Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: police arrest

ഓൺലൈൻ ട്രേഡിങ്ങ്; 1.3 കോടി രൂപ തട്ടിയ രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരില്‍ പണം തട്ടിയ പ്രതി അറസ്റ്റില്‍. ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് പലതവണയായി പണം തട്ടിയ പ്രതിയാണ് പിടിയിലായത്. വെൺമണി സ്വദേശിയുടെ കൈയിൽനിന്ന് 1.3 കോടി രൂപയാണ് രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിയായ സുനിൽ (26) തട്ടിയെടുത്തത്. പാകിസ്ഥാൻ ബോർഡറായ ശ്രീഗംഗാനഗറിൽ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്. വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. […]
Read more

തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 10 ഗ്രാ൦ എം ഡി എം എ യാണ് കണ്ടെടുത്തത്. കയ്യിൽ കരുതിയ ലഹരി വസ്തുക്കളുമായി രണ്ടുപേരായാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റജിലാലിന്റെ നേതൃത്വത്തിൽ 4.55 ഗ്രാം എംഡിഎംഎയുമായി കൃഷ്ണചന്ദ്രൻ എന്നയാളെയും, സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ 5 ഗ്രാം എംഡിഎംഎയുമായി ആലിഫ് മുഹമ്മദ്‌ എന്നയാളെയുമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. കൃഷ്ണചന്ദ്രനെ […]
Read more

ജഡ്ജിയുടെ മകൾ ചമഞ്ഞ് തട്ടിപ്പ്; പൊലീസുകാരി അറസ്റ്റിൽ

ചെന്നൈ: ഹൈക്കോടതി ജഡ്ജിയുടെ മകളായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ പൊലീസുകാരി പിടിയിൽ. പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിളിനെയാണ് അറസ്റ്റ് ചെയ്തത്. എസ്പ്ലനേഡ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ രേഖയാണ് പിടിയിലായത്. ഇവർ 5 മാസത്തോളം ജോലിക്ക് ഹാജരായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുൻപ് സെമ്പിയം സ്റ്റേഷനിലേക്കു വിളിച്ച യുവതി താൻ ഹൈക്കോടതി ജഡ്ജിയുടെ മകളാണെന്നും സമീപത്തെ ഹോട്ടലിൽ താമസിച്ചതിന്റെയും ഭക്ഷണത്തിന്റെയും ബിൽ അടയ്ക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെട്ടു. പണം അടച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി […]
Read more

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന; കണ്ടെത്തിയത് 2 കിലോ കഞ്ചാവ്

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവു വേട്ട. താമ്പരം- മംഗലാപുരം ട്രെയിനിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു.ഇതിനെത്തുടർന്ന് പ്രതി ഉപേക്ഷിച്ചു പോയതാകാമെന്നാണ് ഷൊർണൂ൪ പൊലീസ് അറിയിച്ചത്. പ്രതിക്കായുള്ള അന്വേഷണവും ഊ൪ജിതമെന്ന് പൊലീസ് അറിയിച്ചു.
Read more

ഹണിമൂണ്‍ കൊലപാതകം: 2 പേർ കൂടി അറസ്റ്റിൽ

ദില്ലി: മേഘാലയിലെ ഹണിമൂൺ കൊലപാതകവുമായി രണ്ടുപേർ കൂടി അറസ്റ്റിൽ. കൊല്ലപ്പെട്ട രാജ രഘുവംശിയുടെ ഭാര്യ സോനത്തെ സഹായിച്ചെന്ന പേരിലാണ് വസ്തു ഇടപാടുകാരനെയും സെക്യൂരിറ്റി ജീവനക്കാരനെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതുവരെ ഏഴുപേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുശേഷം പ്രതിയായ സോനത്തിന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ രണ്ടുപേരാണ് അറസ്റ്റിലായവർ. സോനം ഒളിവിൽ താമസിച്ച അപ്പാർട്ട്മെൻറിന്റെ ഉടമയും ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാൻ അടക്കം ഇവർ സഹായിച്ചെന്ന് മേഘാലയ പൊലീസ് റിപ്പോർട്ട് നൽകി. പ്രതിയായ […]
Read more

നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അച്ഛൻ മകളെ തല്ലിക്കൊന്നു

സാംഗ്ലി: നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 കാരിയെ പിതാവ് തല്ലിക്കൊന്നു. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടി മികച്ച വിജയം കൈവരിച്ച സാധിക ബോൺസ്‌ലെ എന്ന വിദ്യാർത്ഥിനിയെ ആണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ദാരുണ സംഭവം. സ്കൂൾ അധ്യപകൻ കൂടിയായ ധോണ്ടിറാം ബോൺസ്‌ലെയാണ് സ്വന്തം മകളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സാധിക. മോക് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് നേടിയതിൽ പിതാവ് രോഷാകുലനാവുകയായിരുന്നു. […]
Read more

എസ്‌ ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതികളുടെ സുഹൃത്തുക്കൾ കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളുടെ രണ്ട്‍ സുഹൃത്തുക്കൾ കസ്റ്റഡിയില്‍. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഇ എം മുഹമ്മദിനെ അപായപ്പെടുത്താന്‍ ശ്രമിച്ചവരുടെ രണ്ട് സുഹൃത്തുക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൊടുപുഴയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികൾ തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. കദളിക്കാട് വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹന പരിശോധനയില്‍ […]
Read more

വ്യാജ ട്രേഡിങ്; ‘മോഡൽ’ പിടിയിൽ

വയനാട്: വ്യാജ ട്രേഡിങ് വഴി തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ. ലാഭം വാഗ്ദാനം നൽകി 13 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. ഒഡിഷ സ്വദേശിയെ മുംബൈയിൽ നിന്ന് വയനാട് സൈബർ ക്രൈം പൊലീസ് പിടികൂടുകയായിരുന്നു. ഒഡിഷ സത്യഭാമപ്പൂർ ഗോതഗ്രാം സ്വദേശിയായ സുശീൽ കുമാർ ഫാരിഡ(31)യെയാണ് ബുധനാഴ്ച്ച പിടിയിലായത്. ടെലഗ്രാം വഴി സിനിമകളുടെ റിവ്യൂ നൽകി വരുമാനം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറിൽ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഒഡിഷ സ്വദേശി […]
Read more

വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

വയനാട്: സുൽത്താൻ ബത്തേരി അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. കോഴിക്കോട് സ്വദേശിയാണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. പേരാമ്പ്ര മുതുകാട് മൂലയിൽ വീട്ടിൽ ജോബിൻ ബാബുവിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പേരാമ്പ്രയിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 2021-22ലാണ് സമാനമായ സംഭവം. വ്യാജ രേഖ ചമച്ച് ആറു മാസത്തോളം റസിഡന്റ് മെഡിക്കൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡും രേഖകളും സമർപ്പിച്ചാണ് ഇയാൾ […]
Read more

വൻ കഞ്ചാവ് വേട്ട; മെമ്പറടക്കം മൂന്നു പേർ പിടിയിൽ

ഇടുക്കി: കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോയിലധികം കഞ്ചാവുമായി മെമ്പറടക്കം മൂന്നു പേർ പിടിയിൽ. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം ഉപ്പുകണ്ടം ആലേപുരക്കൽ എ.എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ച 7 കിലോ 90 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രതീഷിനെയും ഇതര സംസ്ഥാനക്കാരും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്‌റ, ലക്കി നായക് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ […]
Read more
Advertisement
WhiteswanTV Footer