പൊലീസ് ട്രെയ്‌നി തൂങ്ങിമരിച്ച സംഭവം; ‘ഹവില്‍ദാര്‍ ബിപിന്‍ ക്രൂരമായി പീഡിപ്പിച്ചതിനെതിരെ കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പൊലീസ് ട്രെയ്‌നിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥനെതിരെ കുടുംബം. ഹവില്‍ദാര്‍ ബിപിന്‍ ക്രൂരമായി പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് മരിച്ച ആനന്ദിന്റെ കുടുംബത്തിന്റെ ആരോപണം. ആദിവാസി കാണി സമൂഹത്തില്‍ പെട്ടയാളാണ് മരിച്ച ആനന്ദ്. ആനന്ദിനെ ഹവില്‍ദാര്‍ ബിപിന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും മരണത്തിനു മുന്‍പു ശരീരം മുഴുവന്‍ പാടുകളായിരുന്നുവെന്നും സഹോദരന്‍ അരവിന്ദ് പറഞ്ഞു. ആനന്ദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ ആരോപിച്ചു. ജാതി പറഞ്ഞുകൊണ്ട് പല രീതിയില്‍ ആനന്ദിനെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് […]
Read more

