Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പയ്യന്നൂരിൽ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ല: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പയ്യന്നൂരിൽ ആര് വന്നിട്ടും കാര്യമില്ല, എൽഡിഎഫിന് തിളക്കമാർന്ന വിജയം ലഭിക്കുമെന്ന് പിണറായി വിജയൻ. പയ്യന്നൂരിനെ കുറിച്ച് താന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. രക്തസാക്ഷികളുടെ നാടാണ്, അതുകൊണ്ട് ഇടതുകോട്ടയാണ് പയ്യന്നൂർ. ഈ പ്രസ്ഥാനത്തെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണിശതയുള്ള നേതാക്കളാണ് ഈ നാട്ടില്‍ ഉണ്ടായിരുന്നത്. അവരുടെ പാത ഇപ്പോഴുള്ളവരും പിന്തുടരുന്നു. ഒരു പ്രതിസന്ധിയിലും ഉലഞ്ഞിട്ടില്ല. പാറ പോല ഉറച്ചുനിന്നിട്ടുണ്ട്. ആ മണ്ണില്‍ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ല. പയ്യന്നൂരിന്റെ പവിത്രത സംരക്ഷിക്കണമെന്നും ടി ഐ മധുസൂദനനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer