Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Special Story

ടി എൻ പ്രതാപൻ സിപിഎമ്മിലേക്ക്…

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 മണ്ഡലങ്ങളിൽ 18 ഇടത്തും ആധികാരിക വിജയം ആയിരുന്നു യുഡിഎഫ് നേടിയത്. ഇടതുമുന്നണി ആകട്ടെ കേവലം ഒറ്റ സീറ്റിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. സ്വാഭാവികമായും ഒരൊറ്റ സീറ്റിൽ മാത്രം വിജയിച്ച സിപിഎമ്മിനെ അത് വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടുവന്ന് എത്തിക്കുമെന്ന് പലരും പറഞ്ഞെങ്കിലും പ്രതിസന്ധിയും തർക്കങ്ങളും കണ്ടത് കോൺഗ്രസിലാണ്. 18 ഇടങ്ങളിലും വിജയിച്ച പാർട്ടിയിൽ രണ്ടിടങ്ങളിലെ തോൽവി വലിയ കലഹത്തിന് വഴിവച്ചു. ആലത്തൂരിൽ രമ്യാ ഹരിദാസ് പരാജയപ്പെട്ടത് സ്വന്തം കയ്യിലിരിപ്പു കൊണ്ടാണെന്ന് പാർട്ടിക്കാർ തന്നെ […]
Read more

കോൺഗ്രസിന് അടുക്കുന്ന സുരേഷ് കുറുപ്പ്; ഏറ്റുമാനൂരിൽ കോൺഗ്രസ് സ്ഥാനാർഥി….?

സിപിഎമ്മുമായി ഏറെ നാളുകളായി ഇടഞ്ഞുനിൽക്കുകയാണ് മുൻ എം പി സുരേഷ് കുറുപ്പ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സിപിഎം സംസ്ഥാന സമ്മേളനത്തോടും മുഖം തിരിച്ചുള്ള സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. കോട്ടയം ജില്ലാ സമ്മേളനത്തിൽ തന്നെ നേതൃത്വം ബോധപൂർവ്വം അവഗണിച്ചതിൽ സുരേഷ് കുറുപ്പിന് കടുത്ത അമർഷം ഉണ്ടായിരുന്നു. അതിനുശേഷം പാർട്ടിയുടെ എല്ലാ പരിപാടികളിൽ നിന്നും സുരേഷ് കുറുപ്പ് വിട്ടുനിൽക്കുകയാണ്. സിപിഎം സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആവേശപൂർവം നടക്കവേ സുരേഷ് കുറുപ്പ് ഇരിട്ടി മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയെന്നതാണ് ഏറെ […]
Read more

പി പി ദിവ്യയെ വീണ്ടും കളത്തിലിറക്കാൻ സിപിഎം

കൊല്ലത്തെ സിപിഎം സമ്മേളനത്തിലടക്കം പി.പി ദിവ്യയുടെ കാര്യം ചർച്ചയായെന്നാണ് കേൾക്കുന്നത്. ദിവ്യയെ പാർട്ടിയുടെ എതിരാളികൾക്കും മാധ്യമങ്ങൾക്കും കീറിമുറിക്കാൻ വിട്ടത് ശരിയായില്ലെന്നുവരെ ചില സഖാക്കൾ പറഞ്ഞുവത്രേ. ശരിയല്ലേ, ദിവ്യയെ പുറത്താക്കണ്ടേ വല്ലകാര്യമുണ്ടായിരുന്നോ..? എത്ര പാവമായിരുന്നു ദിവ്യ..? കണ്ണൂർ ജില്ലാ പഞ്ചായത്തിനു കരുത്തും സഖാക്കൾക്കു പ്രചോദനവുമായി ഇനിയെത്രയോ കാലം ജനസേവനം തുടരേണ്ട ഒരു മഹതിയുടെ രാഷ്ട്രീയഭാവി തച്ചു തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയ്ക്ക് പാർട്ടി നേതൃത്വം വഴങ്ങരുതായിരുന്നു. ചർച്ചയങ്ങനെ ചൂടുപിടിക്കുമ്പോൾ അതാ പുറത്തു വന്നിരിക്കുന്നു, എഡിഎം നവീൻബാബുവിന്റെ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് […]
Read more

കോൺഗ്രസ്‌ ഇനിയും പ്രതിപക്ഷത്തിരിക്കും: അഖിൽ മാരാർ

കോൺഗ്രസ് ഇങ്ങനെ പോയാൽ നന്നാകില്ലെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും ഭരണത്തിനാണ് സാധ്യതയെന്ന് അഖിൽ പറയാതെ പറയുകയാണ്. ചില വസ്തുതകളെ ചൂണ്ടിക്കാട്ടിയാണ് അഖിലിന്റെ നിരീക്ഷണം. കോൺഗ്രസിനുള്ളിലെ തമ്മിൽ തല്ലും ആഭ്യന്തര തർക്കങ്ങളും ഇനിയും പ്രതിപക്ഷത്തു തന്നെ അവരെ ഇരുത്തുമെന്ന് അഖിൽ മാരാർ കണക്കുകൂട്ടുന്നു. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രമാണ് ജന സ്വീകാര്യതയെന്നും ബാക്കിയുള്ളവരെ ജനങ്ങൾക്ക് വേണ്ടെന്നും അഖിൽ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് […]
Read more

2026 ൽ പത്തനംതിട്ടയിൽ അഞ്ചിടത്തും യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സമീപകാലത്ത് എങ്ങും കേരളം കണ്ടിട്ടില്ലാത്ത കടുത്ത പോരാട്ടം ആകും 2026ൽ നടക്കുക. നിലവിൽ പല ജില്ലകളിലും ഇടതുപക്ഷത്തിന്റെ അധിനിവേശമാണ് ഉള്ളത്. ആ നിലയിൽ മുൻനിരയിലുള്ള ഒരു ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് വിജയിച്ചു വരുന്നത്. തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയാണ് പത്തനംതിട്ട. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, […]
Read more

പ്രതിഭയുടെ അധികാര ദുർവിനിയോഗവും ചന്ദ്രശേഖരനെന്ന മാതൃകയും

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് പുതുവർഷം പിറന്നതും മുന്നോട്ടുപോകുന്നതും. പുതിയ കാലത്തിന്റെ പല കാട്ടിക്കൂട്ടലുകളിലും പൊതുസമൂഹം ഒന്നാകെ മരവിച്ച മനസ്സുമായാണ് കഴിയുന്നത്. കേട്ടാൽ രക്തം മരക്കുന്ന കൊലപാതക പരമ്പരകൾ. അമ്മയെയും, അച്ഛനെയും പെങ്ങളെയും തിരിച്ചറിയാതെ കൗമാര ചൂടിൽ നിന്നും യുവത്വത്തിലേക്ക് കടക്കുന്ന കേരളത്തിന്റെ ഭാവി വാ​ഗ്ദാനങ്ങൾ ചെയ്ത് കൂട്ടുന്ന തോന്നിവാസങ്ങൾക്ക് അറുതിയില്ലെന്ന് മാത്രമല്ല, ചോര കണ്ട് അറപ്പുമാറാത്ത ഇവറ്റകൾക്ക് ഇത്തരം ചെയ്തികൾ ചെയ്യുമ്പോൾ വെളിവോ, കുറ്റബോധമോ ഇല്ലെന്നതാണ് മറ്റൊരു സത്യം. കള്ളിന്റെയും കഞ്ചാവിന്റെയുമൊക്കെ ട്രൻഡ് കഴിഞ്ഞു, ഇപ്പോൾ കേരളത്തിലെ […]
Read more

2026ൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സുജയ പാർവതി

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം നാൾക്കുനാൾ കുറഞ്ഞു വരികയാണ്. ഏതൊരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചും അതിനിർണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. കഴിവിന്റെ പരമാവധി പ്രവർത്തിച്ചുകൊണ്ട് കേരളത്തിൽ അധികാരത്തിൽ എത്തുവാനുള്ള എല്ലാ വഴികളും തേടുകയാണ് മുന്നണികളും പാർട്ടികളും. അധികാരത്തിൽ എത്തുവാൻ കഴിയില്ലെങ്കിലും പരമാവധി കരുത്തുകാട്ടുവാൻ ശ്രമിക്കുകയാണ് ബിജെപി. സ്ഥിരം സ്ഥാനാർത്ഥികൾക്കപ്പുറത്തേക്ക് പൊതു സ്വീകാര്യതയുള്ള ആളുകളെ മത്സരിപ്പിക്കുവാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ആ കൂട്ടത്തിൽ മുൻനിരയിൽ ബിജെപി പരിഗണിക്കുന്ന ഒരാളാണ് പ്രമുഖ മാധ്യമപ്രവർത്തക സുജയ്യ പാർവതി. ഇന്ത്യാവിഷനിലൂടെ ആയിരുന്നു സുജയ മാധ്യമ പ്രവർത്തനം […]
Read more

‘ഒരക്ഷരം മിണ്ടരുത്’ കേരള നേതാക്കളെ വിരട്ടി ഖാർഗെ

വീണ്ടും കോൺഗ്രസ് പാർട്ടിക്കുള്ളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാംകൂടി ആളിക്കത്തി പാർട്ടി ഒന്നാകെ ഇല്ലാതാകുന്നതിന്റെ വക്കത്തുനിന്നാണ് ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്ക് താൽക്കാലിക വിരാമം ഇട്ടിരിക്കുന്നത്. കേരളത്തിലെ നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന ആവശ്യമാണ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് മുൻപിൽ വെച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു നേതാക്കളെ സംബന്ധിച്ച വിഷയങ്ങളിലും പരസ്യപ്രസ്താവന നടത്തരുതെന്നും കർശന നിർദേശം നൽകി. മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം […]
Read more

ആഭ്യന്തരം ഭരിക്കുന്നതാര് ?

കൂട്ടക്കൊലകളുടെയും അരുംകൊലകളുടെയും നാടായി കേരളം മാറിയിരിക്കുന്നു. പിഴയ്ക്കാത്ത ദിനചര്യകൾപോലെ ഓരോ ദിവസവും പിറക്കുന്നത് ചോരയിൽ കുളിച്ച വാർത്തകളുമായാണ്. മാതാപിതാക്കളെ കൊല്ലുന്ന മക്കൾ, മക്കളുടെ ജീവനെടുക്കുന്ന മാതാപിതാക്കൾ, പരസ്പരം കൊലനടത്തി പകതീർക്കുന്ന ദമ്പതികൾ, പ്രണയ തകർച്ചയിൽ ജീവഹൂതി നടത്തുന്ന യുവത്വങ്ങൾ, കലഹത്തിനൊടുവിൽ കാലന്മാരാകുന്ന അയൽവാസികൾ. കുറ്റകൃത്യങ്ങളുടെ മട്ടും മാതിരിയും മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാം ഭദ്രമെന്ന് നാം കരുതുന്ന വീട്ടകങ്ങളിലേക്ക് മരണം കടന്നുവരുന്നത് മക്കളുടെയും കൊച്ചുമക്കളുടെയും രൂപത്തിലാകുമ്പോൾ ആർക്കാണ് വീടിന്റെ വാതിൽ തുറന്ന് കൊടുക്കാനാവുക? ആർക്കാണ് മരണഭീതിയില്ലാതെ വീട്ടിനുള്ളിൽ കിടന്നുറങ്ങാനാവുക? തൊണ്ടയിൽ […]
Read more

ബൽറാമിനെ ഇനി വേണ്ടെന്ന് തൃത്താലയിലെ കോൺഗ്രസ്

കേരള രാഷ്ട്രീയത്തിൽ ഒരുപാട് പ്രകമ്പനങ്ങൾ സൃഷ്ടിച്ച് ഒരുകാലത്ത് എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടിയ നേതാവായിരുന്നു വി ടി ബൽറാം. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്‌.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ‘കലാശാല’യുടെ ചീഫ്‌ എഡിറ്റർ, കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ്‌ അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനങ്ങളിലൂടെ സജീവമായി നിലകൊണ്ട നേതാവായിരുന്നു വി ടി ബൽറാം. രണ്ട് വട്ടം തൃത്താലമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ബൽറാം, 2021 ഏപ്രിലിൽ […]
Read more
Advertisement
WhiteswanTV Footer