Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pinarayi vijayan

സംസാരിക്കുന്നതിനിടയിൽ മൈക്ക് തകരാറിലായി; വേദിയിൽ ചിരി പടർത്തി മുഖ്യമന്ത്രിയുടെ പ്രതികരണം

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു. നേരത്തെ, കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് വേണ്ടെന്ന് പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. കൂടാതെ, ചടങ്ങിൽ വിവിധ വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രി […]
Read more

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല

കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ ഇത്തവണ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള സീറ്റിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ്‌ ആയിരുന്നതിനാൽ മത്സരിച്ചില്ലെന്നും, എല്ലാ ഇടത്തും പ്രചാരണത്തിന് എത്തേണ്ടതിനാലാണ് അന്ന് മത്സരിക്കാതിരുന്നത്. നിലവിൽ തന്റെ ആവശ്യങ്ങളോട് ഹൈക്കമാൻഡ് മുഖം തിരിക്കില്ലെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങൾ എല്ലാം വിജയകരമായി ചെയ്തിട്ടുണ്ട്. സ്ഥാനാർഥികളിൽ പരിചയസമ്പന്നരും പുതുമുഖങ്ങളും ആയിരിക്കും. വിജയസാധ്യത ആയിരിക്കണം മാനദണ്ഡം. സ്ഥാനാർഥികൾ ആയി ചിലരുടെ പേരുകൾ പ്രചരിക്കുന്നത് ശരിയല്ല. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. പാർട്ടി അന്തിമ […]
Read more

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും: മണിശങ്കർ അയ്യർ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ കനത്ത പോരാട്ടം കാഴ്ച്ച വെക്കാനൊരുങ്ങുകയാണ് മുന്നണികൾ. തുടർഭരണം ഉണ്ടാകുമെന്ന് സിപിഎമ്മും, ഭരണം തിരിച്ചുപിടിക്കുമെന്നു യുഡിഎഫും വാദിക്കുന്നു. എന്നാൽ ഈ സമയം, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ രംഗത്തെത്തിയിരിക്കുകയാണ്. ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 അന്താരാഷ്ട്ര സമ്മേളന ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കവേ ആയിരുന്നു മണിശങ്കർ അയ്യരുടെ ഈ പരാമർശം. ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി […]
Read more

സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയ്ക്ക് ആലിന്‍റെ പേര് നൽകും

മല്ലപ്പള്ളി: ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്റെ മല്ലപ്പള്ളി വാലുമണ്ണിൽ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയായ കോഴിക്കോട് ചേവായൂരിലെ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, അരുണിന്റെ അച്ഛൻ റെജി ശാമുവേൽ എന്നിവരടക്കമുള്ളവരെ ആശ്വസിപ്പിച്ചു. അവയവദാനത്തിനും തുടർനടപടികൾക്കും സർക്കാർ നന്നായി പ്രവർത്തിച്ചെന്ന് വീട്ടിലുണ്ടായിരുന്ന മാർത്തോമ്മാ സഭ ചെന്നൈ ഭദ്രാസനാധിപൻ ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് […]
Read more

ചൂരമീനാണെങ്കിൽ എഴുന്നേറ്റ് പോകുന്ന ആളല്ല പിണറായി: കെ ഇ ഇസ്‌മായിൽ

പാലക്കാട്: തുടർഭരണത്തെക്കുറിച്ചുള്ള കവി സച്ചിദാനന്ദന്റെ നിലപാടിന് പിന്തുണ അറിയിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ ഇ ഇസ്‌മായിൽ. തുടർഭരണം മൂലം ദുരധികാരം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും ഒരു പരിധിവരെ എൽഡിഎഫിന് അതിന് സാധിച്ചെന്നും ഇസ്‌മായിൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ചൂരമീനാണെന്ന് കരുതി ഭക്ഷണത്തിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ് പോകുന്നയാളല്ല പിണറായി. സി ദിവാകരന്റെ പരാമർശം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കെ ഇ ഇസ്‌മായിൽ […]
Read more

ഇ ശ്രീധരനും സംസ്ഥാന സർക്കാരും രണ്ട് തട്ടിൽ

കേരളത്തിൽ മെട്രോറെയിൽ എന്ന സ്വപ്നപദ്ധതിയെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചയാളാണ് മേട്രോമാൻ ഇ ശ്രീധരൻ. സർക്കാരിനൊപ്പം നിന്ന് മെട്രോറെയിലിനെ കുറിച്ച് പഠിച്ചുംകാര്യങ്ങൾ കൃത്യതയോടെ ചെയ്തും ഒരുപാട് നാളായി പേപ്പറിൽ ഒതുങ്ങി നിന്ന മെട്രോ റെയിൽ കേരളത്തിൽ യാഥാർത്ഥ്യമായി. കുറച്ചു നാളായി ഇ ശ്രീധരനും സംസ്ഥാന സർക്കാരും അത്ര സുഖത്തിലല്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മെട്രോ മാൻ ഇ. ശ്രീധരൻ. തിരുവനന്തപുരം മുതൽ […]
Read more

ലാവ്ലിന്‍ കേസ് തലക്ക് മുകളിലുണ്ടെന്ന കാര്യം പിണറായി വിജയന്‍ മറക്കരുത്: കെഎം ഷാജി

കോഴിക്കോട്: മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി മുസ്ലീം ലീഗ് നേതാവ്കെ എം ഷാജി. ലാവ്ലിന്‍ കേസ് തലക്ക് മുകളിലുണ്ടെന്ന കാര്യം പിണറായി വിജയന്‍ മറക്കരുതെന്നും ഷാജി കെഎംസിസി കാസര്‍ഗോഡ് ജില്ല സമ്മേളനത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യലിന്‍റെ പേരില്‍ ഇ.ഡി. തന്നെയും കുടുംബത്തേയും അതിനീചമായി ഉപദ്രവിച്ചു. ഒരു തെറ്റ് പോലും ചെയ്യാതെ തന്നെയും ഭാര്യയേയും ഇ.ഡി. ബുദ്ധിമുട്ടിച്ചു. ചോദ്യം ചെയ്യാനെന്ന പേരില്‍ ഭാര്യയെ കൊണ്ടു പോയ ഉദ്യോഗസ്ഥര്‍ രാത്രി ഏഴു മണിവരെ ബുദ്ധിമുട്ടിച്ചെന്നും ഷാജി പറഞ്ഞു. അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ […]
Read more

ജനങ്ങൾക്കായി വികസനം കൊണ്ടുവന്ന് ‘കിഫ്ബി’

സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗം നികുതി മാത്രമായിരുന്നു. ജി എസ് ടി സംവിധാനം നിലവില്‍ വന്നതോടെ ഇഷ്ടാനുസരണം നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതായി. ഇന്ധനം, മദ്യം, ലോട്ടറി എന്നിവയില്‍ നിന്നാണ് പ്രധാനമായും കേരളത്തിന്റെ വരുമാനം. കൂടാതെ കേന്ദ്ര വിഹിതമായി കിട്ടുന്ന പണവുമുണ്ട് . ചിലവുകള്‍ കഴിഞ്ഞു വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് പര്യാപ്തമല്ലാത്ത സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഉണ്ട്. അങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം കടം എടുക്കുക എന്നതാണ് പൊതുവെ […]
Read more

കുടിയൊഴിപ്പിച്ചവരെ കൈ വിട്ടോ കർണാടക സർക്കാർ ?

ഒരു ഇടവേളയ്ക്ക് ശേഷം കർണാടകയിൽ നടത്തിയ ബുൾഡോസർ രാജ് നടപടിക്കെതിരെ വീണ്ടും വിമർശനങ്ങൾ ഉയർന്നു വരുകയാണ്. ബുൾഡോസർ ഉപയോ​ഗിച്ച് കുറേപേരുടെ ജീവിതം ഇടിച്ചു നിരത്തി ഒരുമാസം കഴിഞ്ഞിട്ടും അവരുടെ കാര്യത്തിൽ കർണ്ണാടക സർക്കാർ തീരുമാനമൊന്നും എടുക്കാതിരിക്കുന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഈ നടപടിക്കെതിരെ മുൻപ് കേരളത്തിലെ അടക്കം നേതാക്കന്മാർ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടികൾ കൊണ്ട് ആർക്കും പുനരധിവാസം ഇല്ലാതെയാകില്ലായെന്നും അതുപോലെ തന്നെ വേണ്ട സഹായങ്ങൾ എല്ലാം സർക്കാർ ചെയ്യുമെന്നുമായിരുന്നു. പക്ഷെ ഈ വാഗ്ദാനങ്ങൾ ഒന്നും […]
Read more

പിണറായിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. എൻഡിഎയിൽ ചേർന്നാൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കൂടുതൽ ധനസഹായം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയെ എതിർക്കാം, എന്നാൽ വികസനത്തെ എതിർക്കരുതെന്നും അതാവലെ വ്യക്തമാക്കി. കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപ്പബ്ലിക് പാർട്ടിയിൽ ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ എൻഡിഎയിൽ ചേരുന്നത് വിപ്ലവകരമായ തീരുമാനമായിരിക്കുമെന്നും, ഭരണത്തുടർച്ച ഉറപ്പാക്കണമെങ്കിൽ മുഖ്യമന്ത്രി എൻഡിഎയിലേക്ക് വരണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
Read more
Advertisement
WhiteswanTV Footer