Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pinarayi vijayan

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയാശംസകൾ നേർന്നു. മറ്റന്നാൾ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഇന്ന് നടന്ന ഓൺലൈൻ മന്ത്രിസഭാ യോഗം അവസാനിക്കുമ്പോൾ മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. യോഗത്തിൽ രണ്ട് പ്രധാന തീരുമാനങ്ങൾ എടുത്തു. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭ അംഗീകാരം നൽകി. കൂടാതെ വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാനും തീരുമാനിച്ചു. അടുത്ത മന്ത്രിസഭാ യോഗം മേയ് 5-ന് ചേരുമെന്ന് അറിയിച്ചു. ഭരണത്തിൽ തുടർച്ച ഉണ്ടായാലും ഇല്ലെങ്കിലും കാബിനറ്റ് യോഗം ചേരേണ്ടതാണെന്ന് […]
Read more

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെ ഫലം തെളിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പുറത്തുവന്ന സർവെ എൽഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്നും സർവെ വ്യക്തമാക്കുന്നതായി എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന് മികച്ച സാധ്യതയുണ്ടെന്നും വീണ്ടും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം സർവെ ഫലങ്ങൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപിക്ക് 14 സീറ്റ് വരെ ലഭിക്കുമെന്ന് […]
Read more

ബേപ്പൂരില്‍ ജയിക്കും, പിണറായി പരാജയപ്പെടും; സ്വന്തം സര്‍വേയുമായി പിവി അന്‍വര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പിവി അന്‍വറിന്റെ സര്‍വേ റിപ്പോര്‍ട്ട്. അന്‍വര്‍ തന്നെയാണ് സര്‍വേ റിപ്പോര്‍ട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മലബാറില്‍ 60 ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫിന് ലഭിക്കും. ബേപ്പൂരില്‍ താന്‍ തന്നെ ജയിക്കും. മലമ്പുഴയില്‍ […]
Read more

കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ട് പോകുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്തുമെന്നും ആവര്‍ത്തിച്ച് വെളളാപ്പളളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ വരും എന്നതിനാണ് മാധ്യമങ്ങള്‍ പ്രചാരണം കൊടുക്കുന്നത്. പക്ഷെ അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. പിണറായി വിജയന്‍ മണ്ടനല്ല. ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. യുഡിഎഫ് ക്യാമ്പില്‍ ഇമേജ് ബില്‍ഡ് ചെയ്യാനുളള ശ്രമമാണ് നടക്കുന്നത്. 12 മന്ത്രിമാര്‍ പരാജയപ്പെടും എന്നുള്ളത് വി ഡി സതീശന്റെ ആഗ്രഹമാണെന്നും […]
Read more

വൈദ്യുതി മുടങ്ങരുത്: കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: കടുത്ത വേനൽ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങാതിരിക്കാനായി പരമാവധി ശ്രമിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം കെഎസ്ഇബിക്ക് നിർദേശം നൽകി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ രാത്രികളിൽ വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. വരും വർഷങ്ങളിൽ ചൂട് കൂടാനിടയുള്ളതിനാൽ എയർകണ്ടീഷണറുകളുടെ ഉപയോഗവും വർധിക്കുമെന്ന് യോഗം വിലയിരുത്തി. ഇതനുസരിച്ച് വൈദ്യുതിമേഖലയിൽ മുൻകരുതലുകളോടെ ആസൂത്രണം നടത്തണമെന്നും നിർദേശിച്ചു. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തെ നേരിടാൻ വിവിധ നടപടികളും യോഗത്തിൽ തീരുമാനിച്ചു. പാമ്പുകടിയുൾപ്പെടെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിനാൽ കൂടുതൽ […]
Read more

കൊടുംചൂടിൽ അതീവ ജാ​ഗ്രത വേണം, പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശങ്ങൾ നൽകിയത്. പൊതു ഇടങ്ങളിൽ തണ്ണീർപ്പന്തലുകൾ ഉറപ്പാക്കണം, അംഗനവാടികളും സ്കൂളുകളും കൂൾ റൂഫ് സംവിധാനങ്ങൾ ഒരുക്കണം, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കാനുള്ള സാധ്യത പരിശോധിക്കണം എന്നിവയും മുഖ്യമന്ത്രി നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കണമെന്നും അതിനായി ആവശ്യമായ തുക അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം ലഭിക്കാത്ത […]
Read more

പാമ്പുകടി, കടുത്ത ചൂട്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ചൂട്, പാമ്പുകടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യം യോഗം വിലയിരുത്തും. സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി കടന്നു. കൊല്ലം ജില്ലയില്‍ 39 °C വരെയും തൃശൂര്‍, കോട്ടയം ജില്ലകളില്‍ […]
Read more

സര്‍പ്പ വളണ്ടിയര്‍മാര്‍ സജ്ജം, ജനങ്ങള്‍ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിന്‍ കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്. വീടുകള്‍ക്ക് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, പൊത്തുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ […]
Read more

മണ്ഡല പുനര്‍നിര്‍ണയം ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ സംവരം എന്ന പേരില്‍ മണ്ഡല പുനര്‍നിര്‍ണയം കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി […]
Read more

കേന്ദ്രത്തിനെതിരെ ഒന്നിച്ച് നില്‍ക്കണം; പിണറായി വിജയന് കത്തെഴുതി രേവന്ത് റെഡ്ഡി

തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി പിണറായി വിജയന് കത്തയച്ചു. പതിറ്റാണ്ടുകളായി നേരിടുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ നീക്കമാണ് ലോക്‌സഭാ സീറ്റുകളുടെ വിപുലീകരണമെന്നു കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിലെ കൊമ്പുകോര്‍ക്കല്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണു ഒന്നിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പിണറായിക്ക് […]
Read more
Advertisement
WhiteswanTV Footer