Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏത് അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാട് മാറ്റില്ല; മറുപടിയുമായി ദീപിക മുഖപ്രസംഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിസി ജോര്‍ജിനും മകന്‍ ഷോണിനും കൃത്യമായ മറുപടിയുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. മുഖപ്രസംഗത്തിലൂടെയാണ് ദീപിക മറുപടി നല്‍കിയത്. എഫ്‌സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ആക്ഷേപമുണ്ട്.

സഭയ്ക്കില്ല ഹിംസയുടെ കുപ്പിണിപ്പട്ടാളം. പക്ഷേ ഇരുമ്പുമറയിലെ ഉന്‍മൂലനത്തെ വിമര്‍ശിച്ച മാര്‍പ്പപ്പയെ സ്റ്റാലിന്‍ പുച്ഛിച്ചത് പോപ്പിനെത്ര കുമ്മിണിപ്പട്ടാളമുണ്ട് എന്ന് ചോദിച്ചാണ്. കേരളത്തിലെ കവലച്ചട്ടമ്പിമാര്‍ പറയുന്നു അധികാരമുണ്ട് കാണിച്ചുതരാമെന്ന്

അധികാര മുഷ്‌കില്‍ മനുഷ്യത്വത്തിന്റെ കഴുത്ത് ഞൈരിക്കാന്‍ ശ്രമിച്ചവര്‍ ചരിത്രത്തിലുടനീളം ആട്ടും തുപ്പുമേറ്റ് ഇപ്പോഴും കിടപ്പുണ്ടെന്നും കേരളത്തിലും ഇതിന് പ്രസക്തിയുണ്ടെന്നും ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടി എന്നപേരില്‍ പാസാക്കുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയചരിത്രവുമുണ്ട്. ഭീഷണി വേണ്ട വാ മൂടി കെട്ടാന്‍ ആകില്ല ഇനിയും പറയും എന്നാണ് ലൈനെന്നും ദീപിക വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer