സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mammootty

കാത്തിരിപ്പിന് വിരാമം: ബസൂക്ക ഏപ്രില്‍ 10 ന്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന ബസൂക്ക ഏപ്രില്‍ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മമ്മുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ബസൂക്ക ഫെബ്രുവരി 14 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബസൂക്കയുടെ റിലീസ് നീട്ടുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം വന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കില്‍ വിന്റേജ് കാറിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയടങ്ങുന്ന പോസ്റ്ററുമായാണ് ബസൂക്കയുടെ അനൗണ്‍സ്‌മെന്റ് പുറത്തുവന്നിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ബസൂക്ക. കഴിഞ്ഞ […]
Read more

ഇടുക്കി ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിച്ച് മമ്മൂട്ടി

നടൻ മമ്മൂട്ടി നേത്രത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നൂതന സംരംഭമായ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപങ്ങൾക്കുള്ള വീൽചെയർ വിതരണതിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്ഥാപനങ്ങൾക്കുള്ള വിതരണം കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിലെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പാലാ രൂപത മുൻസഹായ മെത്ത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പിതാവ് ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയർ വിതരണം നിർവഹിച്ചു. വിതരണത്തോട് അനുബന്ധിച്ച് കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ കേരത്തിൽ നടത്തുന്ന അതുരസേവനപ്രവർത്തനങ്ങൾ എല്ലാ അവശ്യമേഖലയിലുള്ളവർക്കും ലഭിച്ചുകൊണ്ടിരിക്കുന്നതാണ് എന്നുള്ളത് […]
Read more

നിറ സാന്നിധ്യമായി പ്രിയ ലാലിന് ആശംസയേകി മമ്മൂട്ടി

സിനിമാപ്രേമികൾ ഏവരും കാത്തിരുന്ന ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംബുരാൻ . ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ഇന്നലെയായിരുന്നു ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്തത് . എന്നാൽ ടീസർ ലോഞ്ച് ഈവന്റിൽ സംവിധായകനെക്കാളും നായകനെക്കാളും നിറസാന്നിധ്യമായി നിന്നത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. കൂടാതെ ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. എമ്പുരാൻ മലയാള സിനിമയുടെ വിജയം ആക്കട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.‘ രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല. നമ്മൾ […]
Read more

മമ്മൂട്ടിയുമായി ഒന്നിച്ചഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മോഹൻലാൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ചലച്ചിത്ര താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ച് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ മോഹൻലാൽ. മോഹൻലാൽ തന്റെ ആദ്യ സംവിധാന ചിത്രമായ ‘ബറോസിന്റെ’ റിലീസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിച്ചിരുന്നു. ‘ഇച്ചാക്കയും ലാലുവും ഒന്നിക്കാൻ സ്റ്റാർഡം ഒരു വഴിതടസമല്ല’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ‘മികച്ച സംവിധായകർക്കൊപ്പം 55 സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. മലയാളത്തിൽ ഇങ്ങനെ രണ്ട് അഭിനേതാക്കളെ ഉൾപ്പെടുത്തുകയെന്നത് ഒരു സംവിധായകനോ, തിരക്കഥാകൃത്തിനോ, നിർമാതാവിനോ എളുപ്പം കഴിയുന്ന കാര്യമല്ല. എനിക്ക് എന്റേതായ […]
Read more

മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം തമിഴ് കണക്ഷന്‍ എപ്പോഴും സൂക്ഷിക്കുന്നവരാണ്: തൃഷ

മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം തമിഴ് കണക്ഷന്‍ എപ്പോഴും സൂക്ഷിക്കുന്നവരാണെന്ന് നടി തൃഷ. ഐഡന്റിറ്റി സിനിമയുടെ ഭാഗമായി തമിഴില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയിലാണ് നടിയുടെ പ്രതികരണം. തമിഴും മലയാളവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വ്യവസായങ്ങളാണ്.വര്‍ഷത്തില്‍ ഒരു മലയാള സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു. ടൊവിനോ തിരഞ്ഞടുക്കുന്ന സിനിമകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കേരളത്തിലെ ലക്കി സ്റ്റാര്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് മലയാളം സിനിമയോട് ബഹുമാനം ഉണ്ട്. ഏത് മലയാള സിനിമയായാലും അതില്‍ എന്തെങ്കിലുമൊരു വ്യത്യസ്തത ഉണ്ടാകും. മാത്രമല്ല മലയാള സിനിമയില്‍ […]
Read more

മോഹന്‍ലാലിനും മമ്മൂട്ടിക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല: ഉണ്ണി മുകുന്ദന്‍

മോഹന്‍ലാലിനും മമ്മൂട്ടിക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍. സൂം എന്ന ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടേറെ മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഇരുവര്‍ക്കും ഇപ്പോഴും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. ‘മലയാള സിനിമ എന്നും ‘ക്ലാസിലെ നല്ല കുട്ടിയായി’ മാത്രം ഇരുന്നാല്‍ പോര. ഇവിടുത്തെ അഭിനേതാക്കള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമെല്ലാം അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കണം. ഞങ്ങള്‍ നല്ല സിനിമകളാണ് ചെയ്യുന്നതെന്ന് എല്ലാവരും […]
Read more

അമല്‍ നീരദ് – മമ്മൂട്ടി ചിത്രം 2025ല്‍

ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം 2025 ല്‍ ആരംഭിക്കും. മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടി – അമല്‍ നീരദ് ചിത്രം ആരംഭിക്കുക.ബോഗയ്ന്‍വില്ലയ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.മമ്മൂട്ടി ചിത്രത്തിനു ശേഷമായിരിക്കും തമിഴ് നടന്‍ സൂര്യയെ നായകനാക്കിയുള്ള ചിത്രത്തിലേക്ക് അമല്‍ നീരദ് കടക്കുക. ഈ സിനിമയില്‍ മോഹന്‍ലാലും ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
Read more

ബറോസ്: മോഹൻലാലിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി, പ്രിവ്യൂ കാണാനെത്തി പ്രണവ്

മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബിഗ് എംസ്‌ എന്നറിയപ്പെടുന്ന മോഹൻലാലും മമ്മൂട്ടിയും. ഇരുവരും തമ്മിൽ മികച്ച സൗഹൃദമാണ് ഉള്ളത്. നിലവിൽ മഹേഷ് നാരായണൻ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇരുവരും. 47 വർഷത്തെ കരിയറിൽ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. മോഹൻലാലിൻറെ ആദ്യ ചിത്രം ബറോസ് നാളെ തിയറ്ററുകളിൽ എത്തും. ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് […]
Read more

എം.ടി.യുടെ ‘മനോരഥങ്ങൾ’ റിലീസിന്

കൊച്ചി: എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ഒൻപത് സിനിമകളുടെ സമാഹാരം ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകരിലേക്ക്. സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാലത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എം.ടി.യുടെ ജന്മദിനമായ 15-ന് കൊച്ചിയിൽ നടക്കും. ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ദൃശ്യരൂപത്തിന് പിന്നിൽ മഹേഷ് നാരായണൻ-ഫഹദ്ഫാസിൽ കൂട്ടുകെട്ടാണ്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന […]
Read more

കാത്തിരുന്ന അപ്‌ഡേറ്റുമായി മമ്മൂട്ടി ചിത്രം ടർബോ എത്തുന്നു

മെഗാസ്റ്റാർ മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായി വേഷമിടുന്ന വൈശാഖ് ചിത്രമാണ് ‘ടർബോ’. ചിത്രത്തി​ന്റെ ഓരോ അപ്ഡേറ്റുകൾക്കും പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. അത്തരമൊരവസരത്തിൽ ആരാധകർക്കായി ടർബോയുടെ ഏറ്റവും വലിയ ഒരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂക്ക. ടർബോയുടെ റിലീസ് ഡേറ്റ് വിഷു ദിനത്തിൽ വൈകീട്ട് 6 മണിക്ക് പുറത്തുവിടും എന്ന് ത​ന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ് മമ്മൂക്ക. വാഹനത്തിനുള്ളിൽ തൂക്കിയിട്ട നിലയിലുള്ള ഒരു കൊന്തയുടെ ചിത്രമുള്ള പോസ്റ്ററാണ് പുതിയ അപ്ഡേറ്റിനൊപ്പം എത്തിയിട്ടുള്ളത്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.