Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

എംടിയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി: മോഹൻലാൽ

എം ടി വാസുദേവൻ നായർക്ക് അന്ത്യോമപചാരം അർപ്പിച്ച് മോഹൻലാൽ. പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ വസതിയായ സിത്താരയിൽ മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായെന്നു മോഹൻലാൽ അനുസ്മരിച്ചു. നല്ല ഒട്ടേറെ കഥാപാത്രങ്ങൾ എംടി എനിക്കായി സമ്മാനിച്ചു. എപ്പോഴും പരസ്പരം കാണുന്നില്ലെങ്കിലും നല്ല സ്നേഹബന്ധം സൂക്ഷിച്ചിരുന്നു. ഞാൻ അഭിനയിച്ച നാടകം കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. വൈകാരികമായ അടുപ്പം തമ്മിലുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Read more

സാന്താക്ലോസിന്റെ വേഷത്തിലെത്തിയ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റഫോമായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സാന്താക്ലാസിന്റെ വേഷത്തിലെത്തിയ ജീവനക്കാരനെയാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകർ ആണ് വഴിതടഞ്ഞത്. സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷം. ബൈക്കിൽ ഇരിക്കുന്ന യുവാവിനോട് സാന്താക്ലോസിന്റെ വസ്ത്രം അഴിക്കാൻ പറയുന്ന ദൃശ്യം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സംഘത്തിലെ ഒരാൾ ശ്രീരാമന്റെ വസ്ത്രം ധരിച്ച് ഭക്ഷണം വിതരണം ചെയ്യാൻ എത്തുമോ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ […]
Read more

എം.ടിയുടെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നത്: പ്രിയങ്കഗാന്ധി

മലയാളത്തിലെ മഹാനായ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. ‘എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തോടെ സാഹിത്യത്തെയും സിനിമയേയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റാൻ കഴിവുള്ള ഒരു മഹാപ്രതിഭയെയാണ് നമുക്ക് നഷ്ടമായത്. മനുഷ്യവികാരങ്ങളും കേരളത്തിന്റെ സംസ്കാരവും ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. കലയുടെയും സാഹിത്യത്തിന്റെയും സംരക്ഷകനായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകർക്കും അനുശോചനമറിയിക്കുന്നു. അദ്ദേഹം പറഞ്ഞ കഥകളിലൂടെയും സ്പര്‍ശിച്ച ഓരോ ഹൃദയങ്ങളിലും […]
Read more

‘നമുക്ക് നഷ്ടമായത് മഹാനായ എഴുത്തുകാരനെ’: കമൽ ഹാസൻ

ചെന്നൈ: നമുക്ക് നഷ്ടമായത് വലിയ എഴുത്തുകാരനെയാണെന്ന് നടൻ കമൽ ഹാസൻ. മലയാളം എഴുത്തുകാരിലെ ഏറ്റവും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ എം ടി വാസുദേവൻ നായർ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞ് പോയിയിരിക്കുകയാണ്. മലയാള സിനിമ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ എഴുത്തുകാരനും ഞാനും തമ്മിലുള്ള സൗഹൃദത്തിന് 50 വയസ്സായി. ഏറ്റവും അവസാനമായി മനോരഥങ്ങള്‍ എന്ന ടെലിവിഷൻ പരമ്പര വരെ ആ സൗഹൃദം തുടര്‍ന്നെന്നും കമല്‍ ഹാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം […]
Read more

കോടതി ജീവനക്കാരിയോട് മോശമായ പെരുമാറ്റം; അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ

കോഴിക്കോട്: കോടതി ജീവനക്കാരിയോട് അപമര്യാദയോടെ പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം. സുഹൈബിനെ സസ്പെൻഡ് ചെയ്തു. ഹൈക്കോടതി രജിസ്ട്രാർ നടപടി സ്വീകരിച്ച സംഭവത്തിൽ, ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി, ചീഫ് ജസ്റ്റിസ് ഉൾപ്പെടെയാണ് തീരുമാനം കൈക്കൊണ്ടത്. ചേംബറിൽ വെച്ച് അപമര്യാദയോടെയും ലൈംഗികച്ചൊവയോടെയും പെരുമാറിയെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആണ് നടപടി. സംഭവം ജുഡീഷ്യറിയുടെ […]
Read more

എം.ടി. വാസുദേവൻ നായരുടെ സംസ്കാരം നാളെ, പൊതുദർശനമില്ല; രണ്ടു ദിവസത്തെ ദുഃഖാചാരണം

പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ സംസ്കാരം നാളെ വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിൽ നടക്കും. മൃതദേഹം ഉടൻ വീട്ടിലെത്തിക്കും. പൊതുദർശനമില്ല. ഗവർണർ, മുഖ്യമന്ത്രി അടക്കം നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എം.ടിയുടെ സാഹിത്യ പ്രവൃത്തികൾ മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ ഉയരങ്ങളിലെത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Read more

റിസോർട്ടിന് തീയിട്ട് ജീവനൊടുക്കിയ സംഭവം; ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ടതിനു ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം. പാലക്കാട് സ്വദേശി പ്രേമൻ ആണ് ഉടമയുമായി പ്രശ്നമുണ്ടായതിനെ തുടർന്ന് റിസോർട്ടിന് തീയിട്ട് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കണ്ണൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നാല് വർഷമായി പാലക്കാട് സ്വദേശി പ്രേമൻ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഉടമ പ്രേമനെ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഇതറിഞ്ഞതോടെ പ്രേമൻ പ്രകോപിതനായ പ്രേമൻ ഉച്ചയ്ക്ക് രണ്ട് മണിയോടെ […]
Read more

ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണ്യാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണ്യാന്ത്യം. കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്. ക്രിസ്മസ് അലങ്കാരത്തിനായി ഇന്നലെയാണ് അജിൻ മരത്തിൽ കയറിയത്. തുടർന്ന് താഴെ വീണ അജിനെ ആശുപത്രിയിൽ എത്തിച്ച ചികിത്സ നൽകി തിരികെ വീട്ടിലെത്തിയിരുന്നു. ഇന്നലെ ആണ് മരത്തിൽ കയറിയ അജിൻ നിലത്ത് വീണത്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിലാണ് അജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]
Read more

താമരശ്ശേരിയിൽ സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: താമരശേരി പുതുപ്പാടിയിൽ സ്കൂട്ടർ യാത്രയ്‌ക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്‍റെ ഭാര്യ സുധയാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്പോസ്റ്റിന് സമീപത്തു വച്ചായിരുന്നു അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

2023 – 24 സാമ്പത്തിക വർഷം കൊച്ചി മെട്രോയ്ക്ക് 433.39 കോടി രൂപയുടെ നഷ്ടം

കൊച്ചി: 2023 -24 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് 433.39 കോടി രൂപയുടെ നഷ്ടമെന്ന് കെഎംആർഎല്ലിന്റെ വാർഷിക റിപ്പോർട്ട്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടായപ്പോഴും ചിലവ് വർദ്ധിച്ചതാണ് നഷ്ടം നേരിടാൻ കാരണം. 2022 -23 സാമ്പത്തികവർഷത്തിൽ നഷ്ടം 335.71 കോടി രൂപയായിരുന്നു. ഏകദേശം നൂറ് കോടിയോളം രൂപയുടെ വർധനയാണ് നഷ്ടത്തിലുണ്ടായിരിക്കുന്നത്. എന്നാൽ 2023-24 സാമ്പത്തികവർഷത്തിൽ മെട്രോയുടെ വരുമാനത്തിൽ വർധനവ് ഉണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊച്ചി മെട്രോക്ക് ഫ്രഞ്ച് ഏജൻസിയായ എ.എഫ്.ഡി.യിൽ 1019.79 കോടി രൂപയും കാനറ ബാങ്കിൽ 1386.97 […]
Read more
Advertisement
WhiteswanTV Footer