Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nidhin raj Suicide

നിതിൻ രാജിന്റെ മരണം; ആഭ്യന്തര മന്ത്രിയെ കണ്ട് മുസ്‌ലിം യൂത്ത് ലീഗ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സ്വാഭാവിക നീതിക്ക് വിരുദ്ധമായതിനും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതായും മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ എന്നിവർ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട പ്രതിയെ പോലും പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം മുന്നോട്ടുവച്ചു. അതേസമയം, കുറ്റവുമായി നീതിപൂർവമായ […]
Read more

നിതിൻ രാജിന്റേത് സ്ഥാപനവത്കൃത കൊല: പ്രേംകുമാർ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് നടൻ പ്രേംകുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്. നിതിൻ രാജിന്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ലെന്നും, ഒരു സംവിധാനത്തിന്റെ ഭാഗമായ സംഭവമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് ആത്മഹത്യയല്ല, സ്ഥാപനവൽക്കരിച്ച കൊലയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുന്നതിനൊപ്പം അവരെ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തണമെന്നും പ്രേംകുമാർ പറഞ്ഞു. കേരളത്തെ ലോകത്തിനു മുന്നിൽ അപമാനത്തിലാക്കിയവരെ എല്ലാവരും […]
Read more

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്ത് നടന്ന ഹർത്താലിനെതിരെ സ്വമേധയാ കേസ് എടുത്ത് കേരള ഹൈക്കോടതി. ഹർത്താൽ ആഹ്വാനം ചെയ്തവർക്കു നോട്ടീസ് നൽകുകയും ഇന്ന് വൈകിട്ട് കേരള പോലീസിലൂടെ മേധാവിയായ ഡിജിപിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർത്താലിനിടെ നടന്ന അതിക്രമങ്ങളെയാണ് കേസിന് ആധാരമാക്കിയിരിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ […]
Read more

ഡെന്റൽ കോളജിന്റെ ജനൽ ചില്ലുകൾ‌ അടിച്ചു തകർത്തു; യൂത്ത് കോൺഗ്രസ് മാർച്ചിൽ സിപിഒയ്ക്ക് പരുക്ക്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. മാർച്ചിനെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. തുടർന്ന് പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ കോളജ് ക്യാംപസിലേക്ക് കയറി. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. പ്രവർത്തകർ കോളജിന്റെ ജനൽ ചില്ലുകൾ തകർത്തു. സംഘർഷത്തിനിടെ പരുക്കേറ്റ ചക്കരക്കൽ സിപിഒ എം.വി. സനൂപിനെ ആശുപത്രിയിൽ […]
Read more

രോഹിത് വെമുല മുതൽ നിധിൻ രാജ് വരെ; അടങ്ങാത്ത ജാതിവെറിയിൽ തീർന്ന് പോയ യുവ ജീവിതങ്ങൾ

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജ് എന്ന ഇരുപത്തിയൊന്നുകാരന്റെ ആത്മഹത്യ കേരളത്തിന്റെ പൊതുബോധത്തിന് നേരെ ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗൗരവകരമാണ്. അക്ഷരമുറ്റങ്ങളിൽ തുല്യതയും സാഹോദര്യവും പഠിപ്പിക്കേണ്ടവർ തന്നെ ജാതിവെറിയുടെ വക്താക്കളായി മാറുന്ന കാഴ്ച പരിഷ്കൃത സമൂഹത്തിന് ലജ്ജാകരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവേചനത്തിന്റെ ഇരുണ്ട അറകളായി മാറുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി നിധിൻ രാജിന്റെ മരണം മാറിയിരിക്കുന്നു. ജ ​ഒരു വിദ്യാർത്ഥിക്ക് ലഭിക്കേണ്ട സ്വാഭാവികമായ പിന്തുണയ്ക്കും മാർഗനിർദ്ദേശങ്ങൾക്കും പകരം ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും […]
Read more

അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ വിദ്യാർഥി ആത്മഹത്യ: അധ്യാപകന്റെ ക്രൂരതകൾ തുറന്നുപറഞ്ഞ് വിദ്യാർഥികൾ

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്ത്. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം തങ്ങളെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും ജാതിയുടെയും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ പരിഹസിച്ചിരുന്നതായും വിദ്യാർഥിനിയായ നയന നിഷികാന്ത് വെളിപ്പെടുത്തി. ​പരീക്ഷകളിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉത്തരക്കടലാസുകൾ വലിച്ചെറിയുക, വൈവ തടസ്സപ്പെടുത്തുക തുടങ്ങിയ ക്രൂരമായ നടപടികൾ അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. തനിക്കെതിരെ പരാതിപ്പെടുന്ന പെൺകുട്ടികളെ ആൺകുട്ടികളെ വിട്ട് മർദിപ്പിക്കാറുണ്ടെന്നും നയന ആരോപിച്ചു. രക്ഷിതാക്കളോട് […]
Read more

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ കെഎസ് യു- പോലീസ് ഏറ്റുമുട്ടൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിന് പിന്നാലെ കോളേജ് കാമ്പസിൽ കെ.എസ്.യു പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു. ഇന്ന് രാവിലെ കാമ്പസിലേക്ക് എത്തിയ പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റു ചെയ്ത് നീക്കി. കോളേജ് മാനേജ്മെന്റിനെയും, കുറ്റക്കാരായി ആരോപിക്കപ്പെട്ട അധ്യാപകർക്കെതിരെയും കർശന നടപടി ആവശ്യപ്പെട്ടാണ് സമരം. പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. ഒരു വനിതാ പ്രവർത്തകയെ പോലീസ് ക്രൂരമായി വലിച്ചിഴിച്ച് വാഹത്തിലേക്ക് കൊണ്ടുപോയി, ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രവർത്തകർ “നാണംകെട്ട പോലീസേ” എന്ന് […]
Read more
Advertisement
WhiteswanTV Footer