Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pinarayi vijayan

കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോട്ടയം: ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പിണറായി വിജയൻ സന്ദർശിച്ചു. കുട്ടിയുമായി അദ്ദേഹം സംസാരിച്ചു. കുട്ടിക്ക് ഇപ്പോഴും വേദനയുണ്ടെങ്കിലും, ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്ന് പറഞ്ഞു. സംഭവം അത്യന്തം നിർഭാഗ്യകരമാണെന്നും കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ തടയാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും, മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ ഉൾപ്പെടെ തുടർനടപടികൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും, […]
Read more

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കും ഗോവിന്ദനുമെതിരെ വിമര്‍ശനം

തിരുവനന്തപുരം: സിപിഐഎമ്മില്‍ സംസ്ഥാനത്താകെ നേതൃമാറ്റത്തിനുള്ള ആവശ്യങ്ങളും തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ശക്തമാകുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ അഭിപ്രായങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യവും ചില നേതാക്കള്‍ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് റിവ്യൂ വിശദമായി പരിശോധിക്കാനായി ചേര്‍ന്ന യോഗത്തിലായിരുന്നു ഈ ചര്‍ച്ചകള്‍. എം.വി. ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തു. പാലക്കാട് ജില്ലാ […]
Read more

CMRL- എക്‌സാലോജിക് കേസ്; ഹാജരാകുന്നതില്‍ സാവകാശം തേടി വീണ ടി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ഇന്നെലെ രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. […]
Read more

രക്ഷാപ്രവർത്തന കേസ്; മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർക്ക് മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ഗണ്‍മാന്‍ അനില്‍ കുമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ്. കേസ് സംബന്ധിച്ച മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Read more

നേതൃമാറ്റമില്ല, പിണറായിക്കും ​ഗോവിന്ദനുമെതിരെയുള്ള വിമർശനങ്ങൾ വെട്ടി സിപിഎം

തിരുവനന്തപുരം: കനത്ത തോൽവിക്ക് പിന്നാലെ സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും നയപരവുമായ വീഴ്ചകൾ തികച്ചും മയപ്പെടുത്തിയാണ് റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇതിനെതിരേയും വിമർശനങ്ങളുണ്ട്. വിമർശനങ്ങൾ അപ്പാടെ ഒഴിവാക്കിയുള്ള ഈ റിപ്പോർട്ടുമായി കീഴ്ഘടങ്ങളിലേക്ക് വിശദീകരണത്തിന് ചെല്ലാനാകില്ലെന്നും, റിപ്പോർട്ടിൽ അടിയന്തരമായി തിരുത്തലുകൾ വേണമെന്നും സംസ്ഥാന കമ്മിറ്റിയിൽ കടുത്ത ആവശ്യമുയർന്നിട്ടുണ്ട്. തോൽവിക്ക് […]
Read more

രക്ഷാപ്രവർത്തന കേസ്; ഗൺമാൻമാരുടെ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച

ആലപ്പുഴ: രക്ഷാപ്രവർത്തന കേസ് സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയുടെ വിധി ചൊവ്വാഴ്ച. ഇരുവിഭാഗത്തിന്റെ വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി ഈ തീരുമാനം പറഞ്ഞത്. കോടതി എസ്ഐടിയുടെ വധശ്രമക്കുറ്റ നടപടികളെ ചോദ്യം ചെയ്തു. സംഭവത്തെ നിയന്ത്രിക്കാൻ കഴിയുമോ, വേണ്ട മർദനം അതിരം കഴിഞ്ഞോ എന്നിവയ്ക്കു മുൻകൂർ വിശദീകരണം ആവശ്യപ്പെട്ടു. ഗൺമാൻമാർക്ക് പ്രതിഷേധം ഉണ്ടാവുമെന്ന് മുമ്പ് അറിയാ മായിരുന്നോ, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നോയെന്നും ചോദിച്ചു. ജാമ്യാപേക്ഷയിൽ ഉൾപ്പെടുത്തിയ വകുപ്പുകളെ കുറിച്ചും കോടതി […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പിണറായി വിജയന്റെ വീടിനുമുന്നിൽ തെളിവെടുപ്പ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്ക് എത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീടിന് പുറത്ത് കഴിഞ്ഞ മാസം 27-ാം തീയതിയാണ് ഇ ഡി റെയിഡ് നടന്നത്. പരിശോധനയ്ക്കു ശേഷം, അവരെ കല്ലും മുട്ടയും എറിയുകയും, ഇഡി വാഹനത്തിന് ശക്തമായി ഹാനി വരുത്തുകയും ചെയ്തിരുന്നു. ആദ്യം പിടിയിലായ പ്രതികൾ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. പ്രതികളെ അതേസമയം, […]
Read more

എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾക്ക് ദേശീയ അം​ഗീകാരം

തിരുവനന്തപുരം: ഇടതുസർക്കാർ നടപ്പാക്കിയ മൂന്ന് സാങ്കേതിക-സാമൂഹ്യ പദ്ധതികൾക്ക് ദേശീയ അംഗീകാരം ലഭിച്ചു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നൽകിയ റിപ്പോർട്ടിൽ കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ എന്നീ പദ്ധതികളെ മികച്ച മാതൃകകളായി വിശേഷിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും വേഗത്തോടെയുള്ളതുമാക്കുന്ന, ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സാങ്കേതിക പരിഹാരമായി വിലയിരുത്തപ്പെട്ടു. പൊതുജന സേവനത്തിൽ വിപ്ലവകരമായ മാറ്റം നടത്തിയ പദ്ധതിയായി കെ സ്മാർട്ട് കണക്കാക്കുന്നു. സമ്പൂര്‍ണ ഡിജിറ്റൽ സാക്ഷരതയ്ക്കായിരുന്നു ഡിജികേരളം ആവിഷ്കരിച്ചത്. ഡിജിറ്റൽ രംഗത്തെ വിടവ് ഇല്ലാതാക്കുന്നതിലും, സാർവത്രിക […]
Read more

രക്ഷാപ്രവർത്തന കേസ്;2 പോലീസുകാരെ SIT ചോദ്യംചെയ്തു

ആലപ്പുഴ: കെഎസ് യു യൂത്ത് കോൺഗ്രസും ഉൾപ്പെട്ട നേതാക്കളെ മർദിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ രേഖകളിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. മുൻ സർക്കാരിന്റെ കാലത്ത് എഡിജിപി എം.ആർ. അജിത്‌കുമാറിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രേഡ് എസ്.ഐ.മാരെയാണ് ആലപ്പുഴയിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിൽ അന്വേഷണത്തിന് സഹായകമായ പ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. അജിത്‌കുമാറിന്റെ ഓഫീസിൽ റിപ്പോർട്ടുകൾ പരിശോധിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് വിവരം. പ്രതികളായ മുൻ […]
Read more

ധവളപത്രം ഉമ്മാക്കിയല്ല, എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടി: വി ഡി സതീശന്‍

തിരുവനന്തപുരം: ധവളപത്രം ഉമ്മാക്കിയിട്ടില്ലെന്നും, എൽഡിഎഫ് സർക്കാറിനെതിരെ ഉപയോഗിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ധവളപത്രത്തെ ഉമ്മാക്കി കാണിക്കുകയാണെന്ന് പിണറായി വിജയൻ പരാമർശിച്ചതിനാണ് സതീശന്റെ മറുപടി. സാമ്പത്തികാവസ്ഥയുടെ ശരിയാക്കിയ വിവരം സഭയിൽ വിശദീകരിച്ച സതീശൻ മെയിൽ ട്രഷറിയിൽ 5000 കോടി രൂപ ഉണ്ടെന്ന ഇടത് പ്രചാരണം തെറ്റാണെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായത് 2000 കോടി മാത്രം മാത്രമാണെന്നും വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ അതീവ മോശമാണെന്നും, മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വായ്പയുടെ പലിശ നിരക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix