Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PC George

രാഷ്ട്രീയം പറഞ്ഞ് വിമർശനം കേട്ടാൽ തിരുവസ്ത്രത്തിലാണെന്ന് പറയരുത്: കെ.എസ്.രാധാകൃഷ്ണൻ

കൊച്ചി: മതമേലധ്യക്ഷന്മാർ സജീവ രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുമ്പോൾ അതിനു വിരുദ്ധമായ വിമർശനങ്ങൾ കേൾക്കേണ്ടി വരുമെന്നും, ഈ സാഹചര്യത്തിൽ അവർ തിരുവസ്ത്രത്തിന്റെ സംരക്ഷണം തേടരുതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പി.സി. ജോർജും ഷോൺ ജോർജും നടത്തിയ രൂക്ഷമായ വിമർശനങ്ങൾ രാഷ്ട്രീയ പശ്ചാത്തലത്തിൽ സ്വാഭാവികമാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. മതമേലധ്യക്ഷന്മാർ പരസ്യമായി മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയുകയാണെങ്കിൽ, മറ്റ് മുന്നണികളിലുള്ളവർ അതിനോട് പ്രതികരിക്കുമെന്നും, അത് ഒരു രാഷ്ട്രീയ പ്രതികരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

സഭയെ വിരട്ടാൻ നോക്കേണ്ട;പി.സി ജോർജിനും ഷോണിനും അബിൻ വർക്കിയുടെ മറുപടി

​പത്തനംതിട്ട: പി.സി. ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും ക്രൈസ്തവ സഭയ്ക്കും ദീപിക പത്രത്തിനുമെതിരെയുള്ള വിവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി. “അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്” എന്ന രീതിയിലാണ് ഇരുവരുടെയും പ്രതികരണങ്ങളെന്ന് അബിൻ വർക്കി പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇരുവരെയും കടന്നാക്രമിച്ചത്. ​കേന്ദ്രസർക്കാരിന്റെ അധികാര ദണ്ഡും എഫ്.സി.ആർ.എ നിയമഭേദഗതിയും കാണിച്ച് ക്രൈസ്തവ സഭകളെയും ദീപികയെയും കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് അബിൻ വർക്കി പറഞ്ഞു. സഭയെ ഭീഷണിപ്പെടുത്താൻ ഷോൺ ജോർജ് ഇനിയും […]
Read more

സഭയ്‌ക്കെതിരെ പറഞ്ഞത് നേതൃത്വം അറിയാതെ; ബിജെപിയില്‍ ഭിന്നത പുകയുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ൽോൺ ജോർജും പിസി ജോർജും സഭയ്ക്കെതിരേയും ദീപികയ്ക്കെതിരേയും നടത്തിയ അതിരൂക്ഷ പ്രസ്താവനയിൽ ബിജെപിയിൽ അസ്വസ്ഥത പുകയുന്നു. സഭകളുമായി ബന്ധമുണ്ടാക്കാൻ കാലങ്ങളായി ബിജെപി നടത്തിയ ക്രിസ്ത്യൻ ഔട്ട്റീച്ച് പരിപാടികളും ഇതോടെ പ്രതിസന്ധിയിലായി. ഷോണിന്റെ പ്രസ്താവന ബിജെപി കോർ കമ്മിറ്റിയോ നേതൃത്വമോ അറിഞ്ഞുകൊണ്ടല്ല. ബിജെപിയിൽ ഇത്തരം നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റോ ജനറൽ സെക്രട്ടറിമാരോ മുൻ പ്രസിഡന്റുമാരോ കൂടിയാലോചിച്ചാണ്. എന്നാൽ സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ ബിജെപിക്ക് സഭയെയും വേണ്ടെന്ന് ഷോൺ പറഞ്ഞത് ഇത്തരം കൂടിയാലോചന ഇല്ലാതെയാണെന്നത് […]
Read more

പി സി ജോർജും മകനും നടത്തുന്ന അധിക്ഷേപം ബിജെപിയുടെ പിന്തുണയോടെ: വി ഡി സതീശൻ

തിരുവനന്തപുരം: കത്തോലിക്കാ സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി. ജോർജും മകനും നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾ അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് ബിജെപി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനെ തുടർന്ന് ഭീഷണി നിലപാടുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ മതേതര കേരളം ചെറുക്കുമെന്നും സതീശൻ പറഞ്ഞു. സഭയ്ക്കും ദീപിക പത്രത്തിനുമെതിരായ നീക്കങ്ങൾക്കെതിരെ യുഡിഎഫ് ശക്തമായി രംഗത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.സി. ജോർജും […]
Read more

പി സി ജോർജിനെതിരെ കടുത്ത വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ബിഷപ്പുമാരെയും ദീപിക പത്രത്തെയും പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും വിമർശിച്ചത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിക്കളയാം എന്ന രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എല്ലാ പൗരന്മാര്‍ക്കും ജനാധിപത്യ അവകാശമുണ്ട്. അത് ബിഷപ്പുമാര്‍ ആണെങ്കിലും അങ്ങനെയാണ്. സഭാ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വം സഭ മേല്‍ അധ്യക്ഷന്‍മാര്‍ക്കുണ്ട്. അഭിപ്രായപ്രകടനം നടത്തിയാല്‍ അവരെ ഭീഷണിപ്പെടുത്തുന്ന തന്ത്രം വിലപ്പോകില്ല. പി സി ജോര്‍ജിന്റെ അഭിപ്രായം അത്തരത്തില്‍ ഒന്നായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. കാഞ്ഞിരപ്പള്ളി […]
Read more

ഏത് അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാട് മാറ്റില്ല; മറുപടിയുമായി ദീപിക മുഖപ്രസംഗം

തിരുവനന്തപുരം: പിസി ജോര്‍ജിനും മകന്‍ ഷോണിനും കൃത്യമായ മറുപടിയുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. മുഖപ്രസംഗത്തിലൂടെയാണ് ദീപിക മറുപടി നല്‍കിയത്. എഫ്‌സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ആക്ഷേപമുണ്ട്. സഭയ്ക്കില്ല ഹിംസയുടെ കുപ്പിണിപ്പട്ടാളം. പക്ഷേ ഇരുമ്പുമറയിലെ ഉന്‍മൂലനത്തെ വിമര്‍ശിച്ച മാര്‍പ്പപ്പയെ സ്റ്റാലിന്‍ പുച്ഛിച്ചത് പോപ്പിനെത്ര കുമ്മിണിപ്പട്ടാളമുണ്ട് എന്ന് ചോദിച്ചാണ്. കേരളത്തിലെ കവലച്ചട്ടമ്പിമാര്‍ പറയുന്നു അധികാരമുണ്ട് കാണിച്ചുതരാമെന്ന് അധികാര മുഷ്‌കില്‍ മനുഷ്യത്വത്തിന്റെ കഴുത്ത് ഞൈരിക്കാന്‍ ശ്രമിച്ചവര്‍ […]
Read more

പാലാ മുന്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് പിസി ജോര്‍ജ്; രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വന്നതല്ലെന്ന് പ്രതികരണം

കോട്ടയം: പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. ബിഷപ്പിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് വന്നതെന്നും രാഷ്ട്രീയമായ ചർച്ചകൾക്കല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട പിതാവിനെ കാണാൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനത്തിനിടെ അദ്ദേഹം തന്നെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പിള്ളി ബിഷപ്പിനെതിരേയും സഭയ്ക്കെതിരേയും അതിരൂക്ഷ ഭാഷയിൽ വിമർശനം നടത്തിയതിന് തൊട്ടുപിന്നാലെയുള്ള ഈ സന്ദർശനം വലിയ ശ്രദ്ധ നേടിയിരുന്നു. ‘പിതാവ് എനിക്ക് പ്രത്യേകം […]
Read more

ദീപിക വായിക്കുന്നത് വട്ടന്മാര്‍, മെത്രാന്മാരല്ല സഭ; വീണ്ടും വാവിട്ട വാക്കുകളുമായി പിസി ജോര്‍ജ്

കോട്ടയം: ഷോണ്‍ ജോര്‍ജിന് പിന്നാലെ സഭയ്‌ക്കെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളുമായി ബിജെപി നേതാവ് പിസി ജോര്‍ജും. ദീപിക നാണംകെട്ട പത്രമെന്നും അത് വായിക്കുന്നവര്‍ വട്ടന്മാര്‍ ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. മെത്രാന്മാര്‍ക്കെതിരേയും കടുത്ത വാക്കുകളാണ് പിസി ഉപയോഗിച്ചിരിക്കുന്നത്. മെത്രാന്മാര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മഠങ്ങളിലേക്ക് വിളിച്ചു പറഞ്ഞെന്നും ഇനി ബിജെപി ഒരിക്കലും കൂടെ നില്‍ക്കില്ലെന്നും ഭീഷണി മുഴക്കുന്നുമുണ്ട്. സഭയുമായി ഇനി ഒരു സഹകരണവുമില്ല. ഒരു സഹായവും ചെയ്യില്ല. ഇനി എഫ്‌സിആര്‍എ ബില്ലുമായി മുന്നോട്ട് പോകും. വരാനുള്ളത് അനുഭവിച്ചോ. കത്തോലിക്കാ […]
Read more

ഒരു ലക്ഷം രൂപയുടെ പിസ്റ്റള്‍, 25,000 രൂപയുടെ മറ്റൊരു തോക്ക്; പിസി ജോര്‍ജിന്റെ ആസ്തി ഇങ്ങനെ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി പിസി ജോർജിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. 20,000 രൂപയാണ് കൈവശമുള്ളത്. സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം 2.18 കോടി രൂപ. 50 ഗ്രാം സ്വർണം പക്കലുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിൽ 220 ഗ്രാം സ്വർണം. ഇന്നോവ കാർ, ഒരു ലക്ഷം രൂപ വില വരുന്ന പിസ്റ്റൾ, 25,000 രൂപയുടെ മറ്റൊരു തോക്ക് എന്നിവയാണ് ശ്രദ്ധേയം. ആകെ ജംഗമ ആസ്തിമൂല്യം: 17.53 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 33,57 […]
Read more

മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പരാമർശം; മാപ്പ് ചോദിച്ച് പി.സി.ജോർജ്

കോട്ടയം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് എൻഡിഎ സ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.സി. ജോർജ്. അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പി.സി. ജോർജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുമെന്നും എല്ലാ വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടുമെന്നും പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ഞാൻ ഒരു തെറ്റും ചെയ്യുന്നവനല്ല. ആ വിഭാഗവുമായി നല്ല ബന്ധം […]
Read more

Recent News

Advertisement
WhiteswanTV Footer