Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല: കൃഷിമന്ത്രി

നെല്ലിന് താങ്ങുവില 40 രൂപയാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേന്ദ്രം നെല്ല് സംഭരണത്തിൽ നൽകുന്ന താങ്ങുവില ക്വിൻ്റലിന് 2,300 രൂപ മാത്രമാണ്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ”താങ്ങുവില വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് നടപടിയില്ല. കിലോഗ്രാമിന് 28.32 നിരക്കിലാണ് സംസ്ഥാനം നെല്ല് സംഭരിക്കുന്നത്. കേന്ദ്ര സഹായം കുടിശികയാണ്. യഥാസമയം പണം നൽകാത്ത പ്രശ്നമുണ്ട്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് […]
Read more

ലൈഫ്‌ ഭവന പദ്ധതി; 100 കോടി രൂപ അനുവദിച്ചുവെന്ന് കെ എന്‍ ബാലഗോപാല്‍

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചുവെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാമീണ മേഖലയിലെ പുരോഗതിക്ക്‌ മുൻഗണന നൽകിയാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭവനരഹിതർക്ക് സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയതെന്ന് ധനമന്ത്രി അറിയിച്ചു. എട്ടു വർഷത്തിനുള്ളിൽ 4,24,800 വീടുകൾ പൂർത്തിയായെന്നും ഒരു ലക്ഷത്തി 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറയുന്നു. 5,38,518 കുടുംബങ്ങൾക്കാണ് ലൈഫ് മിഷനിൽ […]
Read more

സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നു നൽകിയെന്ന് സി എ ജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 26 ഓളം വരുന്ന സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നു നൽകിയിട്ടുണ്ടെന്ന് പരിശോധന സംഘം കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി എ ജി ) റിപ്പോർട്ട്. കാലാവധി കഴിയുന്നതോടെ മരുന്നുകളുടെ രാസഘടനയിൽ മാറ്റം ഉണ്ടാകുന്നതിനാൽ ഇത് കഴിക്കുന്ന ആളുകളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകും എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ ഏഴായിരത്തോളം ആശുപത്രികളുണ്ട്. 2016 മുതൽ 2022 വരെ 67 ആശുപത്രികളിൽ 62,826 […]
Read more

റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ എം എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഒരുമിപ്പിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ 312 ആർ എം എസ് ഓഫിസുകൾ അടച്ചു പൂട്ടേണ്ടിവരും. അതിൽ തന്നെ 12 ഓഫിസുകൾ കേരളത്തിലാണ്. ആർ എം […]
Read more

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ സ്റ്റേഷനറി കട ഉടമ വിനയനാഥ് ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

മണ്ഡല-മകരവിളക്ക്: 32.95 കോടി വരുമാനം നേടി കെഎസ്ആർടിസി

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവീസിൽ നിന്നും 32.95 കോടിയുടെ വരുമാനം നേടി കെഎസ്ആർടിസി. പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,43,468 ചെയിൻ സർവ്വീസുകളും 35,000 ദീർഘദൂര സർവ്വീസുകളും ഉണ്ടായിരുന്നു. 59. 78 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്. മകരവിളക്ക് ദർശനത്തിനായി എത്തിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 15 ന് പുലർച്ചെ 5.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.
Read more

‘കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്’, പ്രതിഷേധിച്ച് പ്രതിപക്ഷം, വാക്ക്ഔട്ട്

തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും വാക്ക്ഔട്ട് നടത്തി. വിഷയത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ ആണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്നും വാക്ക്ഔട്ട് നടത്തിയത്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് ചോദിച്ചു. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ […]
Read more

വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ നഷ്ടപരിഹാരം രൂപതയ്ക്കില്ല; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ ഇൻഷുറൻസ് തുകയ്ക്ക് അവകാശമുന്നയിക്കാൻ നിയമപരമായി രൂപതനേതൃത്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തിൽ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിയൻ പ്രൊവിൻഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എം എ സി ടി കോടതി ഉത്തരവ് റദ്ദാക്കി. 2013 ഏപ്രിൽ 16-നാണ് ഫാ. ടോം കളത്തിൽ വാഹനാപകടത്തിൽ മരിക്കുന്നത്. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കിൽ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്. തുടർന്ന് അപകടത്തിന്റെ നഷ്ടപരിഹാരത്തിനായി പ്രൊവിൻഷ്യാൽ […]
Read more

തിരുപ്പതി ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ചു; മുന്നറിയിപ്പ് നൽകി പൊലീസ്

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പുമായി പൊലീസ്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകസംഘത്തിനാണ് മുന്നറിയിപ്പ് നൽകിയത്. മുപ്പതോളം വരുന്ന തീർത്ഥാടകസംഘമാണ് മുട്ടബിരിയാണിയുമായി മലകയറിയത്. തിരുമലയിലെ രംഭഗിച്ച ബസ് സ്റ്റാൻഡിൽ എത്തിയ ഇവർ ഒരുമിച്ചിരുന്ന് മുട്ട ബിരിയാണി കഴിക്കാൻ തുടങ്ങി. ഇതോടെ പ്രദേശവാസികൾ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തീർത്ഥാടകസംഘത്തിന് മുന്നറിയിപ്പ് നൽകി വിട്ടയച്ചു. തിരുപ്പതിയിൽ മാംസാഹാരം പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല. മദ്യം, പുകവലി പോലുളളവയും അനുവദിക്കില്ല.
Read more

കൂത്താട്ടുകുളം നഗരസഭ വിഷയം: കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയർപേഴ്സന്റെ കാറിലെന്ന് എഫ്ഐആർ

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയർപേഴ്സന്റെ കാറിലാണെന്ന് എഫ്ഐആർ. വനിതാ കൗൺസിലറടക്കം കലയുടെ തട്ടിക്കൊണ്ടു പോകലിന് കൂട്ടുനിന്നുവെന്നും എഫ്ഐആറിൽ പരാമർശിക്കുന്നു. കലാ രാജു വന്ന കാർ തടഞ്ഞത് തട്ടിക്കൊണ്ടു പോകണം എന്ന ഉദ്ദേശത്തോടെയാണെന്നും എഫ് ഐ ആറിൽ പറയുന്നു. ഏരിയാ സെക്രട്ടറിയടക്കം ചിലർ കൗൺസിലറെ മർദ്ദിച്ചതായി ആരോപണമുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ ആരോപണങ്ങൾക്കു പിന്നാലെ കൂത്താട്ടുകുളത്ത് ഇന്ന് സി.പി.ഐ.എം വിശദീകരണയോഗം സംഘടിപ്പിക്കുന്നു. കൂത്താട്ടുകുളം നഗരസഭയിലെ സംഭവങ്ങൾക്കു പിന്നാലെ […]
Read more

Recent News

Advertisement
WhiteswanTV Footer