Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pinarayi vijayan

രാഹുൽ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവും: പിണറായി വിജയൻ

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്ന് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റു ചെയ്യാൻ ബിജെപി സർക്കാരിന് വഴിയൊരുക്കിയത് കോൺഗ്രസിന്റെ നടപടികളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 2022-23 ക്രിസ്മസ്, പുതുവത്സര ആഘോഷ സമയത്ത് ഛത്തീസ്ഗഢിൽ ഗോത്രവിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ ആക്രമിച്ച സംഭവത്തെ കുറിച്ചും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്ന് അവിടെ കോൺഗ്രസ് ഭരണമായിരുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ സ്വഭാവം അടിസ്ഥാനമാക്കി സിപിഎമ്മിനെ വിലയിരുത്താൻ രാഹുൽ ഗാന്ധി ശ്രമിക്കേണ്ടതില്ലെന്നും […]
Read more

കോൺഗ്രസിന്റെ സ്വഭാവംവെച്ച് സിപിഐഎമ്മിനെ അളക്കണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസിന്റെ സ്വഭാവംവെച്ച് സിപിഐഎമ്മിനെ അളന്നുനോക്കാനും മാർക്കിടാനും വരേണ്ട എന്ന് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്യാസ്ത്രീകളെ ഉള്‍പ്പെടെ അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയോ എന്ന് അദ്ദേഹം ചോദിച്ചു. 2022-23ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് […]
Read more

താന്‍ രാഷ്ട്രീയം ആരംഭിച്ചപ്പോൾ പിണറായിയെ ആരും അറിയില്ല: ജി സുധാകരന്‍

ആലപ്പുഴ: സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശ്കതമായി ആഞ്ഞടിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. പിണറായി ആണ് തന്നെ വളര്‍ത്തിയത് എന്ന് പറയുന്നു. താന്‍ രാഷ്രീയം തുടങ്ങിയ കാലത്ത് അദ്ദേഹമില്ല. അന്ന് തിരുവിതാംകൂറില്‍ പിണറായിയെ ആരും അറിയില്ല. അദ്ദേഹം മലബാറില്‍ മാത്രം, തലശേരിയില്‍ നില്‍ക്കുന്ന കാലമാണെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ കേരളത്തെ നരകമാക്കി മാറ്റിയെന്നും ജി സുധാകരൻ. അമ്പലപ്പുഴയില്‍ തനിക്ക് ജയിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. ആഞ്ഞുപിടിച്ചാല്‍ ജില്ലയില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ കൂടുതല്‍ എല്‍ഡിഎഫിന് ലഭിക്കില്ല. കഴിഞ്ഞ തവണ […]
Read more

LDF അല്ലാതെ മറ്റാര് വന്നാലാണ് ഇതൊക്കെ നടപ്പാക്കുക: പിണറായി

കണ്ണൂർ: ധർമ്മടത്ത് മണ്ഡല പര്യടനത്തിനിടെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. ഭവനരഹിതർക്കായി ‘ലൈഫ് മിഷൻ 2’ ഉടൻ നടപ്പാക്കുമെന്നും ഉറപ്പുനൽകി. സാമൂഹ്യ ക്ഷേമ പെൻഷൻ നിലവിലെ 1600 രൂപയിൽ നിന്ന് ഘട്ടംഘട്ടമായി 3000 രൂപയാക്കി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന 18 മാസത്തെ പെൻഷൻ കുടിശ്ശിക പൂർണ്ണമായും തീർത്തെന്നും, ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്തതിലൂടെ സർക്കാർ […]
Read more

‘എന്റെ സ്വാതന്ത്ര്യം പിണറായിക്ക് മുന്നിൽ അടിയറവയ്ക്കാനില്ല’: ജി സുധാകരൻ

ആലപ്പുഴ: പിണറായി വിജയൻ സർക്കാർ കേരളത്തെ നരക കേരളമാക്കി മാറ്റിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ. അദ്ദേഹം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും, ബിജെപി പിന്തുണ അദ്ദേഹം തേടിയിട്ടില്ലെന്നും വ്യക്തമാക്കി. പിണറായി വിജയൻ കേരളത്തിൽ കോൺഗ്രസിനെതിരെ അനാവശ്യമായ ആക്ഷേപം ഉന്നയിക്കുന്നുവെന്നും, സിപിഎം നേതാക്കൾ അസഭ്യം പറയലാണ് രാഷ്ട്രീയമെന്ന് കരുതുന്നതായും ജി സുധാകരൻ വ്യക്തമാക്കി. സിപിഎം എംപിമാരുടെ എണ്ണം 64ൽ നിന്ന് ആറിലേക്ക് കുറഞ്ഞതിൽ പിണറായി വിജയന്റേത് വലിയ പങ്കാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ […]
Read more

നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരും: വി ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നൂറിലധികം സീറ്റുമായി യുഡിഫ് തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സര്‍വ്വേകള്‍ തട്ടിക്കൂട്ട് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. പെയ്ഡ് സര്‍വ്വേകളാണ് ഭൂരിഭാഗവും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. വി കെ ശ്രീകണ്ഠനും ഹൈബി ഈഡനും ഷാഫി പറമ്പിലും പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേകള്‍. യഥാര്‍ത്ഥ ജനവികാരം സര്‍വ്വേകളില്‍ പ്രതിഫലിക്കില്ല എന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് മുന്നിലുണ്ട്. സമഗ്രമായ മാറ്റങ്ങള്‍ സംസ്ഥാനത്ത് […]
Read more

പയ്യന്നൂരിൽ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ല: മുഖ്യമന്ത്രി

കണ്ണൂർ: പയ്യന്നൂരിൽ ആര് വന്നിട്ടും കാര്യമില്ല, എൽഡിഎഫിന് തിളക്കമാർന്ന വിജയം ലഭിക്കുമെന്ന് പിണറായി വിജയൻ. പയ്യന്നൂരിനെ കുറിച്ച് താന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. രക്തസാക്ഷികളുടെ നാടാണ്, അതുകൊണ്ട് ഇടതുകോട്ടയാണ് പയ്യന്നൂർ. ഈ പ്രസ്ഥാനത്തെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണിശതയുള്ള നേതാക്കളാണ് ഈ നാട്ടില്‍ ഉണ്ടായിരുന്നത്. അവരുടെ പാത ഇപ്പോഴുള്ളവരും പിന്തുടരുന്നു. ഒരു പ്രതിസന്ധിയിലും ഉലഞ്ഞിട്ടില്ല. പാറ പോല ഉറച്ചുനിന്നിട്ടുണ്ട്. ആ മണ്ണില്‍ […]
Read more

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്, രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം യുഡിഎഫ് റാലിയില്‍ വെച്ച് നീ ീിപോ മോനേ വിജയാ എന്നുള്ള രേവന്ത് റെഡ്ഡിയുടെ പ്രസ്താവനക്കെതിരായാണ് മുഖ്യമന്ത്രി എത്തിയത്. സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങള്‍ക്കു മീതെ ബുള്‍ഡോസര്‍ കയറ്റിയിറക്കുന്നത് സൗകര്യപൂര്‍വ്വം മറച്ചുവെച്ച്, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാന്‍ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. […]
Read more

‘ഒരാളേയും പുറത്താക്കാന്‍ പറ്റില്ല, ആരാണെന്ന് ചോദിച്ചാല്‍ കേരളത്തിന്റെ സന്തതി എന്ന് പറയാം’

കോഴിക്കോട്: കേരളത്തില്‍ നിന്ന് ആരേയും പുറത്താക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും നാട്ടില്‍ ഒരു വിഭാഗം ആശങ്കയില്‍ കഴിയാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായാണ് നേറ്റിവിറ്റി കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കള്‍ എന്ന നിലയില്‍ കഴിയണമെന്നും കോഴിക്കോട് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഈ നാട്ടില്‍ നടപ്പാക്കില്ലെന്നു കേരളവും സംസ്ഥാന സര്‍ക്കാരും മാത്രമാണ് പറഞ്ഞത്. ഇടതുപക്ഷം ഈ നാട്ടില്‍ ഉള്ളതുകൊണ്ടല്ലേ അതു സാധിച്ചത്. […]
Read more

പിണറായിയെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. തന്റെ പ്രസ്താവനയെ മുഖ്യമന്ത്രി “നുണ” എന്ന് വിളിച്ചതിന് മറുപടിയായി, മുഖ്യമന്ത്രിയെ “നുണറായി” എന്ന് വിശേഷിപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീടുകൾ നിർമ്മിച്ച കാര്യത്തിൽ പറഞ്ഞത് ശരിയാണെന്നും, അതിനെ നുണയെന്ന് പറയുന്നത് തെറ്റാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് വിളിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് അന്നത്തെ മന്ത്രിമാർ തന്നെ കണക്ക് മറുപടി […]
Read more
Advertisement
WhiteswanTV Footer