തിരുവനന്തപുരം: തന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ പ്രവൃത്തികളിലൂടെ ബിജെപിക്ക് സഹായകയായി മാറുന്ന നില ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല. കൈകൊടുക്കുന്നതോ വണങ്ങുന്നതാണ് പതിവ്. എന്നാൽ, കെട്ടിപ്പിടിച്ചിരിക്കുന്ന മറ്റൊരു ഫോട്ടോ കണ്ടു. രാഹുൽ ഗാന്ധി മോദിയെ കെട്ടിപ്പിടിക്കുന്നതാണ് അത്. അതിൽ തനിക്ക് ആക്ഷേപം ഇല്ല. മറ്റൊരു രീതിയിള്ള ചിത്രീകരണമാണിത്. രാഹുൽ ഗാന്ധി ഇൻഡ്യ വേദിയെ എങ്ങനെ കാണുന്നു എന്നതാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ കാണുമ്പോൾ സാധാരണ കെട്ടിപ്പിടിക്കുന്ന രീതി തനിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
രാഹുലിന്റെ സമീപനംകൊണ്ടാണ് ഇന്ത്യ മുന്നണി ഇപ്പോഴത്തെ പ്രതിസന്ധിയിലെത്തിയതെന്നും പിണറായി കുറ്റപ്പെടുത്തി. ‘രാഹുലിന്റെ സംസാര രീതി ഇതാണ്. ഇന്ത്യ മുന്നണി ഇന്ന് എത്തിച്ചേർന്ന സ്ഥിതി വിശേഷത്തിൽ അഖിലേഷ് യാദവും തേജസ്വി യാദവും അടക്കമുള്ള നേതാക്കൾ ശബ്ദമുയർത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ നിലപാടിനെതിരെയാണ് അവർ ശബ്ദിച്ചത്. ഡിഎംകെ ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് നമ്മൾ കണ്ടു. എല്ലാത്തിനും ഇടയാക്കിയത് രാഹുൽ ഗാന്ധിയുടെ സമീപനംകൊണ്ടാണ്. ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്ന സമീപനമല്ല രാഹുലിന്റേതെന്ന് പിണറായി വിമർശിച്ചു.






