Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pinarayi vijayan

‘മുഖ്യമന്ത്രിയുടേത് പച്ചയായ വാഗ്ദാനലംഘനം, ഷൗക്കത്തലിയുടെ മരണത്തില്‍ ക്രിമിനല്‍ കേസെടുക്കണം’

തിരുവനന്തപുരം: കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നത്. ഏജന്റുമാര്‍ മുഖേനയല്ലാതെ നേരിട്ട് ആര്‍.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നല്‍കാന്‍ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുന്‍പ് ഇതേ അവസ്ഥയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന്, നിസ്സാരമായ ബോഡി […]
Read more

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം; പിണറായി വിജയൻ പങ്കെടുക്കും

കണ്ണൂർ: പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂരിലും പെരിങ്ങോത്തും ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഓഗസ്റ്റ് 30ന് മയ്യിലും 31നുമാണ് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോ​ഗങ്ങൾ നടത്തുക. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു എന്നായിരുന്നു നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും […]
Read more

മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ വേണ്ട; നടക്കുന്നത് നാട്ടിലെ പ്രശ്‌നങ്ങൾ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

തിരുവനന്തപുരം: അർജന്റീന ടീമും മെസിയും കേരളം സന്ദർശിക്കുന്നതിനായുള്ള നടപടിക്രമങ്ങളിൽ ഒരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്നും അക്കാര്യങ്ങൾ മുൻ കായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മന്ത്രിക്കു സ്‌പെയിനിൽ പോകാൻ ഏതെങ്കിലും കരാർ ആവശ്യമില്ലെന്നും സർക്കാരുമായല്ല കരാർ എന്നും പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ നടക്കുന്നതെല്ലാം നാട്ടിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മറയ്ക്കാനുള്ള നീക്കമാണ്. എന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കിൽ അതു ചെയ്യട്ടെ. രാജ്യാന്തര മത്സരത്തിനു സജ്ജമാക്കാനാണ് കലൂർ സ്‌റ്റേഡിയം സ്‌പോൺസർക്ക് കൈമാറിയതെന്നും പിണറായി വിജയൻ പറഞ്ഞു. മെസി വരണമെന്ന് നാടാകെ ആഗ്രഹിച്ചിരുന്നു. […]
Read more

മുഖ്യമന്ത്രിയുടെ പരാമർശം തീരമേഖലയെ അവഹേളിക്കുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ വീഴ്ചയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ മാറിയെങ്കിലും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളിൽപ്പെട്ടവർ നിരാലംബരാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായം ഉറപ്പാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഭരണനേതൃത്വത്തിൽ നിന്നുള്ള ചില പരാമർശങ്ങൾ അതിരുകടന്നതായും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ ചില പ്രസ്താവനകൾ തീരദേശവാസികളെ വൈകാരികമായി പ്രകോപിപ്പിച്ചെന്നും അവഹേളിക്കപ്പെട്ടുവെന്ന തോന്നലിലേക്ക് അവരെ എത്തിച്ചെന്നും പിണറായി […]
Read more

മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ്; സർക്കാർ വീഴ്ച വരുത്തിയെന്ന് വിമർശനം

തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബം തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും പങ്കുവെച്ചതായി അദ്ദേഹം പറഞ്ഞു. കുടുംബത്തിന് ആവശ്യമായ തുടർ സംരക്ഷണം സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളുണ്ടായെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇത്തരം വീഴ്ചകൾ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ച ആദ്യഘട്ടത്തിൽ ചെയ്യേണ്ട പല കാര്യങ്ങളും സർക്കാർ ചെയ്തില്ലെന്നും ദുരന്തസാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ […]
Read more

ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ല: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തിക്കുന്ന രീതി നിർത്തലാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിലൂടെ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കിടപ്പുരോഗികൾ ഒഴികെയുള്ള എല്ലാ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി മാത്രം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പിണറായി വിജയന്റെ പ്രതികരണം. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയ […]
Read more

പിണറായിയേക്കാൾ ശക്ത ഭാര്യ, അമേരിക്കയിലും UAEയിലും ബിസിനസ്; കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. തന്റെ ജീവിതം തകര്‍ത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകള്‍ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തനിക്കെതിരെ എടുത്തത് വ്യാജ കേസുകള്‍ ആണ്. ഫോണ്‍ പിടിച്ചു വെച്ച് രേഖകള്‍ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും തനിക്കെതിരായ കള്ളക്കേസുകളില്‍ മോചനം നേടുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും […]
Read more

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മലക്കം മറിഞ്ഞ് സിപിഐഎം; ഇപ്പോൾ എതിരല്ല, നിലപാട് മയപ്പെടുത്തി നേതാക്കൾ.. ഇപി ഇടഞ്ഞ് തന്നെ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മലക്കം മറിഞ്ഞ് സിപിഐഎം. കഴിഞ്ഞ ദിവസം വരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന നേതാക്കളാണ് പതിയെ നിലപാടുകളിൽ മൃദുത്വം ചേർക്കുന്നത്. ഈ ഓഹരിക്കൈമാറ്റ ഡീൽ കുത്തകകളെ സഹായിക്കാനെന്ന നിലപാടിൽ നിന്നാണ് സിപിഎം പതിയെ പിന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തിയ കുത്തകവൽക്കരണമെന്ന വാദം നേതാക്കൾ ഉപേക്ഷിച്ചു. ഒപ്പം ചില അഭിപ്രായ ഭിന്നതകളും പാർട്ടിക്കുള്ളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്നുണ്ട് എന്ന അഭ്യൂ​ഹവും ശക്തമാണ്. ഇപി ജയരാജന്റേതാണ് അക്കൂട്ടത്തിലെ ശ്രദ്ധേയമായ […]
Read more

പിണറായിയുടെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; അകത്ത് കയറാതെ പരിശോധന

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ പാണ്ട്യാലമുക്കിലുള്ള വീട്ടിന് സമീപം വീണ്ടും ഇഡി പരിശോധന. ഇന്നലെ രാവിലെ 11 മണിയോടെയാണ് രണ്ട് ഇഡി ഉദ്യോഗസ്ഥർ പാതിരിയാട് വില്ലേജ് ഓഫീസറെ കൂട്ടി സ്ഥലത്തെത്തിയത്. വീട്ടിനുള്ളിലേക്ക് പ്രവേശിക്കാതെ പുറത്തുനിന്നാണ് പരിശോധന നടത്തിയത്. വീടിന്റെ സ്കെച്ച് പ്ലാനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സംഘം അന്വേഷിച്ചതെന്ന് അറിയുന്നു. വീടിന് മുന്നിലുള്ള സ്ഥലത്തിന്റെ ചിത്രങ്ങൾ എടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്ന് പിണറായി വില്ലേജിലെ എടക്കടവിലെത്തി പിണറായി വിജയന്റെ മകൾ വീണ ടി.യുടെ ഉടമസ്ഥതയിലുള്ള […]
Read more

പിണറായിയെ പഴിച്ചിട്ട് സിപിഎമ്മിന് എന്ത് ഗുണം; അതൃപ്‌തി മാറാതെ നേതൃത്വം

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സിപിഎമ്മിനുള്ളിൽ വിവിധ തരത്തിലുള്ള ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും ഇപ്പോഴും നിലനിൽക്കുകയാണ്. ഒരു വലിയ രാഷ്ട്രീയ പാർട്ടിയിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പ്രവർത്തനങ്ങളെ വിലയിരുത്തുകയും വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പാർട്ടിയുടെ ഐക്യവും ശക്തമായ നേതൃത്വവും സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കേരളത്തിന്റെ വികസനത്തിനും ഭരണനേട്ടങ്ങൾക്കും നേതൃത്വം നൽകിയ പിണറായി വിജയന്റെ പങ്ക് ഈ സാഹചര്യത്തിൽ കാണാതെ പോകുകയാണ് ഇപ്പോൾ സിപിഎമ്മിനുള്ളിൽ തന്നെ ഉള്ള നേതാക്കന്മാർ. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix