടുവിട്ടു. തുടർന്ന് നാട്ടുകാർ കൂട്ടംകൂടി പ്രതിഷേധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. തുറന്നുവിട്ട നായ്ക്കളെ ഓടിച്ചിട്ടുപിടിച്ച് ലോറിയിൽ കയറ്റി. മൃഗസ്നേഹികളെന്ന് പരിചയപ്പെടുത്തിയ സ്ത്രീകൾ ഉൾപ്പെട്ട അഞ്ചുപേരാണ് നായ്ക്കളുമായി എത്തിയത്. എറണാകുളം തൃപ്പൂണിത്തുറയിൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒഴിപ്പിച്ച നായ്ക്കളെയാണ് മൂടിക്കെട്ടിയ ലോറിയിൽ മേലിലയിൽ എത്തിച്ചത്. […]
Read more

