Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: oman

ഒമാനിലെ മിന്നൽ പ്രളയം; 2 മലയാളികൾക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം. ഒരാളെ കാണാനില്ല. തൃത്താല സ്വദേശികളായ ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. ഉമ്മ റംലയ്ക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പം പെരുന്നാളിന് യാത്ര പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു.
Read more

ചെറിയ പെരുന്നാൾ; ഒമാനിൽ 350 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഉത്തരവിട്ടു

മസ്‌കറ്റ്: പ്രവാസികളടക്കം 350 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ തീരുമാനം. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിച്ചു വരുന്ന ഒമാനി പൗരന്മാരും വിദേശികളും ഉൾപ്പെടുന്ന തടവുകാർക്കാണ് മാപ്പ് ലഭിക്കുന്നത്. വർഷം തോറും ഈദ് പോലുള്ള വിശുദ്ധ ആഘോഷങ്ങളെ മുൻനിർത്തി നടപ്പാക്കുന്ന പതിവ് മാനുഷിക പരിഗണനയുടെ ഭാഗമായാണ് ഇത്തവണയും ഈ തീരുമാനം. സമൂഹത്തിലേക്ക് തിരിച്ചെത്താൻ പുതിയ അവസരം ഒരുക്കുന്നതോടൊപ്പം, […]
Read more

ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

മസ്കറ്റ്: ന്യൂനമർദ്ദത്തെ തുടർന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച എന്നിവയ്ക്കുള്ള സാധ്യതയാണ് ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ പ്രവചിച്ചിരിക്കുന്നത്. ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി .ന്യൂനമർദ്ദത്തെ തുടർന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച എന്നിവയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പാച്ചിൽ, പൊടിക്കാറ്റ്, കാഴ്ച പരിധി കുറയൽ എന്നിവയും ഇതേ തുടർന്ന് ഉണ്ടായേക്കാം. […]
Read more

ഒമാനിലെ മുസന്ദത്തിന് തെക്ക് നേരിയ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തി

മസ്‌കറ്റ്: ഒമാനിലെ മുസന്ദത്തിന് തെക്ക് ഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബര്‍ 28 ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4മണിക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മുസന്ദത്തിന് തെക്ക് ഭാഗത്തുണ്ടായ ഈ ചലനം യുഎഇയുടെ ചില വടക്കന്‍ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടെങ്കിലും യുഎഇയില്‍ എവിടെയും നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ […]
Read more

പ്രധാനമന്ത്രി നാളെ ഒമാനില്‍; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത

ഡല്‍ഹി: സുപ്രധാന ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാന്‍ സന്ദര്‍ശിക്കും. ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ള ഒമാനിലെത്തുക. ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന വിഷയം. ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ എഴുപതാം വാര്‍ഷികത്തിലാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിച്ചാല്‍ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കും. വിവിധ മേഖലകലിലെ ചര്‍ച്ചകള്‍ക്കായി ഉന്നതതല സംഘവും […]
Read more

ഒമാനിൽ പ്രവാസി മലയാളി മരിച്ചു

തൃശൂർ : ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒമാനിൽ പ്രവാസി മലയാളി മരിച്ചു. പാവറട്ടി വെങ്കിടങ്ങ് സ്വദേശി കാഷിഫ് ആണ് മരിച്ചത്. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. റൂവിയിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു കാഷിഫ്. ഇന്നല്ലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ സ്വീകരിച്ചു വരുന്നു.
Read more

ഒറ്റ വിസയിൽ ആറ് ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ജിസിസി വിസ ഈ മാസം മുതൽ നടപ്പിലായേക്കും

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ എന്ന പേരിലായിരിക്കും വിസ അവതരിപ്പിക്കുക. ഒമാന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ തടസമില്ലാതെ സന്ദര്‍ശം നടത്താന്‍ ഇതിലൂടെ കഴിയും. ഷെങ്കന്‍ മാതൃകയിലാവും ജിസിസി ഏകീകൃത സന്ദര്‍ശക വിസ നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് […]
Read more

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്ക്കരണം ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

മസ്കറ്റ്: ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നാണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍ ഉൾപ്പെടും. ഒമാനില്‍ വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ നിയമനം നടപ്പിലാക്കുന്നത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് […]
Read more

ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ; രണ്ട് പേർ മരിച്ചു

മസ്‌കറ്റ്/അൽ സുവൈഖ്: ഒമാനിൽ ഇറാനിൽ നിന്നുള്ള കുപ്പിവെള്ളം കുടിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. ‘യുറാനസ് സ്റ്റാർ’ എന്ന ബ്രാൻഡിന്റേതായ വെള്ളത്തിലാണ് വിഷാംശം കണ്ടെത്തിയത്. മരിച്ചവർ ഒരാൾ ഒമാൻ പൗരനും മറ്റൊരാൾ പ്രവാസി സ്ത്രീയുമാണെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. ലബോറട്ടറി പരിശോധനയിൽ ‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളത്തിൽ വിഷാംശം കലർന്നിരുന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് ബ്രാൻഡിന്റെ എല്ലാ കുപ്പിവെള്ളവും വിപണിയിൽ നിന്ന് പിൻവലിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി, ഇറാനിൽ നിന്നുള്ള എല്ലാ […]
Read more

ഒമാനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വെളിച്ചിക്കാല സ്വദേശി കൈതക്കുഴി മിഷൻ വില്ലയിൽ വിഷ്‌ണു ഷാജിയെയാണ് (26) ഒമാനിലെ ഇബ്രയിൻ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണു. ഷാജി – ബിന്ദു ദമ്പതികളുടെ മകനാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer