ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലും തീരദേശ മേഖലയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഗുജറാത്ത് തീരം മുതൽ മധ്യകേരള തീരം വരെ രൂപപ്പെട്ട ന്യൂനമർദ പാത്തിയുടെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം. ജൂലൈ 13 വരെ കേരളത്തിലും മാഹിയിലും ഇടത്തരം മഴ […]
Read more