Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mysore

മൈസൂരിലെ മലയാളി വിദ്യാർത്ഥികൾക്ക് ഹോസ്റ്റലുകളിൽ നൽകുന്നത് വൃത്തിഹീനമായ ഭക്ഷണം

കോഴിക്കോട്: മൈസൂരിലെ വിവിധ കോളേജുകളിൽ ഉന്നത പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ അതീവ ദുരിതമനുഭവിക്കുന്നതായി പരാതി. നഴ്സിങ് ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഗ്ലോബൽ എഡ്യൂക്കേഷണൽ ഏജൻസിയുടെ ഹോസ്റ്റലുകളിൽ നിന്ന് വൃത്തിഹീനമായ ഭക്ഷണം ലഭിക്കുന്നത്. ഭക്ഷണത്തിൽ നിന്ന് പാറ്റയും മുടിയും കണ്ടെത്തിയെന്നും ദിവസങ്ങളോളം പഴക്കമുള്ളതും പൂപ്പൽ അരിച്ചതുമായ ആഹാരമാണ് തങ്ങൾക്ക് നൽകുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കാവേരി, സിഗ്മ, വിദ്യാവികാസ് തുടങ്ങിയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് നിലവിൽ ഈ ദുരവസ്ഥ നേരിടുന്നത്. മികച്ച താമസസൗകര്യവും കേരളീയ […]
Read more

മൈസൂരുവിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

​മൈസൂരു: മൈസൂരു ബന്നൂരിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർത്ഥി ഷബ്നാസിനെ (21) മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കാര്യമ്പാടി സ്വദേശിയും ലോഡിങ് തൊഴിലാളിയുമായ പെലച്ചിക്കൽ ഷാജഹാന്റെ മകനാണ് ഷബ്നാസ്. ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴായിരുന്നു അപകടം.​അപകടവിവരം അറിഞ്ഞയുടൻ മൈസൂരുവിലെ ഫയർഫോഴ്സും റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ രാവിലെ തുടങ്ങാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ, സമയം പാഴാക്കാതെ വയനാട് കൽപറ്റയിൽ നിന്നുള്ള ‘തുർക്കി ജീവൻ രക്ഷാസമിതി’ അംഗങ്ങൾ രാത്രി തന്നെ മൈസൂരുവിലേക്ക് […]
Read more

21കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

മൈസൂരു: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാണ് മകളെ കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്. 21 വയസ്സുള്ള മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താനാണ് പിതാവ് ശ്രമിച്ചത്. ബോധം നഷ്ടപ്പെട്ടതോടെ മകളെ മരിച്ചുവെന്ന് കരുതി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ബോധം വന്ന പെൺകുട്ടി റോഡിലേക്ക് നടക്കുകയും നാട്ടുകാരുടെ സഹായം തേടുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് ഉലാവി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. […]
Read more

മൈസൂരില്‍ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: മൈസൂരില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. വിശ്വേശ്വരയ്യ നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. ചേതന്‍, അമ്മ പ്രിയംവദ, ഭാര്യ രൂപാലി, മകന്‍ കൗശല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചേതന്‍ ഇവര്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് നിഗമനം. മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
Read more

രാഹുലിനെയും അഖിലേഷിനെയും കെജ്‌രിവാളിനെയും അധിക്ഷേപിച്ച് പോസ്റ്റ്; മൈസൂരുവിൽ ഒരാൾ അറസ്റ്റിൽ

ബെംഗളുരു: സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി കര്‍ണാടകയിലെ മൈസൂരുവില്‍ സംഘര്‍ഷം. ഉദയഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. ഇന്‍ഡ്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ ചിത്രങ്ങള്‍ മുസ്ലിം വിഭാഗത്തിന്റെ സൂചനകളോടെ 3 ഇഡിയറ്റ്‌സ് എന്ന തലക്കെട്ടില്‍ സുരേഷ് എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഡല്‍ഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി പ്രദേശത്തെ ഒരു വിഭാഗം ഉദയഗിരി പൊലീസ് സ്റ്റേഷന്‍ […]
Read more

നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി അധ്യാപിക മരിച്ചു

ബെംഗളൂരു: മൈസൂരിൽ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ ആണ് അപകടത്തിൽ മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർധരാത്രിയോടെയാണ് മൈസൂരിൽ വെച്ച് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വിദഗ്ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടൽപേട്ടിൽ […]
Read more

Recent News

Advertisement
WhiteswanTV Footer