Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mukesh ambani

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തി മുകേഷ് അംബാനി

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറുകയും ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാരയുടെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും ഉറപ്പ് നൽകി. രാവിലെ ഏഴരയോടെ ഗുരുവായൂരിലെത്തിയ മുകേഷ് അംബാനിയെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, […]
Read more

ഗുരുവായൂർ ദർശനം നടത്തി മുകേഷ് അംബാനി

തൃശ്ശൂര്‍: ഗുരുവായൂരിൽ ദർശനം നടത്തി മുകേഷ് അംബാനി. ദര്ശനശേഷം ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി. ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ […]
Read more

ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി അംബാനി

ന്യൂഡൽഹി: സമ്പന്ന പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി മുകേഷ് അംബാനി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയിലാണ് എണ്ണ-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. 105 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ഇപ്പോഴും ഒരു “സെന്റിബില്യണയർ” ആണ്. രണ്ടാം സ്ഥാനത്ത് 92 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനിയുണ്ട്. യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നപ്പോൾ അദാനി ഓഹരികൾ പിന്നോട്ട് […]
Read more

റഷ്യൻ ഇന്ധനം ഏറ്റവുമധികം നേട്ടമാകുന്നത് ആർക്ക്?

ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാര്യമാണെങ്കിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് ലോകശ്രദ്ധ നേടുന്നത് ഇന്ധന ഇറക്കുമതിക്ക് യു.എസ് പിഴത്തീരുവ ചുമത്തിയതോടെയാണ്. ട്രംപ് സമ്മർദമേർപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ അതൊന്നും കാര്യമായി കാണുന്നില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഇന്ധനം ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ആരാണ്? അത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണെന്നാണ് റിപ്പോർട്ടുകൾ. അദാനിക്കും വേണ്ടതെല്ലാം സമയാ സമയങ്ങളിൽ ലഭിക്കുന്നുണ്ട്. ശീതകാല സമര കാലം തൊട്ടേ ഇന്ത്യയും, റഷ്യയും ഇന്ധന വ്യാപാരം അടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ […]
Read more

ജിയോ ഐ.പി.ഒ പ്രഖ്യാപിച്ച് അംബാനി; അടുത്ത വര്‍ഷം പകുതിയോടെ വിപണിയില്‍ ലിസ്റ്റ് ചെയ്യും

മുംബൈ: റിലയന്‍സ് ജിയോ അടുത്ത വര്‍ഷം പകുതിയോടെ വിപണിയില്‍ ലിസ്റ്റ് ചെയ്യും. 48-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികായാണെന്നും അദ്ദേഹം പറഞ്ഞു. 500 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് ജിയോ പിന്നിട്ടു കഴിഞ്ഞു. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ എല്ലാംകൂടി ചേര്‍ത്ത് വെച്ചതിനേക്കാളും വരും ജിയോയുടെ ഉപയോക്താക്കളെന്നും അംബാനി വ്യക്തമാക്കി. 2025 സാമ്പത്തിക വര്‍ഷത്തില്‍ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിയോ നേടിയത്. ജിയോ പ്ലാറ്റ്ഫോംസിന്റെ […]
Read more

റിലയൻസ് ഇൻഡസ്ട്രീസിന് 26,994 കോടിയുടെ ലാഭം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസക്കാലയളവിൽ (ക്യു1) 26,994 കോടി രൂപയുടെ അറ്റാദായം നേടി. ആദ്യപാദത്തിൽ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണ് ഇത്. മുൻ വർഷം ഇതേ കാലയളവിൽ നേടിയ 15,138 കോടിയെക്കാൾ 78.3 ശതമാനമാണ് വളർച്ച. വരുമാനം 2.36 ലക്ഷം കോടിയിൽനിന്ന് 2.48 കോടി രൂപയായി ഉയർന്നു; 5.26 ശതമാനം വർധന. ആഗോള സാമ്പത്തിക അസ്ഥിരതകൾക്കിടയിലും മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി […]
Read more

ട്രംപിനെ കാണാൻ അംബാനി ഖത്തറിൽ, വിരുന്നിൽ പങ്കെടുത്ത് ഇലോൺ മസ്കും

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഖത്തറിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും കൂടിക്കാഴ്ചയിൽ ട്രംപിനോടൊപ്പം ഉണ്ടായിരുന്നു. പാലസിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കാൻ ടെസ്ല സിഇഓ ഇലോൺ മസ്കും എത്തിയതായി റിപ്പോർട്ട് പുറത്തു വന്നു. മസ്ക് അര മണിക്കൂറോളം വൈകിയാണ് വിരുന്നിൽ പങ്കെടുത്തത്.
Read more

‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട ട്രേഡ് മാർക്ക് അപേക്ഷ പിൻവലിച്ച് റിലയൻസ്

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാന് നൽകിയ തിരിച്ചടിക്ക് ‘ഓപ്പറേഷൻ സിന്ദൂർ’ എന്നാണ് പേരിട്ടത്. ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളാണ് തകർക്കപ്പെട്ടത്. ഇതോടെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് ലോകമെങ്ങും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മുകേഷ് അംബാനിയുടെ റിലയൻസ്, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ട്രേഡ്മാർക്കിന് വേണ്ടി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ അശ്രദ്ധ മൂലം സംഭവിച്ച പിഴവാണിതെന്നും ട്രേഡ്മാർക്ക് ആപ്ലിക്കേഷൻ പിൻവലിക്കുകയാണെന്നും റിലയൻസ് അറിയിച്ചിരിക്കുകയാണ്. ഒരു ജൂനിയറായ ജീവനക്കാരന്റെ ഭാഗത്ത് നിന്നുണ്ടായ […]
Read more

മലയാളികളിൽ സമ്പന്നൻ എം എ യൂസഫലി

ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 550 കോടി ഡോളർ ഏകദേശം 47000 കോടിയോളം രൂപയാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ആം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, […]
Read more

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 10ൽ നിന്ന് അംബാനി പുറത്ത്

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി അംബാനി. കഴിഞ്ഞ ഒരു വർഷം കൊണ്ട് അംബാനിയുടെ ആസ്തിയിൽ 1 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആസ്തിമൂല്യത്തിൽ ഇങ്ങനെ കുറവ് സംഭവിക്കാൻ പ്രധാന കാരണം കടബാധ്യതകൾ വർധിച്ചതാണ്. എന്നാൽ ഏറ്റവും പുതിയ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025ൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം നില നിർത്താൻ അംബാനിക്ക് സാധിച്ചിട്ടുണ്ട്. 100 ബില്യൺ ഡോളർ അഥവാ 8.6 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer