Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakkad

നെന്മാറയിലെ ഇരട്ടക്കൊല: പ്രതി ചെന്താമര കൊടും ക്രിമിനല്‍

പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയ്യല്‍വാസി ചെന്താമര കൊടും ക്രിമിനല്‍. നെന്മാറ സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. രണ്ട് മാസം മുമ്പാണ് കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. സുധാകരനെ വകവരുത്തുമെന്ന് ചെന്താമര വിളിച്ചു പറഞ്ഞു നടന്നിരുന്നുവെന്നും അയല്‍വാസി പറഞ്ഞു. സുധാകരന്റെ കുടുംബത്തോട് ചെന്താമാര പക സുക്ഷിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വീടിന് സമീപം മറഞ്ഞിരുന്ന് വടിവാള്‍ […]
Read more

നെന്മാറയിൽ ഇരട്ടക്കൊലപാതകം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടെ തന്നെയുള്ള താമസക്കാരായ സുധാകരനെയും അമ്മയെയുമാണ് സമീപവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയും ഭാര്യയും അകന്നു കഴിയുകയാണ്. ഇവരുടെ കുടുംബ പ്രശ്നത്തിന് കാരണം സജിത ആണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. […]
Read more

നെല്ലിന്റെ താങ്ങുവില; കേന്ദ്രം നൽകാനുള്ളത് 1,077.67 കോടി രൂപ

ആലത്തൂർ: സംസ്ഥാനത്ത് നിന്നും സംഭരിച്ച നെല്ല് അരിയാക്കി എഫ്.സി.ഐ.യിലേക്ക് കൈമാറിയതിന്‌ കേരളത്തിന് 1,077.67 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഡിസംബറിൽ 73.34 കോടി, ജനുവരിയിൽ 215 കോടി എന്നിങ്ങനെ അനുവദിച്ചതിനുശേഷമുള്ള നിലയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്ത കണക്കുകൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നത്. നേരത്തെ കണക്കുകളുടെ അവ്യക്തത മൂലം താങ്ങുവില ലഭിക്കുന്നത് വൈകിയിരുന്നുവെങ്കിലും, ഭക്ഷ്യമന്ത്രിയുടെ ഇടപെടലിലൂടെ ഈ പ്രശ്നം […]
Read more

കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്കേറ്റു

പാലക്കാട്: പാലക്കാട്‌ വാധ്യാര്‍ചള്ളയില്‍ കാട്ടാനയുടെ അക്രമണത്തില്‍ കര്‍ഷകന് പരുക്കേറ്റു . വിജയന്‍ (41) എന്ന കര്‍ഷകനെയാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ 4.45.ഓടെയായിരുന്നു സംഭവം.വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ആനകള്‍ ഇറങ്ങിയത് നോക്കാന്‍ പിതാവിനൊപ്പം പോയതാണ് വിജയന്‍. കാട്ടാന കൂട്ടമായാണ് വിജയനെ ആക്രമിച്ചത്. പിതാവ് ഓടിമാറിയത് കൊണ്ട് രക്ഷപെട്ടു എന്നാൽ വിജയനെ ആക്രമിച്ചു. സമീപവാസികള്‍ പടക്കമെറിഞ്ഞതോടെ ആനകള്‍ ഓടിപ്പോയി. വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read more

ഫലങ്ങൾക്കൊപ്പം കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്

പാലക്കാട്: പാലക്കാട് ക്ഷേത്രചാരപ്രകാരം കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്. തൃത്താല പൊലീസാണ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പരുതൂര്‍ കുളമുക്ക് സ്വദേശി ഷൈജുവാണ് കാഞ്ഞിരക്കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി വെളിച്ചപ്പാടായി തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായയാണ് കഴിച്ചത്. പിന്നാലെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് ജില്ലാ […]
Read more

പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവം; വിദ്യാർഥിക്ക് കൗൺസലിങ്, ചേർത്തു നിർത്താൻ പിടിഎ

പാലക്കാട്: മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പ്രധാനാധ്യാപകനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ ചേർത്തുനിർത്താൻ ഒരുങ്ങി സ്കൂൾ പിടിഎ. വിദ്യാർത്ഥിക്ക് കൗൺസലിങ് നൽകും. കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ പ്രശ്നത്തിന് സ്കൂളിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ചേർത്തുനിർത്തുമെന്നും അധ്യാപക രക്ഷാകർത്തൃ സമിതി തീരുമാനിച്ചു. സംഭവിച്ച കാര്യങ്ങളിൽ കുട്ടിക്ക് പശ്ചാത്താപം ഉണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും അധ്യാപകരോടും പോലീസിനോടും പറഞ്ഞെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിച്ചത് തങ്ങൾ അല്ലെന്നും സ്കൂൾ അധികൃതർ […]
Read more

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

ഫലസിദ്ധി വാഗ്‌ദാനം ചെയ്ത് ഔഷധ പരസ്യം ലംഘിച്ച കേസിൽ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഇന്നാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പതഞ്ജലി പുറത്തിറക്കുന്ന ചില ആയൂർവേദ ഉത്പന്നങ്ങൾ അമിത രക്തസമ്മർദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളെ സുഖപ്പെടുത്തുമെന്ന് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ ഇത്തരത്തിൽ പല രോഗങ്ങൾ സുഖപ്പെടുത്തുമെന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത് 1954ലെ […]
Read more

പൊള്ളാച്ചിയില്‍ നിന്നും ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി

പാലക്കാട്: പൊള്ളാച്ചി ബലൂണ്‍ ഫെസ്റ്റിവലിനിടെ പറത്തിയ ഭീമന്‍ ബലൂണ്‍ വീണ്ടും ഇടിച്ചിറക്കി. പാലക്കാട് വടവന്നൂര്‍ വട്ടച്ചിറയിലാണ് ബലൂണ്‍ ഇടിച്ചിറക്കിയത്. ദിശ തെറ്റി ബലൂണ്‍ വടവന്നൂര്‍ മേഖലയിലേക്ക് എത്തുകയായിരുന്നു. മൂന്ന് സാഹസിക യാത്രികരാണ് ബലൂണില്‍ സഞ്ചരിച്ചിരുന്നത്. ആളപായമില്ല. കന്നിമാരി മുള്ളന്‍തോട്ടിലെ കൃഷിയിടത്തിലേക്കും കഴിഞ്ഞദിവസം ഭീമന്‍ ബലൂണ്‍ ഇടിച്ചിറക്കിയിരുന്നു. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്. നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി പാടത്തിറക്കിയിരുന്നു. തമിഴ്‌നാട് ടൂറിസം വകുപ്പ് നടത്തുന്ന ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂണ്‍ പറത്തല്‍.
Read more

തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച ആറ് പേരില്‍ മലയാളിയും. പാലക്കാട് വണ്ണാമല വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല(52) ആണ് മരിച്ചത്. ബന്ധുക്കളാണ് നിര്‍മ്മലയുടെ മരണവിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ദര്‍ശനത്തിനായി തിരുപ്പതിയിലെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് […]
Read more

വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ

കൊച്ചി: വാളയാറില്‍ പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസിൽ മാതാപിതാക്കളെയും പ്രതി ചേർത്തു. മാതാപിതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
Read more

Recent News

Advertisement
WhiteswanTV Footer