മുനമ്പത്ത് രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ സംഘപരിവാർ ശ്രമിച്ചു: മുഖ്യമന്ത്രി
ന്യൂഡല്‍ഹി: മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ട ജനങ്ങളെ ഒഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വഖഫ് ബോര്‍ഡ് അവസാന നിമിഷത്തില്‍ എന്തിനാണ് ഭൂമി ഉമ്മീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചോദിച്ച അദ്ദേഹം, രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടപിടിച്ചുവെന്നാരോപിച്ചു. കേന്ദ്രസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. […]
Read more