Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pinarayi vijayan

ജി സുധാകരന് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ? ആദ്യ നിയമസഭയില്‍ കൗതുകങ്ങളേറെ

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21 വ്യാഴാഴ്ച്ച ആരംഭിക്കും. ആദ്യം നടക്കുക എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. പ്രോടെം സ്പീക്കര്‍ ആയി യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത് അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്രനായി ജയിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരനെയാണ്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗമെന്ന നിലയിലാണ് സുധാകരന് ഈ സ്ഥാനം നല്‍കുന്നത്. മെയ് 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല ജി സുധാകരനായിരിക്കും. ചട്ടപ്രകാരം ആദ്യദിനം പ്രോടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക്, […]
Read more

രാജാവ് ന​ഗ്നനാണെന്ന് അണികൾ പറഞ്ഞുതുടങ്ങി… പിണറായിയേയും ​ഗോവിന്ദനേയും കടന്നാക്രമിച്ച് ജില്ലാ കമ്മിറ്റികൾ

ചരിത്ര തോൽവിയിക്ക് പിന്നാലെ പുകഞ്ഞുതുടങ്ങിയ കലാപം സിപിഎമ്മിൽ ആളിക്കത്താൻ തുടങ്ങിയിരിക്കുകയാണ്. പിണറായി വിജയെന്ന അതികായനെ മാത്രം അവതരിപ്പിച്ച് മൂന്നാം തവണയും ഭരണത്തിലേറാമെന്ന ഇടതുപക്ഷത്തിന്റെ മോഹത്തിന് മുഖത്തേറ്റ അടിയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. അന്ന് മുതൽ ഒളിഞ്ഞും തെളിഞ്ഞും പാർട്ടിക്കുള്ളിൽ പുകഞ്ഞുതുടങ്ങിയ വിമർശനങ്ങളാണ് രണ്ടാഴ്ച്ച പിന്നിടുമ്പോൾ സംസ്ഥാനമെങ്ങും പടരുന്നത്. ഒരിക്കലും തകരില്ലെന്ന് വിശ്വസിച്ചിരുന്ന കണ്ണൂര് പോലുള്ള പാർട്ടി കോട്ടകൾ വരെ തകർന്നടിഞ്ഞപ്പോൾ അണികൾക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ വിശ്വാസം കൂടിയായിരുന്നു. എല്ലാ ജില്ലാ നേതൃയോ​ഗങ്ങളിലും ഉയരുന്ന വിമർശനങ്ങൾക്ക് ഏകദേശം സമാന […]
Read more

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തൽ; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ടി കെ ഗോവിന്ദനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും പാര്‍ട്ടി വിടുമെന്നത് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ല. പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത് എന്നാണ് ഉയര്‍ന്ന വിമര്‍ശനം. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. റീൽസ് പ്രചരണത്തിലാണ് ചിലർക്ക് താൽപര്യമെന്നും ചിലരുടെ ഫോട്ടോകളും വീഡിയോകളും മാത്രം സ്റ്റാറ്റസ് വെയ്ക്കുന്നതാണ് അവർക്ക് രാഷ്ട്രീയ പ്രവർത്തനമെന്നും ആരോപണമുയർന്നു. […]
Read more

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും; സതീശനും പിണറായിയും വീണ്ടും നേർക്കുനേർ

തിരുവനന്തപുരം:വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തു. ഇതോടെ മുൻ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായും മുൻ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായും എത്തുന്ന അപൂർവ്വമായ രാഷ്ട്രീയ സാഹചര്യത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സഭയിൽ വി.ഡി സതീശനും പിണറായി വിജയനും വീണ്ടും നേർക്കുനേർ എത്തുന്നതോടെ ഭരണ-പ്രതിപക്ഷ പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും സി.പി.ഐ.എം തന്നെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. സി.പി.ഐ.എം പോളിറ്റ് […]
Read more

പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവ് ആയേക്കും; തീരുമാനം ഇന്ന് വരുമോ?

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സജീവമായി പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായേക്കും എന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങള്‍. സിപിഐഎം സംസ്ഥാന സമിതിയില്‍ ഇന്ന് തീരുമാനമുണ്ടാകും. കേരളത്തില്‍ നിന്നുള്ള പി ബി അംഗങ്ങള്‍ കൂടിയാലോചിച്ച് നിര്‍ദേശം മുന്നോട്ടുവെയ്ക്കും. ഇത്രയും ദിവസം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാലായിരുന്നു പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതും വൈകിയത്. വിഡി സതീശനെ മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടന്‍ പ്രഖ്യാപിക്കും. പിണറായി തന്നെ പ്രതിപക്ഷം നയിക്കണമെന്ന തരത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷ […]
Read more

തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ്ക്ക് അഭിനന്ദനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് വിജയ്ക്ക് അഭിനന്ദനവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ജനങ്ങൾ ജനാധിപത്യ സംവിധാനത്തിലൂടെ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾ വിജയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നിവ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, ഫെഡറൽ സംവിധാനവും മതനിരപേക്ഷതയും ശക്തിപ്പെടുത്താൻ ഇരു സംസ്ഥാനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് ആശംസാ സന്ദേശത്തിൽ […]
Read more

പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പിണറായി വിജയൻ

ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പിണറായി വിജയൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ “പിന്നെ കാണാം” എന്ന് പറഞ്ഞ് അദ്ദേഹം പ്രതികരണം ഒഴിവാക്കി. പിന്നീട് ആവർത്തിച്ച് ചോദിച്ച ചോദ്യങ്ങൾക്കും പിണറായി മറുപടി നൽകിയില്ല. അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം ആരെ ഏൽപ്പിക്കണമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. തമിഴ്നാട്ടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് ഗവർണറുടെ നിലപാടാണെന്നും, വിജയിക്ക് എല്ലാ ആശംസകളും […]
Read more

‘ദയനീയ തോൽവിക്ക് കാരണം പിണറായി: കേരള കോൺഗ്രസ് എം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ ദയനീയ പരാജയത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം)യിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഇന്ന് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും പിണറായി വിജയനെ മുൻനിർത്തിയാണ് നടത്തിയത്. ഇതാണ് വലിയ തിരിച്ചടിക്ക് കാരണമായതെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഇനിയും പിണറായി വിജയൻ തന്നെ മുന്നണിയെ നയിച്ചാൽ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ചതുപോലുള്ള തകർച്ച കേരളത്തിലും ഉണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഭരണവിരുദ്ധ […]
Read more

പിണറായിക്ക് നന്ദി പ്രകടനവുമായി ലിജോ ജോസ് പെല്ലിശേരി

കൊച്ചി: സംസ്ഥാന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നന്ദി അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. “നന്ദി സഖാവേ, കേരളത്തെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്” എന്നായിരുന്നു അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ ശക്തമായി. ചിലർ പിന്തുണ അറിയിച്ചപ്പോൾ മറ്റുചിലർ വിമർശനവുമായി രംഗത്തെത്തി. പത്ത് വർഷത്തെ ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തോൽവിയാണ് നേരിട്ടത്. വെറും 35 […]
Read more

സിപിഎമ്മിന് പ്രവർത്തകർ നൽകിയ ‘ഷോക്ക് ട്രീറ്റ്മെന്റ്

കണ്ണൂർ: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ പാർട്ടിക്കകത്തെ അസന്തോഷവും നിശ്ശബ്ദ പ്രതിഷേധവും കാരണമായെന്ന വിലയിരുത്തൽ ശക്തമാകുന്നു. സിപിഎം ശക്തികേന്ദ്രങ്ങളായ പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിൽ നിന്നാണ് ഈ പ്രവണത ആരംഭിച്ചതെന്നാണ് സൂചന. പയ്യന്നൂരിൽ വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ വിജയാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പോലും നടത്തിയിരുന്നു. എന്നാൽ പ്രാദേശിക വിമതനായ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും ഉയർത്തിയ പ്രതിഷേധം ഫലത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി വിലയിരുത്തുന്നു. ധർമ്മടത്ത് പിണറായി വിജയൻ ഉൾപ്പെടെ പല […]
Read more
Advertisement
WhiteswanTV Footer