Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും

ഹൈദരാബാദ്: പുഷ്പ 2വിൻറെ പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ ഹൈദരാബാദ് പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈദരാബാദിലെ ചിക്കിടപ്പിള്ളി പൊലീസാണ് താരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ടെന്ന വിവരങ്ങൾക്കിടെയാണ് ചോദ്യം ചെയ്യാനുള്ള പൊലീസ് നീക്കം. കേസിൽ അറസ്റ്റിലായ അല്ലു അർജുൻ നിലവിൽ നാലാഴ്ചത്തേക്ക് ജാമ്യത്തിലാണ്.
Read more

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കൊച്ചിയിലെ എൻസിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയിൽ പൊലീസ് അന്വേഷണം. ക്യാമ്പിലെ ഭക്ഷണവും വെള്ളവും ഉപയോഗിച്ചതിനുശേഷം ആണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നത്. രണ്ടുദിവസമായി വിദ്യാർത്ഥികളിൽ ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇന്നലെയോടെ കൂടുതൽ പേർ ക്ഷീണിതരാവുകയായിരുന്നു. ചിലർക്ക് വയറുവേദനയും മറ്റു ചിലർക്ക് ഛർദ്ദിയും അനുഭവപ്പെട്ടു. നിലവാരമില്ലാത്ത ഭക്ഷണമാണ് ക്യാമ്പിൽ നിന്ന് നൽകിയതെന്ന പരാതിയും ഉയരുന്നുണ്ട്. തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ പങ്കെടുത്ത 50ലധികം വരുന്ന വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് […]
Read more

പടിയിറങ്ങും മുൻപ് 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ജോ ബൈഡൻ

വാഷിംഗ്ടൺ: യു എസിലെ ഫെഡറൽ സർക്കാരിന്റെ ആവശ്യപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷയെ അനുകൂലിക്കുന്ന ‍ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് ബൈഡന്റെ പ്രഖ്യാപനം. രണ്ടാഴ്ച മുൻപ് 1500 പേർക്ക് ജയിൽ ശിക്ഷയിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് ഈ തീരുമാനം. 2021 ജനുവരി 20ന് അധികാരത്തിലെത്തിയ ജോ ബൈഡൻ സർക്കാർ ആ വർഷം തന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ബൈഡൻ സർക്കാറിന്റെ […]
Read more

ക്രിസ്മസ് – പുതുവത്സര ബംബർ; റെക്കോർഡ് വിൽപ്പന, നറുക്കെടുപ്പ് ഫെബ്രുവരി 5ന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് – പുതുവത്സര ബംബർ 2024-25 (BR-101) ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന. ഈ മാസം 17-നാണ് ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ചത്, ക്ഷണനേരത്തിനുള്ളിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റ് കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ്-നവവത്സര ബമ്പറിനെ അപേക്ഷിച്ച് ഇക്കൊല്ലം വിറ്റുവരവ് വളരെ വേഗത്തിലാണ്. ആകെ ഇരുപത് ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഡിസംബർ 23-നു വൈകിട്ട് 5 മണിയ്ക്ക് 13,48,670 ടിക്കറ്റുകൾ ഇതിനകം വിറ്റുപോയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 2,75,050 ടിക്കറ്റുകൾ പാലക്കാട് ജില്ലയിലാണ് വിറ്റത്. […]
Read more

ശബരിമല ദർശനം; അയ്യപ്പ സന്നിധിയിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിക്കാലം ആയതിനാൽ സന്നിധാനത്തെ എത്തുന്ന കുഞ്ഞ് അയ്യപ്പന്മാരും മാളികപ്പുറങ്ങളും നിരവധിയാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കുട്ടികൾക്കായി പ്രത്യേക വരികളും ഉദ്യോഗസ്ഥരുടെ സഹായവും കുട്ടികളുമായി സന്നിധാനത്ത് എത്തുന്നവരുടെ സുഗമമായ ദർശനത്തിന് വഴിയൊരുക്കുന്നു. പതിനെട്ടാം പടി കയറുന്നതിനിടെ കൂട്ടം തെറ്റുന്ന കുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ രക്ഷിതാക്കളെ ഏൽപ്പിക്കുന്നതും സുരക്ഷിതമായ സാഹചര്യങ്ങൾക്ക് കാരണമാണ്. ഡിസംബർ 18 മുതൽ 22 വരെ ഇരുപത്തിയാറായിരത്തിലേറെ കുട്ടികൾ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്റെ ഏകദേശ […]
Read more

കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലുമായാണ് കിടന്നത്. പൊന്നാനിയിലെ കാരവന്‍ ടൂറിസം കമ്പനിയിലെ ജീവനക്കാരനാണ് ഇരുവരും. എരമംഗലം സ്വദേശിയുടേതാണ് കാരവന്‍. തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണ കാരണമെന്നാണ് സൂചന.വടകര പൊലീസ് സ്ഥലത്തെത്തി. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് […]
Read more

സ്കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

പാലക്കാട്: പാലക്കാട് ചിറ്റൂർ സ്‌കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് തകർത്തതായി പരാതി. ചിറ്റൂർ തത്തമംഗലം ജിബിയുപി സ്കൂളിലെ പുൽക്കൂടാണ് തകർത്തത്. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചയാണ് സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂൾ അധികൃതർ ചിറ്റൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പ്രചരണങ്ങൾ വ്യാജം; എൻഡിഎ മുന്നണി വിടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻഡിഎ മുന്നണിയിൽ നിന്നും പുറത്തു പോകുമെന്ന പ്രചാരണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എൻഡിഎ വിടുന്നുവെന്ന പ്രചരണത്തിന് മറുപടിയുമായാണ് തുഷാർ വെള്ളാപ്പള്ളി സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ബിഡിജെഎസ് എൻഡിഎ മുന്നണി വിടുന്നു എന്ന വാർത്തയെ എല്ലാതവണത്തെയും പോലെ തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നു. എൻഡിഎക്കൊപ്പം അടിയുറച്ച് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിഡിജെഎസ് എന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു തുഷാറിന്റെ മറുപടി.
Read more

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാൻ 12 വർഷം കഴിയണം

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാനും കൈമാറ്റംചെയ്യാനും 12 വർഷം കഴിയണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുൻകൂർ അനുമതിയോടെ കൈമാറ്റം ചെയ്യാൻ നേരത്തെ നിശ്ചയിച്ചിരുന്ന ഏഴുവർഷം എന്ന ഉത്തരവാണ് ഇപ്പോൾ പന്ത്രണ്ടാക്കി ഉയർത്തിയത്. ലൈഫ് പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് തന്നെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ടാണ് 12 വർഷമാക്കി ഉയർത്തിയത്. പി.എം.എ.വൈ. (അർബൻ, ഗ്രാമീൺ) എന്നിവയിൽ ഉൾപ്പെടുന്ന വീടുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായധനം ലഭിക്കുന്ന മറ്റു പദ്ധതികളിലെ വീടുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽ […]
Read more

തൊണ്ടി മുതൽ കേസ്: കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

തിരുവനന്തപുരം: മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം എം എൽ എ, എം പി എന്നിവർക്കുള്ള കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ […]
Read more
Advertisement
WhiteswanTV Footer