രണ്ടു വയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന അമ്മയുടെ കാമുകന് ജീവപര്യന്തം തടവ്
കൊച്ചി: രണ്ടു വയസുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം സ്വദേശി സുഭാഷിനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ ) കോടതി ശിക്ഷിച്ചത്. ഇയാൾ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. 2010 ഫെബ്രുവരി 25 നായിരുന്നു സുഭാഷ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അച്ഛൻ ഗൾഫിൽ പോയ സമയത്ത് സുഭാഷിനൊപ്പം ജീവിക്കാനായി യുവതി ബംഗാളിലേക്ക് പോയിരുന്നു. പിന്നീട് ഇവർ നാട്ടിൽ തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസമാക്കി. ഈ സമയത്താണ് കൊലപാതകം ഉണ്ടായത്. […]
Read more

