തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സജീവമായി പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായേക്കും എന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങള്‍. സിപിഐഎം സംസ്ഥാന സമിതിയില്‍ ഇന്ന് തീരുമാനമുണ്ടാകും. കേരളത്തില്‍ നിന്നുള്ള പി ബി അംഗങ്ങള്‍ കൂടിയാലോചിച്ച് നിര്‍ദേശം മുന്നോട്ടുവെയ്ക്കും.
ഇത്രയും ദിവസം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാലായിരുന്നു പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതും വൈകിയത്. വിഡി സതീശനെ മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടന്‍ പ്രഖ്യാപിക്കും. പിണറായി തന്നെ പ്രതിപക്ഷം നയിക്കണമെന്ന തരത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷ അഭിപ്രായം.






