സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: muvattupuzha

മൂവാറ്റുപുഴയിൽ എംസി റോഡിൽ ഉദ്ഘാടനം വിവാദം; ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎയുടെ ആവശ്യപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എസ് എച്ച് ഒ – കെ പി സിദ്ദിഖിനെ ആണ് സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ നാടകം കളിച്ചു എന്ന് കാണിച്ച് സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ്‌ എം മാത്യു മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകിയിരുന്നു. നിർമാണം പൂർത്തിയാകാത്ത റോഡാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.
Read more

മൂവാറ്റുപുഴയിൽ വാനിടിച്ച് സ്കൂൾ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴ – തേനി റോഡില്‍ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ വച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂൾ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തില്‍ വീട്ടിൽ മണിയുടെ മകൻ കാശിനാഥ്‌ കെ. മണി (10) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30-നായിരുന്നു അപകടം. വീടിനു എതിർവശത്തുള്ള കടയിൽ നിന്നും കളർ പെൻസിൽ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കല്ലൂര്‍ക്കാട് നിന്നും മൂവാറ്റുപുഴയിലേക്ക് പൈനാപ്പിള്‍ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാഹനം കാശിനാഥനെ ഇടിക്കുകയായിരുന്നു. ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഴക്കുളം […]
Read more

ശകതമായ മഴ; മൂവാറ്റുപുഴയില്‍ വീടുകളില്‍ വെള്ളം കയറി

കൊച്ചി: മൂവാറ്റുപുഴ നഗരസഭ ആറാം വാര്‍ഡിലെ ഇലാഹിയ കോളനി നഗറില്‍ എട്ട് വീടുകളില്‍ വെള്ളം കയറി. താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. വാഴപ്പിള്ളി ജെ.ബി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. കഴിഞ്ഞ രാത്രിമുതല്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മൂവാറ്റുപുഴ, കോതമംഗലം ആറില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്. ശക്തമായ മഴയാണ് പ്രദേശത്ത് ഇപ്പോഴും തുടരുന്നത്. Content: Heavy rain; houses flooded in Muvattupuzha
Read more

കനത്ത മഴ: മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി

എറണാകുള൦: മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. മൂവാറ്റുപുഴയാറിന്റെ ഭാഗമായ വടക്കെകടവിൽ ആണ് ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായത്. വള്ളിക്കട സ്വദേശി ജോബ്(42)ആണ് ഒഴുക്കിൽ പെട്ടത്. ജോബിനെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു.
Read more

കത്തിയുമായി ഓഫീസിലെത്തി വധഭീഷണി; ഓവർസിയർ അറസ്റ്റിൽ

കൊച്ചി: കെ.എസ്.ഇ.ബി. മൂവാറ്റുപുഴ ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. സംഭവത്തെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ നെ (54) അറസ്റ്റ് ചെയ്തു. എക്സിക്യുട്ടീവ് എഞ്ചിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ കത്തിയുയർത്തിയത്. കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച കുറ്റത്തിന് സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ […]
Read more

ടിവി ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ:മൂവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം.പായിപ്ര മൈക്രോ ജംഗ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം.സ്റ്റാന്‍ഡിനൊപ്പം തന്നെ ടിവിയും കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
Read more

പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു; പത്തുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മുവാറ്റുപുഴ:പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചു.മൂവാറ്റുപുഴ രണ്ടാര്‍കരയിലാണ് അപകടം നടന്നത്.കിഴക്കേകുടിയില്‍ ആമിന (60) പരക്കുട്ടിയായ ഫര്‍ഹാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ഇതോടെ അപകടത്തില്‍ മരണം രണ്ടായി.പത്തു വയസുകാരി ഹന ഫാത്തിമ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം നടന്നത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.