പുണ്യ നഗരമായ മക്കയിൽ കെട്ടിടം തകർന്നുവീണു; ആളപായമില്ല
റിയാദ്: പുണ്യനഗരമായ മക്കയിലെ അൽ ഹജ്‌ല പ്രദേശത്ത് ആൾതാമസമില്ലാത്ത കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പഴക്കംചെന്ന ഈ കെട്ടിടം മുൻപ് തന്നെ പൊളിച്ചു നീക്കാൻ അധികൃതർ നിർദേശിച്ചിരുന്നതായി നഗരസഭ അറിയിച്ചു. അപകടം ഉണ്ടായതിനെ തുടർന്ന് ഉടൻ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്ന കെട്ടിടത്തിന് സമീപമുള്ള ഹോട്ടലുകളും താമസസ്ഥലങ്ങളും മുൻകരുതലായി ഒഴിപ്പിച്ചു. തീർത്ഥാടകരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. കെട്ടിടത്തിൽ ആളുകൾ താമസിച്ചിരുന്നില്ലാത്തതിനാലാണ് […]
Read more