Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PCVishnunath

എൽഡിഎഫിൽ തുടരാൻ താൽപര്യമില്ലെങ്കിൽ സിപിഐ തുറന്നുപറയണം: പി.സി. വിഷ്ണുനാഥ്

കൊച്ചി: എൽഡിഎഫ് മുന്നണിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. കോൺഗ്രസുമായി ഊഷ്മളമായ ബന്ധം പുലർത്തുന്ന പാർട്ടിയാണ് സിപിഐയെന്നും, സിപിഐ ഏത് മുന്നണിയിൽ നിൽക്കണമെന്നത് അവരുടെ ആഭ്യന്തര തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് മുന്നണിയിൽ സിപിഐ നേരിടുന്ന അവഹേളനം അവർ അർഹിക്കുന്നതല്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. അയ്യായിരം വോട്ട് തികച്ചുണ്ടോ എന്ന് ചോദിച്ച് വർഷങ്ങളായി മുന്നണിയുടെ ഭാഗമായ സിപിഐയെ സിപിഐഎം നേതാക്കൾ പരിഹസിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിപിഐക്ക് യുഡിഎഫുമായി നേരത്തെ ഊഷ്മളമായ ബന്ധമുണ്ടായിരുന്നുവെന്ന് […]
Read more

വന്ദേമാതരം; പ്രോട്ടോക്കോൾ പ്രകാരമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം ആലപിക്കുന്നതിനെ ന്യായീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരമുള്ള കാര്യങ്ങളാണ് ചടങ്ങിൽ നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഉദ്ഘാടന വേദിയിലെ റിഹേഴ്സലിൽ വന്ദേമാതരം പൂർണമായും […]
Read more

ഡിവൈഎഫ്ഐ നാടക വിവാദം; കലാകാരന്മാരുടെ കൂടെയാണ് സർക്കാർ: മന്ത്രി പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച ‘മിസ്സ’ എന്ന നാടകമാണ് വിവാദമായത്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനങ്ങൾക്ക് ഇരയായ സ്നേഹലതാ റെഡ്ഡിയുടെ ജീവിതകഥയാണ് നാടകത്തിന്റെ പ്രമേയം. നാടകത്തിലെ ചില രംഗങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ നഗ്നതാ പ്രദർശനം ആരോപിച്ച് വിമർശനം ഉയർന്നിരുന്നു. […]
Read more

ശ്രീരാമന്റെ പുലിക്കളി പരാമർശം ബോഡി ഷെയ്മിങ്; അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത് എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണെന്നും പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിക്കാൻ പഠിപ്പിച്ച വി കെ ശ്രീരാമനിൽ നിന്ന് ഇത്തരം പരാമർശമുണ്ടായത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ […]
Read more

ആവശ്യപ്പെട്ടപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി എത്തി: പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും ഇന്നും മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. എന്നാൽ തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ ക്യാമ്പുകളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ആറന്മുളയേക്കാൾ തിരുവല്ലയിലാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതെന്നും വെള്ളം കയറിയതിനെ തുടർന്ന് ചില ദുരിതാശ്വാസ ക്യാമ്പുകൾ മാറ്റേണ്ട സാഹചര്യമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉടൻ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കുമെന്നും, വെള്ളം കയറിയ വീടുകൾ […]
Read more

‘സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം’: മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: സിജെപി പ്രതിഷേധത്തെ അനുകൂലിച്ചതിന്റെ പേരിൽ സിനിമാ താരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധം ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങൾ ദൗർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അറസ്റ്റിലും മന്ത്രി പ്രതികരിച്ചു. പ്രത്യേക അന്വേഷണ സംഘം സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന്റെ തെളിവാണ് അറസ്റ്റെന്നും, അന്വേഷണത്തിൽ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. അന്വേഷണം ആവശ്യമായാൽ പി.എസ്. പ്രശാന്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix