തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകം: ഭർത്താവ് അറസ്റ്റില്‍
ചെന്നൈ: തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റില്‍. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്. മധുരൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രാജേഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയും കൈകളും കല്ല് കൊണ്ട് തല്ലിച്ചതച്ച നിലയിലായിരുന്നു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർ പല്ലടത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായിരുന്നു ചിത്ര.
Read more

