Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pinarayi vijayan

പ്രതിപക്ഷ നേതാവായി പിണറായി തുടരും; പുനഃപരിശോധന ഇല്ലെന്ന് എംവി ഗോവിന്ദൻ

ന്യൂഡൽഹി: കേരള നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പിണറായി വിജയൻ ഒഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കില്ലെന്നും ഇതിന് പോളിറ്റ് ബ്യൂറോയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും ഏകകണ്ഠമായ തീരുമാനമാണിതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനങ്ങളിലെ ശരീരഭാഷയെ കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും വീട്ടിൽ നിന്നുപോലും അതുസംബന്ധിച്ച അഭിപ്രായങ്ങൾ കേൾക്കേണ്ടിവരുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ തുറന്നുപറഞ്ഞു. തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പികെ […]
Read more

പിണറായിക്കെതിരായ വിമർശനം വിലക്കി; സിപിഎം നേതൃയോഗം ബഹിഷ്കരിച്ചു

കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനത്തിന് വിലക്കുണ്ടായതിനെ തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി യോഗം ബഹിഷ്കരിച്ചു. സിപിഎം കൊട്ടാരക്കരയും നെടുവത്തൂർ ഏരിയ കമ്മിറ്റികളും ചേർന്ന് നടത്തിയ യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. കരിപ്ര സൗത്ത് ലോക്കൽ സെക്രട്ടറി സി. അജയകുമാർ ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജോർജ് മാത്യുവിനെ രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ […]
Read more

പിണറായി വിജയനും തന്നെപ്പോലെ ഒരു എംഎൽഎ മാത്രമെന്ന് ജി സുധാകരൻ

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്‌ക്കോ വൈരാഗ്യങ്ങള്‍ക്കോ യാതൊരുവിധ സ്ഥാനവുമില്ലെന്ന് നിയമസഭയുടെ പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. സിപിഎമ്മിനോട് ഇടഞ്ഞ് പാര്‍ട്ടി വിട്ട് അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച സുധാകരന്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ലെന്ന് വ്യക്തമാക്കി. വ്യാഴാഴ്ച നടക്കുന്ന നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മറ്റ് ജനപ്രതിനിധികളെപ്പോലെ തന്നെയാണ് താന്‍ പിണറായി വിജയനെയും കാണുന്നതെന്നാണ് സുധാകരന്‍ പറഞ്ഞത്. മറ്റേതൊരു എംഎല്‍എയെയും പോലെ മാത്രമാണ് […]
Read more

വര്‍ഗീയതയ്‌ക്കെതിരെ പോരാടിയ വ്യക്തി; പി ജയരാജനെ പുകഴ്ത്തി പിണറായി വിജയൻ

കണ്ണൂ‍‍ർ: ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും വര്‍ഗീയതയ്‌ക്കെതിരെ പോരാടിയ വ്യക്തിയാണ് പി ജയരാജനെന്ന് പിണറായി വിജയൻ. സിപിഐഎം സംസ്ഥാന കമ്മിറ്റി അം​ഗം പി ജയരാജൻ എഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. വര്‍ഗീയതയ്‌ക്കെതിരായ സമരം വിശ്വാസികളെ കൂടി അണിനിരത്തിയാണ് നടത്തേണ്ടതെണ്ടതെന്നും മതത്തെയും വർഗീയതയെയും വേർതിരിച്ചു കാണാൻ കഴിയണമെന്നും വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ വർഗീയ ഇസ്ലാമികതയെ കൊണ്ടുവരാൻ […]
Read more

അവമതിപ്പ് ഉണ്ടാക്കുന്ന പ്രതികരണങ്ങൾ പിണറായിയിൽ നിന്നുണ്ടായി

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വത്തിനുമെതിരെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം ഉയർന്നു. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പ്രവർത്തിച്ചുവെന്നും ആളുകളിൽ അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലാണ് പ്രതികരണങ്ങൾ നടത്തിയതെന്നും യോഗത്തിൽ ആരോപിച്ചു. ഇടതുപക്ഷ നേതാക്കളുടെ ശരീരഭാഷയും സമീപനവും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയതായും വിലയിരുത്തലുണ്ടായി. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയാത്തത് തിരിച്ചടിയായെന്നും യോഗം അഭിപ്രായപ്പെട്ടു. പരിഹാരം കണ്ടതായി ആവർത്തിച്ചെങ്കിലും ജനങ്ങൾ അത് അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. യുഡിഎഫ് ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയതായും […]
Read more

പരാജയം അവസാനമല്ല; ശക്തമായി തിരിച്ച് വരും: പിണറായി വിജയൻ

കാസർകോട്: കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം നല്ല നിലയിൽ നടപ്പിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറിയിരുന്നു. എൽഡിഎഫിൻ്റേയോ സിപിഎമ്മിൻ്റേയോ അവസാനമായി ആരും കാണേണ്ട. ഞങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു. പുതിയ സർക്കാറിൻ്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും […]
Read more

ജി സുധാകരന് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ? ആദ്യ നിയമസഭയില്‍ കൗതുകങ്ങളേറെ

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21 വ്യാഴാഴ്ച്ച ആരംഭിക്കും. ആദ്യം നടക്കുക എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. പ്രോടെം സ്പീക്കര്‍ ആയി യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത് അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്രനായി ജയിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരനെയാണ്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗമെന്ന നിലയിലാണ് സുധാകരന് ഈ സ്ഥാനം നല്‍കുന്നത്. മെയ് 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല ജി സുധാകരനായിരിക്കും. ചട്ടപ്രകാരം ആദ്യദിനം പ്രോടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക്, […]
Read more

രാജാവ് ന​ഗ്നനാണെന്ന് അണികൾ പറഞ്ഞുതുടങ്ങി… പിണറായിയേയും ​ഗോവിന്ദനേയും കടന്നാക്രമിച്ച് ജില്ലാ കമ്മിറ്റികൾ

ചരിത്ര തോൽവിയിക്ക് പിന്നാലെ പുകഞ്ഞുതുടങ്ങിയ കലാപം സിപിഎമ്മിൽ ആളിക്കത്താൻ തുടങ്ങിയിരിക്കുകയാണ്. പിണറായി വിജയെന്ന അതികായനെ മാത്രം അവതരിപ്പിച്ച് മൂന്നാം തവണയും ഭരണത്തിലേറാമെന്ന ഇടതുപക്ഷത്തിന്റെ മോഹത്തിന് മുഖത്തേറ്റ അടിയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. അന്ന് മുതൽ ഒളിഞ്ഞും തെളിഞ്ഞും പാർട്ടിക്കുള്ളിൽ പുകഞ്ഞുതുടങ്ങിയ വിമർശനങ്ങളാണ് രണ്ടാഴ്ച്ച പിന്നിടുമ്പോൾ സംസ്ഥാനമെങ്ങും പടരുന്നത്. ഒരിക്കലും തകരില്ലെന്ന് വിശ്വസിച്ചിരുന്ന കണ്ണൂര് പോലുള്ള പാർട്ടി കോട്ടകൾ വരെ തകർന്നടിഞ്ഞപ്പോൾ അണികൾക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ വിശ്വാസം കൂടിയായിരുന്നു. എല്ലാ ജില്ലാ നേതൃയോ​ഗങ്ങളിലും ഉയരുന്ന വിമർശനങ്ങൾക്ക് ഏകദേശം സമാന […]
Read more

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തൽ; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ടി കെ ഗോവിന്ദനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും പാര്‍ട്ടി വിടുമെന്നത് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ല. പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത് എന്നാണ് ഉയര്‍ന്ന വിമര്‍ശനം. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. റീൽസ് പ്രചരണത്തിലാണ് ചിലർക്ക് താൽപര്യമെന്നും ചിലരുടെ ഫോട്ടോകളും വീഡിയോകളും മാത്രം സ്റ്റാറ്റസ് വെയ്ക്കുന്നതാണ് അവർക്ക് രാഷ്ട്രീയ പ്രവർത്തനമെന്നും ആരോപണമുയർന്നു. […]
Read more

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും; സതീശനും പിണറായിയും വീണ്ടും നേർക്കുനേർ

തിരുവനന്തപുരം:വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തു. ഇതോടെ മുൻ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായും മുൻ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായും എത്തുന്ന അപൂർവ്വമായ രാഷ്ട്രീയ സാഹചര്യത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സഭയിൽ വി.ഡി സതീശനും പിണറായി വിജയനും വീണ്ടും നേർക്കുനേർ എത്തുന്നതോടെ ഭരണ-പ്രതിപക്ഷ പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും സി.പി.ഐ.എം തന്നെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. സി.പി.ഐ.എം പോളിറ്റ് […]
Read more
Advertisement
WhiteswanTV Footer