Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pinarayi vijayan

എൽഡിഎഫ് ശക്തമായി തന്നെ തിരിച്ചുവരും; പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ അതിരുകടന്ന ആഘോഷത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ എന്തുകൊണ്ട് മാറ്റിനിർത്തി എന്നത് വിശദമായി പരിശോധിച്ചുവരികയാണെന്നും തെറ്റുകൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതോടൊപ്പം ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് അവസാനിച്ചു എന്ന ധാരണ തെറ്റാണെന്നും, മുൻകാലങ്ങളിലും സമാന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

സമരം ചെയ്തവർ അധികാരത്തിലേറിയപ്പോൾ ഇന്ധന സെസ് കുറയ്ക്കുമോ?

തിരുവനന്തപുരം: പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില താഴ്ന്നുകൊണ്ടിരിക്കുമ്പോഴും രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത് പകൽക്കൊള്ള ആണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വില വർധനവ് താൽക്കാലികമായി പിടിച്ചുവെച്ച്, വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ജനങ്ങളുടെ മേൽ അധികഭാരം ചുമത്തുന്നത് ബി.ജെ.പി സർക്കാരിന്റെ പതിവ് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും […]
Read more

മുൻ മുഖ്യമന്ത്രിയെ ആക്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിനുള്ളിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. മൂന്ന് വർഷത്തിന് ശേഷമാണ് കുറ്റപത്രം കോടതിയിൽ എത്തിയത്. 2022 ജൂൺ 13-ന് ഇൻഡിഗോ വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശബരിനാഥൻ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. വ്യോമയാന വകുപ്പുകൾ ഉൾപ്പെടുത്താൻ പ്രോസിക്യൂഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും അത് നിഷേധിക്കപ്പെട്ടു. ഇതോടെ ആ വകുപ്പുകൾ ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ […]
Read more

പ്രതിപക്ഷ നേതാവ് പിണറായി തന്നെ; പി ബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരുമെന്ന തീരുമാനം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സ്ഥിരീകരിച്ചത്. യോഗത്തിൽ പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. നേതാക്കളുടെ പെരുമാറ്റവും പൊതുജനങ്ങളുമായി ഉള്ള അകലം പാർട്ടിയെ ബാധിച്ചുവെന്ന വിലയിരുത്തലാണ് ഉയർന്നത്. പാർട്ടിയെ കൂടുതൽ ജനകീയമാക്കണമെന്നും ജനസ്വീകാര്യതയുള്ള നേതാക്കളെ മുൻനിരയിൽ കൊണ്ടുവരണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചു. കെ കെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവർ […]
Read more

പിണറായി രാജിവയ്ക്കണം, ശൈലജയെ പ്രതിപക്ഷ നേതാവാക്കണം: സിപിഎം

കോട്ടയം: സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. പിണറായി വിജയനെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്പിച്ച് കെ.കെ. ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം യോഗത്തിൽ ചില അംഗങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ട്. യോഗത്തിൽ നേതാക്കളുടെ നിലപാടുകളും പ്രവർത്തനരീതിയും സംബന്ധിച്ചും വിവിധ വിമർശനങ്ങൾ ഉയർന്നു. പി. ജയരാജനുവേണ്ടി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം, പിണറായി വിജയനുവേണ്ടി പാട്ട് ഉണ്ടായപ്പോൾ മൗനം പാലിച്ചുവെന്ന ആരോപണവും ഉയർന്നു. പി. ജയരാജനെ വീണ്ടും നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും […]
Read more

പൂച്ച പെറ്റ് കിടക്കുന്ന ഖജനാവല്ല; ബാക്കിയുള്ളത് 5,429 കോടി രൂപ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ് യുഡിഎഫ് സർക്കാർ ചുമതലയേറ്റ സമയത്ത് സംസ്ഥാന ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് ധനവകുപ്പിന്റെ വിവരാവകാശ രേഖ. ഈ മാസം ഒന്നുവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ മറുപടിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. കേരളം സാമ്പത്തികമായി തകർന്ന സംസ്ഥാനമാണെന്ന എ കെ ആന്റണിയുടെ പരാമർശം നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക […]
Read more

പാവങ്ങളുടെ വീടിന് മേൽ രാഷ്ട്രീയ പ്രതികാരം?

നീണ്ട തർക്കങ്ങൾക്കൊടുവിൽ മെയ്‌ 14ന്‌ വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ്‌ തീരുമാനിച്ചപ്പോൾ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗവുമായ എ കെ ആന്റണി മാധ്യമങ്ങളോട്‌ ഒരു കാര്യം പറഞ്ഞിരുന്നു. ‘ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാകുമെന്ന്‌ പ്രതീക്ഷിക്കരുത്‌. മുണ്ടുമുറുക്കിയുടുക്കണം. കുറച്ച്‌ കയ്‌പുനീർ കുടിക്കേണ്ടിവരും. കേരളം പാപ്പരാണ്‌.’ നിയുക്ത മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഈ പ്രസ്‌താവന വോട്ട്‌ ചെയ്‌തവർക്കുള്ള ഒരു സന്ദേശമായിരുന്നു. ഇതേ പ്രസംഗം എ കെ ആന്റണി മുമ്പും നടത്തിയിട്ടുണ്ട്‌ 2001ൽ മുഖ്യമന്ത്രിയായ സമയം. കാലം മാറിയതും കേരളം […]
Read more

‘എന്തിനാണ് BJP ഇങ്ങനെ പേടിക്കുന്നത്’; CJP അക്കൗണ്ട് പൂട്ടിച്ചതിനെതിരെ പിണറായി വിജയന്‍

തിരുവനന്തപുരം: കോക്റോച്ച് ജനതാ പാര്‍ട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളര്‍ന്നു വരുമോ എന്ന ആശങ്കയാണ് ഇതു വെളിപ്പെടുത്തുന്നത്. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പിണറായി ചോദിക്കുന്നു. തൊഴില്‍ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഇതില്‍ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്. ”പാറ്റകള്‍” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര […]
Read more

രക്ഷാപ്രവർത്തന കേസ്; എം ആ‍ർ അജിത് കുമാ‍ർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്റെ സുരക്ഷാ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എം.ആർ. അജിത് കുമാർ കേസ് അട്ടിമറിക്കൽ ശ്രമം നടത്തിയതായി പ്രത്യേക അന്വേഷണം സംഘമായ എസ്ഐടി കണ്ടെത്തി. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, എം.ആർ. അജിത് കുമാർ കേസ് ഡയറിയിൽ തിരുത്തലുകൾ നിർദ്ദേശിക്കുകയും, ആലപ്പുഴ ഡിവൈഎസ്പി സുനിൽ രാജിനെ മൂന്ന് തവണ രഹസ്യമായി എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തതായി കണ്ടെത്തി. പരാതിയിലെ മർദ്ദന ദൃശ്യങ്ങൾ ഇല്ലാതാക്കി, സംഭവത്തെ ഔദ്യോഗിക […]
Read more

‘വെള്ളാപ്പള്ളിയെ ചുമന്നത് തിരിച്ചടിയായി; ഏരിയ കമ്മിറ്റിയിൽ വിമർശണം

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നുനടന്നതാണ് സംസ്ഥാനത്തെ വലിയ തിരിച്ചടിക്കു കാരണമെന്ന്‌ സിപിഎം ചേർത്തല ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശം. വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷം ഇടതുപക്ഷത്തെ ശത്രുപക്ഷത്തായി കണ്ടു. ഇതിനൊപ്പം പലയിടത്തും പരമ്പരാഗത ഈഴവവോട്ടുകളും ചോർന്നു. ജില്ലാ നേതൃത്വം വെള്ളാപ്പള്ളിക്കു കുടപിടിക്കുന്ന സമീപനമാണു സ്വീകരിച്ചത്. എതിർപ്പുയർത്തിയത് എ.എം. ആരിഫ് മാത്രമാണ്. ചുവപ്പുകണ്ടാൽ കുത്താൻവരുന്ന കാളയെപ്പോലെയാണ് ജില്ലാ സെക്രട്ടറി കാണാനെത്തുന്ന പാർട്ടിക്കാരോടുപോലും പെരുമാറുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ നേതൃത്വത്തിനു ഒരു താത്പര്യവുമില്ലായിരുന്നു. സ്ഥാനാർഥിത്വം സംസ്ഥാന […]
Read more
Advertisement
WhiteswanTV Footer