Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pinarayi vijayan

എൽഡിഎഫിൽ കടുത്ത പ്രതിസന്ധി; പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ

കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എൽഡിഎഫിൽ രാഷ്ട്രീയ തർക്കം ശക്തമാകുന്നു. വിഷയത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി പുറത്തുവന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ വ്യക്തമാക്കി. ഇത് ഏകപക്ഷീയമായി തീരുമാനിക്കേണ്ട കാര്യമല്ലെന്നും, പിണറായി വിജയന്റെ പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐയുടെ അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ ഇടതുമുന്നണിക്ക് ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ബാല​ഗോപാൽ പിണറായിയോട് അങ്ങനെ പറയാൻ പാടില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കൊച്ചി: കഴിഞ്ഞ ദിവസം നടന്ന നിയമസഭയിലെ ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎൻ ബാലഗോപാലിന്റെ ഭാഗത്തു നിന്ന് ഉണ്ടായ പെരുമാറ്റം ശരിയായില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പിണറായി വിജയൻ കേരളത്തിൽ രണ്ടു തവണ മുഖ്യമന്ത്രിയായ സീനിയർ നേതാവാണെന്നും സഭാനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് അർഹമായ ആദരവ് നൽകണമെന്നും തിരുവഞ്ചൂർ പറഞ്ഞു. ‘എല്ലാവർക്കും പ്രായം ആവില്ലേ, ഓൾഡ് ഈസ് ഗോൾഡ് എന്നു പറയുന്നതുപോലെ പ്രായം ചെല്ലുംതോറും പക്വത അങ്ങോട്ട് വർധിക്കും. പക്വത ഉള്ളപ്പോൾ എപ്പോഴും എടുത്തുചാടി ഒരു […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പൊലീസ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പോലീസ്. ഹൈക്കോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഇ.ഡി പരിശോധനയെക്കുറിച്ച് മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും, സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇന്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണം സംഭവിച്ച ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതായും 25 പേരെ അറസ്റ്റ് ചെയ്തതായും കോടതിയെ […]
Read more

എന്താണ് മുഖ്യമന്ത്രിക്ക് ഇത്ര ധൃതി? മദ്യനയത്തിൽ വൻ അഴിമതി നടന്നുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന ധനബിൽ പാസാക്കുന്നതിലൂടെ വൻ അഴിമതിക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. നാടിന് ഏറ്റവും കൂടുതൽ ആപത്ത് വരുത്തുന്ന വിധത്തിൽ മദ്യവ്യാപനത്തിനുള്ള അവസരമാണ് യുഡിഎഫ് സർക്കാർ ഒരുക്കുന്നത്. കേരളത്തിൽ ഇത്രയധികം മദ്യമൊഴുക്കിനുള്ള സാഹചര്യം ഇതേവരെ ഒരു സർക്കാരും ഒരുക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. ധനബില്ലിലെ ചർച്ച ബഹിഷ്കരിച്ച് നിയമസഭയ്ക്ക് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കനത്ത നികുതിയാണ് മദ്യത്തിന് മേൽ ചുമത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മദ്യനികുതിയിൽ 130 […]
Read more

ഭക്തി ചൂഷണം ചെയ്തുണ്ടാക്കിയ പണം എവിടെപ്പോയെന്ന് കണ്ടെത്തണം: പിണറായി

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്. ജനങ്ങളുടെ വിശ്വാസവും വികാരവും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്ത് സംഘടിത സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ളവർ ട്രസ്റ്റിലെ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് […]
Read more

‘ഇന്‍ഡിഗോ ചതിച്ചു’; പിണറായിയുടെ യാത്ര മുടങ്ങി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് ഇന്‍ഡിഗോ വിമാനത്തില്‍ കയറാനായില്ല. ലോഞ്ചിലിരുന്ന പിണറായി വിജയന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് വിവരം. പിബി യോഗം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനായി പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് തന്നെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ലോഞ്ചിലിരുന്ന പിണറായിക്ക് അറിയിപ്പ് ലഭിച്ചില്ല. ഇനി മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് മടങ്ങും. നേരത്തെ ഇന്‍ഡിഗോ സര്‍വീസിന്റെ കെടുകാര്യസ്ഥത സിപിഎം നേതാവ് ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികമായ വിവരങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ 20-ലധികം പ്രതികളെ ഇനി പിടികൂടാനുണ്ടെന്നും ഒരാൾ വിദേശത്തേക്ക് കടന്നതായും കോടതിയിൽ അറിയിച്ചു. അതേസമയം, കേസിലെ മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആക്രമണം […]
Read more

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ജില്ലാ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ്

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡി കക്ഷി ചേരാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് കോടതിയിൽ അക്ഷേപം നൽകുമെന്ന് അധികൃതർ അറിയിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസിൽ കക്ഷി ചേരാനുള്ള തീരുമാനം എടുത്തത്. അതേസമയം, കേസിൽ നിലവിലെ പ്രോസിക്യൂഷനെതിരെ പൊലീസും രംഗത്തെത്തി. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് മ്യൂസിയം എസ്എച്ച്ഒ കമ്മീഷണർക്ക് കത്ത് നൽകി. ഹരീഷിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപ്പീൽ […]
Read more

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്; വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് വീണ ടി വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് വീണ എത്തിയത്. അൽപസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വീണയെ നേരത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യൽ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് വീണ്ടും […]
Read more

പി.എം ശ്രീ: മുൻ സർക്കാരിനെ പഴിച്ച് എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. സിപിഐ എംഎൽഎ പി. പ്രസാദാണ് വിഷയം ഉന്നയിച്ചത്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും പ്രതിപക്ഷവും തമ്മിൽ കടുത്ത വാക്പോര് ഉണ്ടായി. പദ്ധതി സംബന്ധിച്ച നടപടികൾ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് നടന്നതെന്നും, ഇപ്പോഴത്തെ സർക്കാർ പുതിയ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കരാർ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരാണെന്നും, പദ്ധതി നടപ്പാക്കാൻ സന്നദ്ധത അറിയിച്ച് കേന്ദ്രത്തിന് കത്ത് നൽകിയതായും മന്ത്രി ആരോപിച്ചു. എംഒയു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix