Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: oman

മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു

ഒമാനിലെ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസം പകർന്നുകൊണ്ട് മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാന സർവീസുകൾ മെയ് അഞ്ചു മുതൽ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു. നേരത്തെ കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളായ കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഏപ്രിൽ ആദ്യ വാരം മുതൽ സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും, മലബാർ മേഖലയിലേക്കും മധ്യകേരളത്തിലേക്കുമുള്ള യാത്രക്കാർ ഏറെ ആശ്രയിക്കുന്ന കോഴിക്കോട്, കൊച്ചി സെക്ടറുകളിൽ വിമാനങ്ങൾ ഇല്ലാതിരുന്നത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്. മെയ് അഞ്ച് മുതൽ ആരംഭിക്കുന്ന […]
Read more

ഒമാനിൽ വ്യാപക റെയ്ഡ്; മയക്കുമരുന്ന് കേസുകളിൽ 40 പേർ പിടിയിൽ

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിൽ നടത്തിയ കർശന പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡും സ്പെഷ്യൽ ടാസ്‌ക്സ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് മേഖലകളിൽപ്പെട്ട വിവിധ രാജ്യക്കാരാണ് പിടിയിലായത്. തൊഴിൽ നിയമങ്ങളും വിദേശ താമസ നിയമങ്ങളും ലംഘിച്ചതിന് പുറമെ പൊതുധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. ചിലരുടെ കൈവശം മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ, കൃത്രിമ നാണയങ്ങൾ എന്നിവയും കണ്ടെത്തിയതായി […]
Read more

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ ശക്തമാക്കാൻ ഒമാനിലെത്തി ഇറാൻ വിദേശകാര്യമന്ത്രി

മസ്കറ്റ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കുറയ്ക്കാനും സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്താനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാൻ സന്ദർശിച്ചു. പാകിസ്താൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മുസ്കറ്റിലെത്തിയത്. മേഖലയിൽ യുദ്ധാവസ്ഥ അവസാനിപ്പിച്ച് സ്ഥിരമായ രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തുന്നത്. അൽ ബറക കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അരാഗ്ചിയെ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളും ഇരുവരും […]
Read more

മസ്കറ്റിൽ 36,000ത്തിലധികം സൈക്കോട്രോപിക് ഗുളികകളുമായി വിദേശി പിടിയിൽ

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ അൽ-സീബ് വിലായത്തിൽ വൻ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് നിയന്ത്രണ ഡയറക്ടറേറ്റും മസ്കറ്റ് പൊലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഒരാൾ പിടിയിലായത്. പിടിയിലായ അറബ് പൗരന്റെ പക്കൽ നിന്ന് 36,000ത്തിലധികം സൈക്കോട്രോപിക് ഗുളികകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വിൽപ്പന ലക്ഷ്യമിട്ടാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന പ്രാദേശിക കറൻസിയും വിവിധ ഗൾഫ് രാജ്യങ്ങളിലെ നാണയങ്ങളുമടക്കം വലിയ തുകയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ […]
Read more

ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് ഒമാനിൽ നിയമസാധുതയില്ല

മസ്കറ്റ് : ക്രിപ്റ്റോകറൻസികളുടെ ഉപയോഗവും ഇടപാടുകളും നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) രംഗത്തെത്തിയിരിക്കുകയാണ്. ഡിജിറ്റൽ കറൻസികൾക്ക് രാജ്യത്ത് നിയമപരമായ അംഗീകാരമില്ലെന്നും ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വലിയ സാമ്പത്തിക സുരക്ഷാ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ബാങ്ക് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കുന്നു. ക്രിപ്റ്റോകറൻസികൾക്ക് സെൻട്രൽ ബാങ്ക് യാതൊരുവിധ ഗ്യാരണ്ടിയും നൽകുന്നില്ലെന്നും ഒമാന്റെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയിൽ ഇവയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും പ്രസ്താവനയിൽ ആവർത്തിച്ചു പറഞ്ഞു. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ ക്രിപ്റ്റോകറൻസി ഇടപാടുകളെക്കുറിച്ച് […]
Read more

മസ്‌കറ്റിൽ 15 വയസുകാരിയെ കാണാതായി; കണ്ടെത്താൻ പൊതുജനസഹായം തേടി ഒമാൻ പൊലീസ്

മസ്‌കറ്റ്: മസ്‌കറ്റിലെ ബൗഷർ വിലായത്തിൽ പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട്. മസ്‌കറ്റിലെ അല്‍ ഘുബ്ര പ്രദേശത്തുനിന്നും ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന 15 വയസുകാരിയെയാണ് കാണാതായത്. റോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. ​വീടുവിട്ട് പുറത്തിറങ്ങിയ പെൺകുട്ടി ഇതുവരെ തിരികെ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ […]
Read more

ഒമാനിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനിൽ ന്യൂനമർദ്ദവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. പൊതു, സ്വകാര്യ സ്കൂളുകൾ, സർവ്വകലാശാലകൾ, കോളേജുകൾ എന്നിവയിലെ പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. മാർച്ച് 24 മുതൽ മാർച്ച് 26 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക. ദോഫാർ, അൽ വുസ്ത എന്നീ രണ്ട് ഗവർണറേറ്റുകൾ ഒഴികെ ഒമാനിലെ മറ്റെല്ലാ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓൺലൈൻ പഠനമായിരിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായ ന്യൂനമർദ്ദ […]
Read more

ഒമാനിൽ അതീവ ജാഗ്രത; ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

മസ്‌കറ്റ്: ഒമാനിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്ററിന്റെ വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച രാത്രി 10 മണി വരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരും.ശക്തമായ ഇടിമിന്നലോടൊപ്പം കനത്ത മഴ, ചിലയിടങ്ങളിൽ മഞ്ഞുവീഴ്ച, കൂടാതെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 28 മുതൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മസ്‌കറ്റ്, അൽ […]
Read more

ഒമാനിലെ മിന്നൽ പ്രളയം; കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തിൽ കാണാതായ പാലക്കാട് തൃത്താല സ്വദേശി റംലത്തിന്റെ (58) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കടലിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. തൃത്താല സൗത്ത് തച്ചറതൊടിയാൽ മുഹമ്മദ്കുട്ടിയുടെ ഭാര്യയാണ് റംലത്ത്. ഒമാനിലെ തെക്കൻ ബാത്തിനയിൽ ബർക്ക വിലായത്തിലാണ് റംലത്തും കുടുംബവും സഞ്ചരിച്ച കാർ ഒഴുക്കിൽപെട്ട് അപകടമുണ്ടായത്. റംലത്തിന്റെ മകൻ യൂസഫ്, യൂസഫിന്റെ സുഹൃത്തായ ലുബിഷാദിന്റെ ഭാര്യ ഷംല എന്നിവരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. അപകട സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററിലധികം അകലെയാണ് കടൽ. സ്വദേശി […]
Read more

ഒമാനിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ വീണ്ടും വെള്ളപ്പൊക്കം; മലയാളി മരിച്ചു

ദുബായ്: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാർ മരിച്ചു. കഴിഞ്ഞ ദിവസം മിന്നൽ പ്രളയത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഒരാളെ കാണാതാകുകയും ചെയ്തു. ഇതോടെ ഒമാൻ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് വെള്ളപൊക്കത്തിനിടയയാത് . മൃതദേഹം നിലവിൽ ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി […]
Read more

Recent News

Advertisement
WhiteswanTV Footer