കോട്ടയം: ഷോണ്‍ ജോര്‍ജിന് പിന്നാലെ സഭയ്‌ക്കെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളുമായി ബിജെപി നേതാവ് പിസി ജോര്‍ജും. ദീപിക നാണംകെട്ട പത്രമെന്നും അത് വായിക്കുന്നവര്‍ വട്ടന്മാര്‍ ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. മെത്രാന്മാര്‍ക്കെതിരേയും കടുത്ത വാക്കുകളാണ് പിസി ഉപയോഗിച്ചിരിക്കുന്നത്. മെത്രാന്മാര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മഠങ്ങളിലേക്ക് വിളിച്ചു പറഞ്ഞെന്നും ഇനി ബിജെപി ഒരിക്കലും കൂടെ നില്‍ക്കില്ലെന്നും ഭീഷണി മുഴക്കുന്നുമുണ്ട്.
സഭയുമായി ഇനി ഒരു സഹകരണവുമില്ല. ഒരു സഹായവും ചെയ്യില്ല. ഇനി എഫ്‌സിആര്‍എ ബില്ലുമായി മുന്നോട്ട് പോകും. വരാനുള്ളത് അനുഭവിച്ചോ. കത്തോലിക്കാ സഭയെന്നാല്‍ മെത്രാന്മാരല്ല. വിദേശത്ത് നിന്ന് പണം വാങ്ങിയിട്ട് കണക്ക് നല്‍കുന്നില്ല. ഇതെല്ലാം താന്‍ കേന്ദ്രത്തിന് നല്‍കും എന്ന് തുടങ്ങി വലിയ രീതിയിലുള്ള ആരോപണങ്ങളാണ് പിസി ജോര്‍ജ് നടത്തിയിരിക്കുന്നത്.




