സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MVD

വാഹന പരിശോധനക്കിടെ വിദ്യാർത്ഥിയെ മർദ്ദിച്ച് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കോലിക്കോട് ബിവറേജിന് സമീപത്താണ് സംഭവം നടന്നത്. കോളേജിലേക്ക് പോകുന്നതിനിടെ അഭയ കൃഷ്ണ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട് ഉദ്യോഗസ്ഥർ വാഹനം നിർത്താൻ കൈകാണിച്ചു. എന്നാൽ കുറച്ച് മുന്നോട്ട് പോയി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. തുടർന്ന് ഉദ്യോഗസ്ഥൻ അഭയ കൃഷ്ണയുടെ ചെവിയിലും മുഖത്തും […]
Read more

‘ഡി ജെ ആംബുലൻസ്’ കൈയോടെ പൊക്കി മോട്ടർ വാഹന വകുപ്പ്; 11000 രൂപ പിഴ

പത്തനംതിട്ട: ഡി.ജെ. ഡാൻസിലെ പോലെ നിറവൈവിധ്യമാർന്ന ലൈറ്റുകളോടെ റോഡിലൂടെ പാഞ്ഞ ആംബുലൻസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ പ്രത്യേക സ്ക്വാഡാണ് വാഹനം പരിശോധനയ്ക്കു വിധേയമാക്കിയത്. വൈകിട്ട് അഞ്ചോടെ എം.സി. റോഡിൽ കുളനടയ്ക്കടുത്ത് മാന്തുക ഭാഗത്ത് നിന്ന് തിരുവല്ലയിലേക്ക് പാഞ്ഞുപോയ ആംബുലൻസിൽ അസാധാരണമായ ലൈറ്റ് സംവിധാനമാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഡി.ജെ. ഡാൻസിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ വാഹനത്തിന്റെ ചുറ്റും എൽഇഡി നിറവൈവിധ്യമാർന്ന ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. രാത്രി 7.30ഓടെ അതേ സ്ഥലത്ത് കാത്തുനിന്ന എൻഫോഴ്‌സ്‌മെന്റ് സംഘം വാഹനം […]
Read more

മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു: ഒരു വര്‍ഷം 5 ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു. വര്‍ഷത്തില്‍ 5 ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പിഴയടക്കാന്‍ 45 ദിവസത്തെ സാവകാശം അതിനുശേഷം കര്‍ശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങള്‍ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ബ്ലാക്ക്ലിസ്റ്റിലുള്ള വാഹനങ്ങള്‍ക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്നസ് തുടങ്ങിയ സേവനങ്ങള്‍ തടയും. എല്ലാ നിയമനടപടികളും വാഹനത്തിന്റെ ആര്‍സി ഉടമയ്ക്കെതിരെയായിരിക്കും. […]
Read more

ഷൊർണൂർ നഗരത്തിലെ ഓട്ടോറിക്ഷകളെ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും

പാലക്കാട്: പെർമിറ്റുമായി ബന്ധപ്പെട്ട് ഷൊർണൂർ നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ പരിശോധിക്കാൻ മോട്ടർ വാഹന വകുപ്പ്. ഈ മാസം 31 നകം മുഴുവൻ ഓട്ടോറിക്ഷകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് തീരുമാനം. ഷൊർണൂർ ടൗൺ, കനറാ ബാങ്ക് തുടങ്ങിയ ഓട്ടോ സ്റ്റാൻഡുകളിൽ 86 ഓട്ടോകൾക്ക് പെർമിറ്റ് കഴിഞ്ഞ മാസങ്ങളിൽ നൽകി കഴിഞ്ഞു. ഇനി 25 പേർക്കാണ് പെർമിറ്റ് നൽകാനുള്ളത്. അപേക്ഷിച്ചതിൽഅർഹതപ്പെട്ടവർക്ക് നിയമപ്രകാരം പെർമിറ്റ് നൽകണം എന്നാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ഇതര സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾ അനധികൃതമായി […]
Read more

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

മലപ്പുറം: തിരൂര്‍ പറവണ്ണയിൽ വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിനെ തടയുന്നതിനിടെയാണ് സംഭവം നടന്നത്. വാഹനം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ഇറങ്ങി ഡ്രൈവർ സീറ്റിന് സമീപത്തേക്ക് എത്തിയ ഉടൻ, കാർ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. മോഡിഫൈ ചെയ്ത വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. തിരിരൂര്‍ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥര്‍ ആദ്യം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് വെച്ച് […]
Read more

ഊബറിനും ഓലയ്ക്കുമെതിരെ നടപ്പടിയുമായി എംവിഡി

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാനൊരുങ്ങി മോട്ടോർവാഹന വകുപ്പ്. ഇതിനായി നിയമോപദേശം തേടിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. ഇരു കമ്പനികൾക്കും കാരണംകാണിക്കൽ നോട്ടീസ് നൽകാനാണ് നീക്കം. സംസ്ഥാന സർക്കാർ 2024-ൽ ഓൺലൈൻ അഗ്രിഗേറ്റർ നയമുണ്ടാക്കിയിട്ടുണ്ടെങ്കിലും മറ്റൊരു കമ്പനിമാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. ബൈക്ക് ടാക്സിക്ക് വേണ്ടിയാണ് ഇവർ അപേക്ഷ നൽകിയത്. ഇവരുടെ രജിസ്‌ട്രേഷനും പൂർത്തിയായിട്ടില്ല. ആവശ്യപ്പെട്ട വിവരങ്ങൾ ഇനിയും നൽകിയിട്ടില്ല. അംഗീകൃത സ്ഥാപനങ്ങൾ ഓഫീസും കോൾസെന്ററും ഉൾപ്പെടെ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാൽ, […]
Read more

രജിസ്ട്രേഷന്‍ പുതുക്കി മൂന്ന് മാസമായാലും ആര്‍സി ബുക്ക് കിട്ടുന്നില്ല ; വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

ഒറ്റപ്പാലം: കാലാവധികഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കിയാലും പുതിയ ആര്‍സി കിട്ടാന്‍ കാലതാമസം. മൂന്നുമാസമായിട്ടും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റാകാതെ വരുന്നുണ്ട്. വാഹനപരിശോധനയുണ്ടായാല്‍ ഹാജരാക്കാന്‍ രേഖകളില്ലാതെ ഉടമകള്‍ കുഴങ്ങുന്നു. ഇപ്പോള്‍ ഡിജിറ്റല്‍രേഖകള്‍ മാത്രമാണ് വാഹനയുടമകള്‍ക്ക് നല്‍കുന്നത്. പോലീസോ മോട്ടോര്‍വാഹനവകുപ്പോ പരിശോധനക്കെത്തുമ്പോള്‍ രേഖകളിലും ഓണ്‍ലൈനിലും പുതുക്കിയത് അപ്‌ഡേറ്റാകാത്ത സ്ഥിതിയിലാകും കാണുക. അതിനാല്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ ഉടമയ്ക്ക് നേരിടേണ്ടിവരും. പുതുക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയതിന്റെ രശീതും മറ്റ് രേഖകളും കാണിച്ചാണ് പലരും രക്ഷപ്പെടുന്നത്. പരിവാഹനിലുള്ള സാങ്കേതിക തടസ്സത്തിനുപുറമേ ചില സമയങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ […]
Read more

വ്യാജനാണ് പെട്ടു പോകല്ലെ! ഗതാഗത നിയമ ലംഘന നോട്ടീസിന്‍റെ പേരിൽ ഓണ്‍ലൈൻ തട്ടിപ്പ്

തിരുവനന്തപുരം: ഗതാഗത നിയമ ലംഘന നോട്ടീസിന്‍റെ പേരിൽ വാട്സ് ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടക്കുന്നതിൽ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള വ്യാജ സന്ദേശമാണ് വാട്സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്നതെന്നും അത്തരം ഫയല്‍ തുറക്കരുതെന്നും എംവിഡി മുന്നറിയിപ്പ് നൽകി. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം വ്യാജനാണ് പെട്ടു പോകല്ലെ! നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഈ […]
Read more

എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ്

കൊച്ചി: എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയ രണ്ട് യുപി സ്വദേശികൾ പിടിയിൽ. കൊച്ചി സൈബർ പൊലീസാണ് പ്രതികളെ പിടികൂടിയത്. വാരാണസിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ തിങ്കളാഴ്ച കൊച്ചിയിൽ എത്തിക്കും. വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് ഉടമയ്ക്ക് മൊബൈലിൽ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കേസിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നു.
Read more

പുത്തൻ കെഎസ്ആര്‍ടിസി; ബസ് ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്‍റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടൻ വരുന്നുവെന്ന് ഇംഗ്ലീഷിൽ (coming soon) കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്. അടുത്തകാലത്തായി ഇറക്കിയ ബസുകളെല്ലാം കെഎസ്ആര്‍ടിസിയുടെ തന്നെ ഉപകമ്പനിയായ സ്വിഫ്റ്റിനായിരുന്നു നൽകിയിരുന്നത്. അതിനാൽ തന്നെ ടാറ്റയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.